ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ മാത്രം രേഖപ്പെടുത്തിയ ഗ്രന്ഥമാണിത്. മനപാഠമാക്കാന്‍ പാകത്തില്‍ കൃത്യതയാര്‍ന്ന അധ്യായങ്ങളും ഹദീസുകളും അവക്കനുയോജ്യമായ ശീര്‍ഷകങ്ങളും ഖുര്‍ആനിക വചനങ്ങളും സംയോജിപ്പിച്ച് രചിച്ച ഈ ഗ്രന്ഥം ഇന്നും ഇസലാമിക പാഠശാലകളെ ധന്യമാക്കുന്നു.ഹദീസിനെ പരിചയിക്കുന്ന പഠിതാക്കള്‍ക്കും വലിയ ഗ്രന്ഥങ്ങളിലേക്ക് ഉറ്റുനോക്കുന്നവര്‍ക്കും അനുയുക്ത പ്രവേശനകവാടമാണ് രിയാളുസ്സ്വാലിഹീന്‍.
ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബന്ധപ്പെട്ട അറുനൂറോളം ഹദീസുകള്‍ മുപ്പത്തഞ്ച് അധ്യായങ്ങളിലായി ക്രോഡീകരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. വൈവാഹിക ജീവിതവും സന്താന പരിപാലനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഹദീസുകളും ഗ്രന്ഥകര്‍ത്താവ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഹദീസുകളുടെ ആധികാരികത തെളിയിക്കാന്‍ മറ്റു ഹദീസ് ഗ്രന്ഥങ്ങളെപ്പോലെത്തന്നെ പ്രഥമ നിവേദകനിലേക്കെത്തുന്നത് വരെയുള്ള 'സനദ്' പറയുന്ന ശൈലിയാണ് അദ്ധേഹം സ്വീകരിച്ചത്.
പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ
ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസില്‍
മരണം: ഹി: 748ല്‍
സന്താനങ്ങള്‍ കുടുംബ ജീവിതത്തിന്‍റെ നിത്യവസന്തങ്ങളാണ്. കളിച്ചും ചിരിച്ചും കരഞ്ഞും വീടുകളില്‍ ആരവങ്ങള്‍ സൃഷ്ടിച്ചും അവര്‍ ഗാര്‍ിഹകാന്തരീക്ഷത്തെ സന്തോഷമുഖരിതമാക്കുന്നു. കുടുംബജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ് സന്താനപരിപാലനം. സ്വന്തം രക്തത്തില്‍ നിന്ന് പിറവിയെടുത്ത ജീവല്‍ തുടിപ്പിനോട് ജൈവപരമായ ഒരു ആഭിമുഖ്യം സ്വാഭാവികമാണ്. വിശേഷിച്ച് മാതാക്കളില്‍. ശിശുപരിപാലനത്തെ ഉദാത്തമായ കാഴ്ചപ്പാടില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത ആധുനിക സമൂഹത്തില്‍ പലവിധ ഗുരുതര പ്രതിസന്ധികള്‍ക്കും വഴിവെക്കുന്നത്. ഇത് കൊണ്ട് തന്നെയാണ് മക്കളുടെ ശരീരത്തെയും നരകാഗ്നിയില്‍ നിന്ന് രക്ഷിക്കാന്‍ പിതാവിനോട് സൃഷ്ടാവി്ന്‍റെ ഉത്തരവുണ്ടാകുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ നിങ്ങളുടെ ശരീരങ്ങളെയും കുടുംബത്തിന്‍റെ ശരീരങ്ങളെയും നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുക. ഈ ഒരു ഉത്തരവാദിത്തബോധത്തിന്‍റെ പ്രാമുഖ്യവും പ്രാധാന്യവും അറിയുക്കുന്ന തിരുവചനങ്ങള്‍ അനവധിയാണ്.
ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദന നിറഞ്ഞ ജീവിത സത്രത്തില്‍ നിന്ന് മധുര മദീനയുടെ സാഫല്യ തീരത്തേക്ക് യാത്രക്കൊരുങ്ങുകയാണ് ഞാന്‍..കറ പിടിച്ച കരളകം വിശുദ്ധിയുടെ സംസം കൊണ്ട് കഴുകിത്തുടക്കണം, അപരാതങ്ങളിലേക്ക് വഴി നടന്ന കാലുകള്‍ യഥ്രിബിന്‍റെ മണല്‍പ്പരപ്പിലൂടെ സായൂജ്യം തേടി അലയണം.., അക്ഷരത്തെറ്റുകള്‍ മാത്രം പറഞ്ഞ നാവു കൊണ്ട് തൗബയുടെ മന്ത്രണങ്ങള്‍ പാടണം, തിരു നബിയോട് സലാം പറയണം...പ്രവാചക വചനങ്ങളോരോന്ന് കേള്‍ക്കുമ്പോള്‍ കാല, കാതങ്ങളിപ്പുറത്ത് പിറന്നതിന്‍റെ ഹതഭാഗ്യമോര്‍ത്താണ് ഖല്‍ബ് വല്ലാതാവുന്നത്..
ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണപുടങ്ങളില്‍ അലയടിക്കുന്ന നൂറ് മൂഹമ്മദ് സ്വലല്ലയെ കാണാന്‍ തൊട്ടിലില്‍ കിടന്ന് കൈകൈലിട്ടടിക്കുന്ന കുഞ്ഞുജീവിതം തിരുനബിയുടെ വര്‍ണവിശേഷങ്ങള്‍ കേട്ടാണ് വളര്‍ന്നുതുടങ്ങുന്നത്. ഇളം ചുണ്ടുകളില്‍ അക്ഷരപ്പെയ്ത്ത് തുടങ്ങുമ്പോഴേ ഓരോ കുഞ്ഞും മൂളിപ്പാട്ടുകള്‍ പാടി നബിയെ ഉള്ളിലാവാഹിക്കുന്നുണ്ട്. " നമ്മുടെ നബിയുടെ പേരെന്ത്? മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ'് എന്ന് ആവേശത്തോടെ പാടുമ്പോഴും 'നബിയുടെ ജനനം മക്കത്ത്, മരണപ്പെട്ടു മദീനത്ത്' എന്ന് ഈണത്തില്‍ ചൊല്ലുമ്പോഴും തിരുമേനിയെ കാണാന്‍ വല്ലാതെ കൊതിക്കുന്നുണ്ട് ഓരോ പിഞ്ചിളം ബാല്യങ്ങളും.
അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഭക്ഷണം വില്‍ക്കുകയായിരുന്ന ഒരു വ്യക്തിയുടെ അരികിലൂടെ പ്രവാചകന്‍ (സ) നടന്നുപോവുകയുണ്ടായി. അദ്ദേഹത്തിന്‍റെ മുന്നിലുള്ള ഭക്ഷണക്കൂനയിലേക്ക് തന്‍റെ കൈ താഴ്ത്തിയപ്പോള്‍ പ്രവാചകന്‍ (സ)യുടെ വിരലുകളില്‍ നനവ് പറ്റി. അതിന്‍റെ കാരണമാരാഞ്ഞപ്പോള്‍ മഴപെയ്തത് മൂലം സംഭവിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഉടന്‍ പ്രവാചകന്‍ (സ) പ്രതികരിച്ചു. ആ നനഞ്ഞു കുതിര്‍ന്ന ധാന്യം ജനങ്ങള്‍ കാണാന്‍ വേണ്ടി മുകളിലേക്കാക്കാമായിരുന്നില്ലേ?. അദ്ദേഹം ദീര്‍ഘമൗനത്തിലായിരുന്നു. തുടര്‍ന്ന് പ്രവാചകന്‍ (സ) സഗൗരവം പ്രഖ്യാപിച്ചു. "വഞ്ചന നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ല".
'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണായിട്ടുണ്ട്. ഹദീസിന്‍റെ രേഖകള്‍ കൃത്യമായിരുന്നാല്‍ കൂടി ശാസ്ത്ര വിരുദ്ധം എന്നോ യുക്തി രഹിതം എന്നോ പറഞ്ഞ് പല ഹദീസുകളെയും ഈ പണ്ഡിതന്മാര്‍ മാറ്റിവെക്കുന്നു. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്ലിം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളില്‍ വന്ന ഹദീസുകള്‍ വരെ ആധുനിക കാലത്ത് നിഷേധിക്കപ്പെടാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ചില ഹദീസുകളില്‍ പ്രത്യക്ഷത്തില്‍ കാണുന്ന വൈരുദ്ധ്യമാണ് ഒന്നാമത്തെ കാരണം. സാമാന്യ ബുദ്ധി, മാനുഷിക മൂല്യം, ശാസ്ത്രം എന്നിവയോടൊക്കെ ചിലപ്പോഴൊക്കെ ഹദീസ് പ്രത്യക്ഷത്തില്‍ വിയോജിക്കുന്നു എന്നതാണ് മറ്റൊരു കാരണം. എന്നാല്‍ അതിപ്രധാനമായ മൂന്നാമത്തെ കാരണം മനുഷ്യ ബുദ്ധിയുടെ അപര്യാപ്തമാണ്.
അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമാണ്. പ്രതിനിധികള്‍ എന്ന നിലക്ക് നമ്മെ അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്ത്വങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ശേഷം അവക്കുള്ള പ്രതിഫലവും ലഭിക്കും. ഇതൊക്കെയാണ് ഒരു മുസ്ലിമിന്‍റെ വിശ്വാസം.
തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കുന്നതിനിടെ പതിവിനു വിപരീതമായി നബി ഒന്ന് മിണ്ടാതിരുന്നു. പ്രകാശം സ്പുരിക്കുന്ന തിരുവദനം കോപാഗ്നിയില്‍ ചുവന്നു തുടുത്തു. അര്‍ത്ഥ ഗര്‍ഭമായ മൗനത്തിനു ശേഷം റസൂല്‍ കനത്ത ശബ്ദത്തില്‍ പറഞ്ഞു; അവന്‍ മൂക്ക് കുത്തി വീഴട്ടെ, അവന്‍ മൂക്ക് കുത്തി വീഴട്ടെ, മൂക്ക് കുത്തി വീഴട്ടെ, പറയും തോറും ശബ്ദത്തിന്‍റെ ഗാംഭീര്യത വര്‍ദ്ധിച്ചിരുന്നു. ഞാനാകരുതേ ആ നിര്‍ഭാഗ്യവാന്‍.....സ്വഹാബികളില്‍ ഓരോരുത്തരും കണ്ണിറുമ്മി പ്രാര്‍ത്ഥിച്ച നേരം... ഞാനാകരുതേ ആ ഹതഭാഗ്യനെന്ന് മനസ്സിലിരുത്തി ഒരാള്‍ നബിയോട് ചോദിച്ചു; അവനാരാണ് നബിയേ, ചുക്കിച്ചുളിഞ്ഞ വാര്‍ദ്ധ്യക്യ സഹജരായ മാതാപിതാക്കളെ ലഭിച്ചിട്ട് സ്വര്‍ഗം വിലക്ക് വാങ്ങാത്തവനാണവന്‍ എന്ന് ഗാംഭീര്യ സ്വരത്തില്‍ പ്രവാചകന്‍...(സ്വഹീഹ് മുസ്ലിം)
ഇസ്ലാം മതത്തിന്‍റെ ആധികാരിക പ്രമാണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മുഹമ്മദ് നബിയുടെ 'ഹദീസി'ന്‍റെ സ്ഥാനം. പ്രഥമ ഗണനീയമായ ഖുര്‍ആനിന്‍റെ ദൈവിക സംരക്ഷണം പ്രായോഗികമായിത്തീരുന്നത് ഹദീസിലൂടെയാണ്. കാരണം നബിയുടെ വാക്കും കര്‍മവും അംഗീകാരവുമെല്ലാം ഖുര്‍ആനിന്‍റെ വ്യാഖ്യാനം (തഫ്സീര്‍) ആണ്. ഇതേ മാനദണ്ഡം അടിസ്ഥാനമാക്കി തന്നെയാണ് ഹദീസ് വിമര്‍ശനങ്ങളും ചരിത്രത്തില്‍ ഇടം നേടുന്നത്. ഇസ്ലാമിനെ ശത്രു പക്ഷത്തു നിര്‍ത്തുന്ന പാശ്ചാത്യ ലോകവും മുസ്ലിംകളിലെ തന്നെ പല അവാന്തര വിഭാഗങ്ങളും ഇത്തരം അവസരങ്ങള്‍ ഒട്ടും കളഞ്ഞു കുളിച്ചതുമില്ല.
ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങളെ നിരാശനാക്കാത്ത ആ അസാധാരണ തൂലിക വിമര്‍ശനങ്ങളില്‍ നിന്ന് മോചിതമായിരുന്നില്ല, കേവലം അഞ്ച് പതിറ്റാണ്ടിന്‍റെ ജീവിതത്തിനിടയിലും വറ്റാത്ത സര്‍ഗധാരയായി അത് പ്രവഹിച്ചു, ഗ്രീക്ക് ഫല്‍സഫയുടെ മേധാവിത്വത്തിനെതിരെ ധിഷണ വലയം തീര്‍ത്തു, പിന്നെ ആത്മീയ ജ്വോതിര്‍ഗോളമായി ഹൃദയാന്തരങ്ങളില്‍ വെള്ളിവെളിച്ചം വിതറി,


ഇസ്ലാമിന്റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇമാം മുഹമ്മദ് ബിന്‍ യസീദ്. മാജ എന്നത് പിതാമഹന്‍റെയോ മാതാവിന്‍റെയോ അനറബി നാമത്തിലേക്ക് ചേര്‍ത്താണെന്നതില്‍ അഭിപ്രായാന്തരങ്ങളുണ്ട്.
ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ ഹദീസ് പണ്ഡിതനുമാണ് ഇമാം അബുല്‍ ഹുസൈന്‍ മുസ്ലിം ബിന്‍ ഹജ്ജാജ് അല്‍ ഖുശൈരി. ഹിജ്റ 206ല്‍ (ക്രിസ്തു വര്‍ഷം:821) ഇസ്ലാമിക വിജ്ഞാനീയങ്ങളിലേക്കനവധി സംഭാവനകളര്‍പ്പിച്ച ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന നൈസാപൂരിലെ വിശ്രുതമായ പേര്‍ഷ്യന്‍ വ്യാപാര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
ഇമാം ദാഖിലിയുടെ വിശ്രുതമായ നിശബ്ദമായ വിജ്ഞാനസദസ്, അവിടുന്ന് ഹദീസ് ഓതിക്കൊടുക്കുകയാണ്: 'ഇബ്റാഹീം എന്നവര്‍ അബൂസുബൈറില്‍ നിന്നും നിവേദനം ചെയ്തത്....', തലമുതിര്‍ന്ന പണ്ഡിതരടങ്ങുന്ന പരശ്ശതം ശ്രോതാക്കള്‍ക്കിടയില്‍ ഒരു പതിനൊന്നുകാരന്‍ നിസ്സംശയം പറഞ്ഞു: 'ഇബ്റാഹീം അബൂസുബൈറിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യാനിടയില്ല, അത് സുബൈര്‍ ബിന്‍ അദിയ്യാകും'. ഒരല്‍പം ചിന്തിച്ച് തെറ്റ് ബോധ്യപ്പെട്ട ഗുരു ഈ കൊച്ചുബാലന്‍ ഉന്നയിച്ച പ്രകാരം തിരുത്തിമനസ്സിലാക്കാന്‍ ശിഷ്യരോടാവശ്യപ്പെട്ടു. ഇവരാണ് പില്‍കാലത്ത് ഹദീസ് ലോകത്ത് അനശ്വരനും അദ്വിതീയനുമായ ഇമാം ബുഖാരി എന്നറിയപ്പെടുന്ന അബൂഅബ്ദില്ലാഹി മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബിന്‍ ഇബ്റാഹീം അല്‍ ജുഅഫി.
പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വിഖ്യാതനായ അദ്ദേഹത്തിന്‍റെ പൂര്‍ണനാമം ശിഹാബുദ്ദീന്‍ അബുല്‍ ഫദ്ല്‍ അഹ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദുല്‍ കിനാനി അശ്ശാഫിഈ എന്നാണ്. ഫലസ്തീനിലെ അസ്ഖലാനാണ് പ്രപിതാക്കളുടെ ദേശമെങ്കിലും കൈറോയിലായിരുന്നു തന്‍റെ ജീവിതവും മരണവും. ഇബ്നു ഹജര്‍ എന്നത് കുടുംബവേര് ചെന്നെത്തുന്ന ടുണീഷ്യയിലെ സ്ഥലത്തേക്ക് ചേര്‍ത്താണെന്ന നിഗമനത്തിലാണ് ചരിത്രകാരിലധികവും.
Copyright reserved. Powered by Blogger.
Random Posts
Blog Archive
-
▼
2017
(21)
-
▼
April
(12)
- SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PR...
- രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
- കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
- ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
- തിരുവരികളിലെ സന്താനപരിപാലനം
- ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിര...
- കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
- ഇടപാടുകളില്‍ സത്യസന്ധത: പ്രവാചക പാഠങ്ങളില്‍
- ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
- ഹദീസ് പഠനത്തിന്‍റെ അനിവാര്യത
- ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
- ഒരു ഇന്ത്യന്‍ 'ദാഈ' ഹദീസിനെ സമീപിച്ച വിധം: റഹ്മത്...
-
▼
April
(12)
Design
About me
Tags
Labels
Labels
recent posts
Like us on Facebook
Follow Us
Popular Posts
-
ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
-
ഇസ്ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
-
ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
-
ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
-
ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
-
ഇസ്ലാമിന്റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
-
ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
-
പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
-
ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...







