തിരുവചനങ്ങളിലെ ഹരിതാസ്വാദനം
സര്‍വ
സൃഷ്ടികളോടും
ശുഭസമീപനങ്ങള്‍
സ്വീകരിക്കുന്ന
പരിശുദ്ധ
ഇസ്ലാം
പ്രകൃതിക്കും
അതിലെ
ജീവജാലങ്ങള്‍ക്കും
വലിയ
സ്ഥാനമാനങ്ങളാണ്
അനുവദിച്ചുനല്കിയത്.
സുസ്ഥിരമായ
പ്രകൃതിയെയും
ആരോഗ്യകരമായ
ജീവിതവ്യവസ്ഥയെയും
പ്രോല്‍സാഹിപ്പിക്കുന്ന
ഇസ്ലാമിക
അധ്യാപനങ്ങള്‍
ഈ
വാസ്തവത്തെ
സാധൂകരിക്കുകയും
ചെയ്യുന്നു.
ആരോഗ്യകരമായ
പ്രകൃതി
ആരോഗ്യകരമായ
ജീവിത
വ്യവസ്ഥയുടെ
നിദാനം
കൂടിയാണെന്ന
ശാസ്ത്രലോകത്തിന്റെ
കണ്ടെത്തലുകള്‍
നാമൊക്കെ
മനസ്സിലാക്കിയവരുമാണ്.
സമകാലിക
ലോകത്ത്
മനുഷ്യ
ചെയ്തിയുടെ
ദുഷ്ഫലമെന്നോണം
പ്രകൃതിക്കു
സംഭവിച്ചു കൊണ്ടിരിക്കുന്ന
മാറ്റങ്ങള്‍ ജീവനു
തന്നെ
വലിയ
വെല്ലുകവിളികള്
ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
മണ്ണിനോട്
മഴ
മാറി
നില്‍ക്കുകയും
ആഗോള
താപനത്തിന്റെ
ഭീകരവലയങ്ങളില്
ലോകം
കുരുങ്ങിക്കിടക്കുകയും
ചെയ്യുമ്പോള്‍
പ്രകൃതിയുടെ
സമീപനങ്ങളില്‍
ഇസ്ലാം
നിഷ്കര്‍ഷിക്കുന്ന
അധ്യാപനങ്ങള്‍
തീര്‍ത്തും
കാലിക
പ്രസക്തമാണ്.
മാത്രമല്ല,
ജീവജാലങ്ങളോടുള്ള
മനുഷ്യന്റെ
സമീപനങ്ങളിലും
വലിയ
വീഴ്ചകള്‍
സംഭവിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യത്വം
മരവിക്കുന്ന
ചൈതികളാല്
മിണ്ടാപ്രാണികള്‍ക്ക്
പലപ്പോഴും
ജീവിതം
ദുസ്സഹമായി
മാറുന്നു.
കാരുണ്യത്തിന്റെ
അധ്യാപനങ്ങള്‍
ലോകത്തോട്
പകര്‍ന്ന
പരിശുദ്ധ
ഇസ്ലാമിന്റെ
കാഴച്പ്പാടുകള്‍
ഇത്തരം
വിഷയങ്ങളില്‍
വെളിച്ചമേകുമെന്നത്
തീര്‍ച്ചയാണ്.
പ്രകൃതിയോടും
ജീവികളോടുമുള്ള
ഇസ്ലാമിന്റെ
സമീപന
രീതി
ഇവിടെ
ചര്‍ച്ച
ചെയ്യപ്പെടുന്നു.
പ്രകൃതി
സംരംക്ഷണത്തെ
വലിയ
രീതിയില്‍
തന്നെയാണ്
ഇസ്ലാം
മുഖവിലക്കെടുത്തത്.
പതിനാല്
നൂറ്റാണ്ടുകള്‍ക്ക്
മുമ്പ്
പ്രവാചകര്‍
(സ)
പറഞ്ഞ
പരിശുദ്ധ
വചനങ്ങളില്‍
പലതും
പ്രകൃതിയോടുള്ള
ശുഭസമീപനങ്ങളെക്കുറിച്ച്
പ്രതിപാതിക്കുന്നതാണ്.
ഒരു
ഹദീസില്‍ കാണാം:
قال
رسول الله صلى الله عليه وسلم:
"
عن
أنس قال قال رسول الله صلعم:
ما
من مسلم يغرس غرسًا ، أو يزرع زرعا ، فيأكل
منه طير أو إنسان أو بهيمة، إلا كان له به
صدقة.
(البخاري ومسلم)
അനസ്(റ) ല്‍ നിന്ന് നിവേദനം പ്രവാചകര്‍(സ) പറഞ്ഞു: ഒരു മുസ്ലിം ഒരു തൈ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്യുകയും അതില്‍ നിന്ന് ഒരു പക്ഷിയോ മനുഷ്യനോ അല്ലെങ്കില്‍ ഒരു മൃഗമോ ഭക്ഷിക്കുകയും ചെയ്താല്‍ അത് അവന് ചെയ്ത സ്വദഖയായി രേഖപ്പെടുത്തപ്പെടും. (ബുഖാരി, മുസ്ലിം)
അനസ്(റ)
തന്നെ
നിവേദനം ചെയ്യുന്ന മറ്റൊരു
ഹദീസില്‍
ഇപ്രകാരം രേഖപ്പെടുത്തുന്നു:
عن
أنس أن النبي صلى الله عليه وسلم قال:
إن
قامت الساعة، وفي يد أحدكم فسيلة، فإن
استطاع ألا تقوم حتى يغرسها، فليغرسها
(الإمام
أحمد في مسنده والبخاري في الأدب المفرد)
അന്ത്യനാളിന്റെ
സന്ദര്‍ഭത്തില്‍
പോലും
നിങ്ങളില്‍
ആരുടെ
പക്കലെങ്കിലും
വല്ല
തൈകളുമുണ്ടായാല്,
സാധ്യമാണെങ്കില്‍
അത്
അവന്
ഭൂമിയില്‍
നട്ടുപിടിപ്പിക്കട്ടെ.
(ബുഖാരി,
മുസ്നദ്
അഹ്മദ്)
ഭൂമിയുടെ
പച്ചപ്പ്
നിലനിര്‍ത്തുന്നതിലും
ആരോഗ്യകരമായ
പ്രകൃതി
വ്യവസ്ഥയെ
കെട്ടിപ്പടുക്കുന്നതിലും
പ്രവാചക
വചനങ്ങള്‍
എത്രത്തോളം
പ്രാധാന്യം
നല്കുന്നു
എന്നതിനുള്ള
വ്യക്തമായ
തെളിവുകളാണ്
മുകളില്‍
പറഞ്ഞ
തിരുവചനങ്ങള്‍.
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട
മറ്റു
ചില
തിരുവചനങ്ങള്‍
കൂടി
താഴെ
പറയുന്നു.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു:
قال
رسول الله صلعم :
لا
يبولنَّ أحدكم في الماء الدائم
(صحيح البخاري ومسلم)
കെട്ടിനില്‍ക്കുന്ന
വെള്ളത്തില്‍
മൂത്രമൊഴിക്കുകയും
പിന്നീട്
അതില്‍
നിന്ന്
വുളൂ
എടുക്കുകയും
ചെയ്യല്‍
നബി
(സ)
നിരോധിച്ചു.
(ബുഖാരി,
മുസ്ലിം)
ഇതിനു
കാരണമായി പണ്ഡിതന്മാര്
രേഖപ്പെടുത്തുന്നത്
ഈ
പ്രവര്‍ത്തി
സമൂഹത്തില്‍
മോശമായ
രോഗങ്ങള്‍
പരത്താന്‍
കാരണമാകും
എന്നതാണ്.
അപ്രകാരം
തന്നെ
തണല്‍
വൃക്ഷത്തിന്റെ
താഴെയും
പൊതു
വഴിയിലും
മൂത്രമൊഴിക്കല്‍
നബി(സ)
നിരോധിച്ചു.
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
ചെയ്യുന്നവരെ
ശപിക്കുകയും
ചെയ്തു.
(സുനനു
തുര്‍മുദി)
അത്
ജനങ്ങളെ
തീര്‍ത്തും
ബുദ്ധിമുട്ടിലാക്കുന്നു
എന്നതാണ്
കാരണം.
عن
أبى هريرة قال قال رسول الله -صلى
الله عليه وسلم:
الإيمان
بضع وسبعون أو بضع وستون شعبة فأفضلها
قول لا إله إلا الله وأدناها إماطة الأذى
عن الطريق والحياء شعبة من الإيمان.
(مسلم)
അബൂ ഹുറൈറ(റ) പറയുന്നു: നബി(സ) പറഞ്ഞു: ഈമാന്‍ എഴുപതില്‍ പരമോ അറുപതില്‍ പരമോ വിഭാഗങ്ങളാണ്. അതില്‍ ഏറ്റവും ശ്രേഷ്ടമായത് 'ലാ ഇലാഹ ഇല്ലല്ലാ' എന്ന വാക്യവും ഏറ്റവും ചെറുത് വഴിയിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യലുമാണ്. (മുസ് ലിം)
ويروى
أن رجلا مر بأبي الدرداء وهو يغرس جوزة ،
فقال :
أتغرس
هذه وأنت شيخ كبير تموت غدا ، أو بعد غد ،
وهذه لا تطعم في كذا وكذا عاما ؟ فقال :
وما
علي أن يكون لي أجرها ، ويأكل مهنأها غيري.
(شرح
السنة)
പ്രമുഖ
സ്വഹാബീ
വര്യനായ
അബുദ്ദര്‍ദാഅ്
(റ)
ഒരുക്കല്‍
ഒരു
മരം
നട്ടു
കൊണ്ടിരിക്കെ
അതിലൂടെ
കടന്നുപോയ
ഒരാള്‍
അദ്ദേഹത്തോട്
ചോദിച്ചു:
നാളെയോ
അതിനപ്പുറത്തോ
ആയി
മരണം
പ്രതീക്ഷിക്കുന്ന
തരത്തില്‍
പ്രായമായ
താങ്കള്‍
എന്തിനാണ്
ഈ
മരം
നടുന്നത്.
ഒരിക്കലും
ഇതിന്റെ
ഫലം
പ്രതീക്ഷിക്കാനോ
അനുഭവിക്കാനോ
താങ്കള്‍ക്കു
സാധ്യമല്ലല്ലോ.
ഇതുകേട്ട
സ്വഹാബീ
വര്യന്
പ്രതിവചിച്ചു:
ഈ
മരം
നട്ട
കാരണത്താല്‍
എനിക്കു
ലഭിക്കുന്ന
പ്രതിഫലത്തില്‍
താങ്കള്‍ക്ക്
ഒരു
പ്രശ്നവും
ഇല്ലല്ലോ
സഹോദരാ,
എനിക്കു
പറ്റിയില്ലെങ്കിലെന്ത്
മറ്റുള്ളവര്‍ക്കത്
അനുഭവിക്കാന്‍
കഴിയുമല്ലോ.
(ശറഹു
സുന്ന).
നബി (സ) തങ്ങളുടെ അധ്യാപനത്തെ സ്വജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു ആ സ്വഹാബീ വര്യന്.
قال
الرجل سمعت رسول الله صلى الله عليه و سلم
يقول بأذني هاتين من نصب شجرة فصبر على
حفظها والقيام عليها حتى تثمر كان له في
كل شيء يصاب من ثمرها صدقة عند الله
(مسند
أحمد)
ആരെങ്കിലും
ഒരു
മരം
നട്ടുപിടിപ്പിക്കുകയും
അതില്‍
ഫലം
കായ്ക്കും
വരെ
അതിനെ
ക്ഷമയോടെ
സംരക്ഷിക്കുകയും
നോക്കിനടത്തുകയും
ചെയ്താല്‍
ആ
വൃക്ഷത്തിന്റെ
ഓരോ
പഴത്തിലും
അല്ലാഹുവിന്റെ
അടുത്ത്
സ്വദഖയുടെ
പുണ്യമുണ്ടെന്ന
റസൂല്‍ പറയുന്നതായി ഞാന്‍
കേട്ടു.
(മുസ്നദു
അഹ്മദ്).
മനുഷ്യരെപ്പോലെ
തന്നെ
ജീവിക്കാനുള്ള
അവകാശങ്ങള്‍
അനുവദിച്ചുകൊടുക്കപ്പെട്ടവരാണ്
മനുഷ്യേതര
ജീവികളും.
പക്ഷെ,
അനാവശ്യമായ
അക്രമങ്ങള്‍ക്കും
വിനോദങ്ങള്‍ക്കും
ഇരകളായി
പലപ്പോഴും
നിലനില്‍പ്പിന്
വേണ്ടി
വന്‍
വെല്ലുവിളികളാണ്
ഇത്തരം
ജീവികള്‍
നേരിട്ടു
കൊണ്ടിരിക്കുന്നത്.
പലജീവികളും
വംശനാശം
സംഭവിച്ച്
ഭൂമുഖത്ത്
നിന്നും
എന്നെന്നേക്കുമായി
ഇല്ലാതായി
പോകുക
പോലും
ചെയ്യുന്നു.
മറ്റുചിലത്
മാരമകമായി
കൊല്ലപ്പെടുകയോ
ചത്തൊടുങ്ങുകയോ
ചെയ്യുന്നു.
മനുഷ്യചെയ്തികളിലെ
അതിക്രമങ്ങളാണ്
ഇത്തരം
അപകടകരമായ
പ്രത്യാഘാതങ്ങള്‍
സൃഷ്ടിക്കുന്നതിലെ
പ്രധാന
ഹേതുകം.
ഇവിടെയും
പരിശുദ്ധ
ഇസ്ലാം
അതിന്റെ
മഹിതമായ
കാഴ്ചപ്പാടുകള്‍
വ്യക്തമാക്കിയിട്ടുണ്ട്.
ജീവികളെ
സംരംക്ഷിക്കുതിന്റെ
പ്രാധ്യാന്യവും
അവരോടുള്ള
സമീപനരീതിയും
തിരുവചനങ്ങളില്‍
നമുക്ക്
കാണാനാവും.
താഴെ പറയുന്ന ഹദീസുകളില്‍ ഇത്തരം വിഷയങ്ങളെ കുറിച്ചാണ് പ്രതിപാതിക്കുന്നത്.
താഴെ പറയുന്ന ഹദീസുകളില്‍ ഇത്തരം വിഷയങ്ങളെ കുറിച്ചാണ് പ്രതിപാതിക്കുന്നത്.
عن
رسول اللَّه صلى الله عليه وآله وسلم:
"من
قتل عصفوراً عبثاً عج إلى اللَّه تعالى
يوم القيامة يقول يا ربّ إن فلاناً قتلني
عبثاً ولم يقتلني لمنفعة (سنن
النسائي)
നബി(സ)
പറഞ്ഞു:
ആരെങ്കിലും
ഒരു
കുരുവിയെ
അന്യായമായി
കൊലപ്പെടുത്തിയാല്‍
അന്ത്യനാളില്‍
ആ
കുരുവി
അല്ലാഹുവിന്റെ
അടുക്കല്‍
വന്ന്
പരാധി
ബോധിപിക്കുന്നതാണ്.
അത്
പറയും:
അല്ലാഹുവേ
ഈ
മനുഷ്യന്
ഒരു
കാരണവും
കൂടാതെയാണ്
എന്നെ
കൊലചെയ്തിരിക്കുന്നത്.
(സുനനു
നസാഇ)
عن
رسول اللَّه صلى الله عليه وسلم:
أنه
نهي عن قتل كل ذي روح إلا أن يؤذي (المعجم الكبير)
ഏതൊരു
ജീവജാലത്തെയും
അത്
അക്രമിച്ചാല്‍ അല്ലാതെ
കൊലചെയ്യുന്നത്
പ്രവാചകര്‍
(സ)
തങ്ങള്‍
നിരോധിച്ചിരിക്കുന്നു.
(മുഅ്ജമുല്‍
കബീര്‍)
പ്രകൃതിയോടും
അതിലെ
ജീവജാലങ്ങളോടും
മനുഷ്യന്
പുലര്‍ത്തേണ്ട
സമീപന
രീതികളാണ്
ഇവിടെ
പ്രതിപാതിക്കപ്പെട്ടത്.
ഭൂമിയുടെ
സുസ്ഥിരമായ
നിലനില്‍പ്പിനും
ജൈവികമായ
വളര്‍ച്ചക്കും
സഹജീവി
സ്നേഹത്തിനും
കാരണമാകുന്ന
ഇത്തരം
കാഴ്ചപ്പാടുകള്‍
ജീവിതത്തില്‍
പുലര്‍ത്താന്‍
നാം
സന്നദ്ധരാവുക.
നാഥന്
അനുഗ്രഹിക്കട്ടെ.
അജ്മല്‍
യു.കെ
കാസര്‍കോട്
No title!!
ReplyDeleteWe had modified, thanks for comment
DeleteBet365 Casino Login & Sign Up Process - JT Hub
ReplyDeleteIf you or someone you 인천광역 출장마사지 know has 구리 출장마사지 access to the Bet365 Casino app, we have instructions to 제주 출장마사지 log in. 전라북도 출장샵 How can 전라북도 출장안마 I access the Bet365 Casino app? Bet365 Casino