ഹദീസ്@ദാറുല്‍ഹുദ

  • Home
  • Gallery
  • Researh Works
  • About
  • Download This Template

ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ

Unknown   ARTICLES, SCHOLARS   20:52   0 Comments
ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങളെ നിരാശനാക്കാത്ത ആ അസാധാരണ തൂലിക വിമര്‍ശനങ്ങളില്‍ നിന്ന് മോചിതമായിരുന്നില്ല, കേവലം അഞ്ച് പതിറ്റാണ്ടിന്‍റെ ജീവിതത്തിനിടയിലും വറ്റാത്ത സര്‍ഗധാരയായി അത് പ്രവഹിച്ചു, ഗ്രീക്ക് ഫല്‍സഫയുടെ മേധാവിത്വത്തിനെതിരെ ധിഷണ വലയം തീര്‍ത്തു, പിന്നെ ആത്മീയ ജ്വോതിര്‍ഗോളമായി ഹൃദയാന്തരങ്ങളില്‍ വെള്ളിവെളിച്ചം വിതറി,

കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെ നിറവേറ്റുന്നതില്‍ അദ്ദേഹം മുമ്പില്‍  നിന്നു, ക്രമീകരിച്ച ജീവിതമാണ് ഗസ്സാലി കാഴ്ച്ച വെച്ചത്, ദാരിദ്രം തന്നെ വേട്ടയാടിയപ്പോളും വിജ്ഞാനവഴിയില്‍ ഏറെ ഗമിക്കുകയും വിവിധ ഫന്നുകളില്‍ മഹത്തായ ഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, അഖീദ, തസവ്വുഫ്, എന്നിവയില്‍ കിടയറ്റ ഗ്രന്ഥങ്ങള്‍ ഗസ്സാലി സ്വന്തമാക്കി, എന്നാല്‍ കാലഘട്ടം തന്നിലേല്‍പ്പിച്ച പ്രബോധന ദൗത്യത്തിനിടയില്‍ തഫ്സീറിലും ഹദീസിലും താരതമ്യേനെ തിളങ്ങാനായില്ല, എങ്കിലും തന്‍റെതായ ഇടം കണ്ടെത്താന്‍ ഗസ്സാലിക്ക് സാധിച്ചു, തസവ്വുഫിന്‍റെ ഉള്‍സാരങ്ങളിലേക്ക് അദ്ദേഹം കടന്നു ചെന്നത് വിശുദ്ധ ഹദീസിന്‍റെ മറ പിടിച്ചായിരുന്നു, വിജ്ഞാനീയങ്ങളുടെ സജ്ജീവനിയായ ഇഹ്യാ പ്രവാചകാധ്യാപനങ്ങളുടെ നിലക്കാത്ത പ്രവാഹമാണ്, ഇഹ്യാ വിശുദ്ധ ഖുര്‍ആനോളം വളര്‍ന്നുവെന്ന ഇമാം നവവിയുടെ സാക്ഷ്യപത്രം വിരല്‍ ചൂണ്ടുന്നത് ഇഹ്യയില്‍ അടങ്ങിയ വിജ്ഞാന പ്രപഞ്ചത്തിലേക്കാണ്, ഇന്നും പടിഞ്ഞാറന്‍ മുന്നണിയില്‍ സജീവ സാനിധ്യമായി നിലകൊള്ളുന്ന ഗസ്സാലിയുടെ ചിന്താവലയം പരിശുദ്ധ ഇസ്ലാമിന് ലഭിച്ച പ്രതിരോധായുധമായിരുന്നു, തികഞ്ഞ ധിഷണാശാലികളായി പാഠ പുസ്തകങ്ങളില്‍ വാഴുന്ന അഭിനവ ശാസ്ത്രകാരന്മാര്‍ ഗസ്സാലിയെ കൂട്ടുപിടിക്കുന്നുവെന്നുള്ളത് തന്നെ ഈ വ്യക്തിത്വം ചെലുത്തിയ സ്വാധീനങ്ങളുടെ വ്യാപ്തിയെ അറിയിക്കുന്നു, നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഗ്രന്ഥങ്ങളിലൂടെ ജീവിക്കുന്ന ഗസ്സാലി ഒരു പുതിയ ട്രന്ഡ് ഇസ്ലാമിക ലോകത്ത് കൊണ്ടുവന്നു, ഇസ്ലാം യുക്തിയോഗ്യമല്ലെന്ന് സമര്‍ത്ഥിക്കാന്‍ വിരോധാഭാസങ്ങളിലൂടെ ഇബാദത്തുകളുടെ രഹസ്യമന്യേഷിച്ച പലരും ഈ രചനയുടെ മൂര്‍ച്ചയറിഞ്ഞു, ഗസ്സാലിക്കെതിരെ എയ്തുവിട്ട വിമര്‍ശനങ്ങളുടെ വ്യാപ്തി പരിശോധിച്ചാല്‍ ഈ സത്യം വെളിപ്പെടും, - ഇല്‍മുല്‍ ഹദീസും ഗസ്സാലിയും - ഇതായിരുന്നു വിമര്‍ശകര്‍ ഏറ്റിപിടിച്ച  വിമര്‍ശന ചരട്, ഗസ്സാലിയന്‍ പ്രവാഹത്തെ തടഞ്ഞ് അല്‍പമെങ്കിലും തടഞ്ഞത് ഈ വിമര്‍ശനങ്ങളായിരുന്നു,ഈ വിമര്‍ശത്തില്‍ കഴമ്പുണ്ടെങ്കിലും ഇവ പഠന വിധേയമാക്കേണ്ടതുണ്ട്.

ഗസ്സാലിയുടെ ഹദീസ് പഠനം

ഇമാം ഹറമൈനിയുടെ മദ്റസയിലാണ് ഗസ്സാലിയുടെ പഠനം പുരോഗമിച്ചത്, ഉസൂലുല്‍ ഫിഖ്ഹിനായിരുന്നു അവിടെ മേധാവിത്വമുണ്ടായിരുന്നത്, പ്രസിദ്ധ നിദാന ശാസ്ത്രഞ്ജനായിരുന്ന ഇല്‍കിയല്‍ ഹറാസിയായിരുന്നു ഗസ്സാലിയുടെ കൂട്ട്, ശാഫിഈ മദ്ഹബിന്‍റെ വളര്‍ച്ചയില്‍ ഈ മദ്റസയുടെ പങ്ക് പ്രസിദ്ധമാണ്, നിദാന ശാസ്ത്രത്തിലൂടെയാണ് ഇറാഖിലും ശാമിലും ശാഫിഈ മദ്ഹബ് പ്രചുര പ്രചാരം നേടിയത്, ഗസ്സാലിയുടെ വിശ്രുത കൃതികളായ മന്‍ഖൂലും മുസ്തസ്ഫയും ജന്മം കൊണ്ടത് ഇവിടെ വെച്ചാണ്, മന്‍ഖൂല്‍ രചനാനന്തരമാണ് തന്‍റെ ഗുരുവായ ഇമാം ഹറമൈനി പറഞ്ഞത്, ഞാന്‍ ജീവിച്ചിരിക്കെ നീയെന്നെ മറമാടിയല്ലോ, വിടപറയുവോളം കാത്തിരിക്കാമായിരുന്നില്ലേ, ഇതൊരു അംഗീകാര പത്രമായിരുന്നു, ഗുരുനാഥന്‍ ശിഷ്യനോട് അസൂയ വെക്കുന്ന അപൂര്‍വ്വ രംഗം.

ഉസൂലുല്‍ ഫിഖ്ഹും ഇല്‍മുല്‍ ഹദീസും പരസ്പര ബന്ധിതമായതിനാല്‍ തന്നെ ഗസ്സാലി ഹദീസിനെ പ്രഥമ ഘട്ടത്തില്‍ സമീപിക്കുന്നത് ഉസൂലുല്‍ ഫിഖ്ഹിലൂടെയാണ്, തര്‍ക്കങ്ങളും പ്രതിവാദങ്ങളും ശബ്ദമുഖരിതമാക്കിയ അന്ന് ഈ ഫന്ന് അതി വേഗം വളര്‍ന്നു പന്തലിച്ചു, സ്വിഹാഹുസ്സിത്ത മുഴുവനും വായിച്ചില്ലെങ്കിലും ഒരു ഹദീസ് ഗവേഷകന്‍റെ റോളിലാണ് അദ്ദേഹം കടന്ന് പോയത്, കൃതികളിലുടെനീളം ഇത് തെളിഞ്ഞ് കാണാം, മുസ്തസ്ഫയിലും മന്‍ഖൂലിലും കിതാബുല്‍ അഖ്ബാറെന്നെ അധ്യായം അദ്ദേഹം തുറന്ന് വെക്കുന്നത് ഈ ചര്‍ച്ചകളിലേക്കാണ്, അവയെ തരം തിരിക്കുന്നതില്‍ കാണിച്ച നിപുണത എടുത്തു പറയേണ്ടതാണ്, ഇല്‍മുല്‍ ഹദീസ് വികാസം പ്രാപിക്കാത്ത  ഒരു നൂറ്റാണ്ടില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നത് ഗസ്സാലിയുടെ ഇടപെടലുകളാണ്, ഖബര്‍ വാഹിദും മുതവാതിറും ചര്‍ച്ച ചെയ്യുന്ന ഇടങ്ങളില്‍ വിമര്‍ശകരെ എടുത്തദ്ധരിച്ച് അക്കമിട്ട് മറുപടി പറയുകയും അവക്കുചിതമായ തെളിവുകള്‍ ആയത്തുകളില്‍നിന്നും ഹദീസുകളില്‍ നിന്നും ഉദ്ധരിക്കുന്നു.

ക്രൈസ്തവര്‍, ജൂത പുരോഹിതര്‍, എന്നിവരും, ജഹ്മിയ്യ, ഹശവിയ്യ, ഖത്താബിയ്യ,തുടങ്ങിയ അവാന്തര വിഭാഗങ്ങളുമാണ് വിമര്‍ശന മുനയില്‍ നില്‍ക്കാറുള്ളത്.  ഓരോ അധ്യായ ശേഷവും കൊണ്ട് വരാറുള്ള മസ്അലകളും അവക്കുള്ള മറുപടികളും  ഒരു തികഞ്ഞ മുഹദ്ദിസിനെ പ്രതിഫലിപ്പിക്കുന്നുണ്ട്,ഇല്‍മുല്‍ ഹദീന്‍റെ സങ്കേതങ്ങളിലൂടെയുള്ള ഈ ചര്‍ച്ച ഗസ്സാലിയുടെ ഒരു ചിത്രം സമ്മാനിക്കുന്നു. വിശുദ്ധ ഹദീസിനെ അര്‍ഥമറിഞ്ഞ് ഉദ്ധരിക്കല്‍ സ്വീകാര്യമാണോയെന്ന വിഷയത്തില്‍ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്, സന്ദര്‍ഭവും സാഹചര്യതെളിവുകളും അറിയാതെ ഇപ്രകാരമുദ്ധരിക്കല്‍ നിഷിദ്ധമെന്നും എന്നാല്‍ ഇവയെ പഠിച്ച ഒരു പണ്ഡിതനു ഇവ സാധ്യമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു, എന്നിരുന്നാലും ഗസ്സാലിയെന്തിന് തന്‍റെ ഇഹ്യായില്‍ അസ്വീകാര്യ ഹദീസുകള്‍ കൊണ്ടുവന്നുവെന്ന വിമര്‍ശനം വിവിധ വാദങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്,  ഇഹ്യായിലെ കിതാബുല്‍ ഇല്‍മില്‍ 55 ഹദീസുകള്‍ കൊണ്ട് വന്നവയില്‍ 13 ഹദീസുകള്‍ സ്വഹീഹോ അല്ലെങ്കില്‍ ഹസനോ ആണ്, എന്നാല്‍ ബാക്കി വരുന്ന മുഴുവന്‍ ഹദീസുകളു പ്രചുര പ്രചാരം നേടിയതാണെങ്കിലും അവ നന്നേ ദുര്‍ബലമാണ്,മൗളൂആയ ഹദീസുകളും ഇഹ്യായില്‍ ഉണ്ടെന്ന് പല പണ്ഡിതര്‍ പറയുമ്പോളും ഇവരൊക്കെ മൗളൂആയി ഒരുമിക്കുന്ന ഹദീസുകള്‍ കണ്ടെത്താന്‍ പ്രയാസമാവും, കാരണം രിവായത്തും ബില്‍മഅ്നയില്‍ ശക്തമായ മാനദണ്ഡം വെച്ച ഗസ്സാലി ഒന്നും ബോധപൂര്‍വ്വമായിരുന്നില്ല കൊണ്ട്വന്നത്,  മനപ്പൂര്‍വ്വമാരെങ്കിലും എന്‍റെ മേല്‍ കളവ് പറഞ്ഞാല്‍ അവന്‍ നരകത്തിലാണെന്നെ പ്രവാചക വചനം ഇഹ്യായില്‍ അദ്ദേഹം കൊണ്ട് വരുന്നുണ്ട്,  ആയതിനാല്‍ ഗസ്സാലിയുടെ ഹദീസിനോടുള്ള സാമീപ്യമറിയാതെ അദ്ദേഹത്തെ വിലയിരുത്തുക എന്നത് അബന്ധങ്ങള്‍ക്കേ വഴിവെക്കുകയുള്ളൂ,എങ്കിലും ഖൂതുല്‍ ഖുലൂബ് വഴി അബൂത്വാലിബുല്‍ മക്കിയില്‍ നിന്ന് പകര്‍ന്ന തസവ്വുഫിന്‍റെ ലാഘവത്വം ഹദീസിലും തെളിഞ്ഞത് സ്വാഭാവികം,  ഹാരിസുല്‍ മുഹാസിബീ, ശിബ്ലി, അബൂയസീദില്‍ ബിസ്താമി തുടങ്ങിയ സൂഫിവര്യരും അദ്ദേഹത്തെ സ്വാധീനിച്ചവരില്‍ പെടും,ഇഹ്യായിലെ പല ഭാഗങ്ങളും ഖൂതിന്‍റെ വിശദീകരണമായിരുന്നുവെന്ന വാദം പ്രസിദ്ധമാണ്, മതവിജ്ഞാനീയങ്ങളുടെ സജ്ജീവനിയായി നിലകൊള്ളുമ്പോഴും ഇഹ്യക്കേറ്റ പ്രഹരങ്ങള്‍ മാരകമായിരുന്നില്ല, വിമര്‍ശന ബുദ്ധിയോടെ കണ്ട പണ്ഢിതരും ഇതിന്‍റെ ആത്മീയ സരിത്തിനെ ഉള്‍കൊണ്ടിട്ടുംണ്ട്, ഇഹ്യാക്ക് വേണ്ടി സംസാരിച്ചവരില്‍ പ്രമുഖനാണ് ഇബ്നു കസീര്‍, അല്‍ബിദായത്തു വന്നിഹായയില്‍ അദ്ദേഹം പറയുന്നത്,ഇഹ്യാ വലിയൊരു ഗ്രന്ഥമാണ്,മത വിഞ്ജാനങ്ങള്‍ സമ്മേളിക്കുന്ന വലിയൊരു ഗ്രന്ഥം, എങ്കിലും അവയില്‍ ദുര്‍ബല ഹദീസുകളുണ്ട്, തസവ്വുഫില്‍ അവ സാധാരണവുമാണല്ലോ, ഇതിനു പുറമെ ദുര്‍ബല ഹദീസുകള്‍ പരിഗണനനീമെന്നാണ് മിക്ക പണ്ഢിതരും രേഖപ്പെടുത്തിയിട്ടുള്ളത്, എന്നാല്‍ അവ പരിഗണനീമാവാനുള്ള മാനദണ്ഢങ്ങള്‍ ഇഹ്യായില്‍ ഗസ്സാലി അവഗണിച്ചത് ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു.
അറിവ് നേടാന്‍ ഗസ്സാലി സ്വീകരിച്ച ഇഖ്തിസാദ്, ഇഖ്തിസാര്‍, ഇസ്തിഖ്സാഅ്, എന്നീ മൂന്ന് രീതികളും പല വ്യാപക ചര്‍ച്ചകള്‍ക്ക് മരുന്നേകി, ഇജ്തിഹാദിന് സുനനു അബീദാവൂദ് മതിയാകുമെന്ന അദ്ദേഹത്തിന്‍റെ വാദവും ഇതിന് കൊഴുപ്പേകി, ഇതുവഴി വിവാദ പുരുഷനാവുകയായിരുന്നില്ല ഗസ്സാലുി, മറിച്ച്  പലവാദങ്ങളും പൊളിച്ചെഴുതുകയായിരുന്നു, ഇഅ്തിസാലിയ്യതിന്‍റെ പല വാദങ്ങളും ചരിത്രത്തിന്‍റെ ഭാഗമായത് ഗസ്സാലിയുടെ വരവോട് കൂടിയാണ്, ചുരുങ്ങിയ ജീവിത സപര്യകള്‍ക്കിടയിലും അദ്ദേഹം ഹദീസ് പഠനത്തിന് സമയം കണ്ടെത്തി, ഇമാം ഹറമൈനിയില്‍ നിന്നാരംഭിച്ച പഠനം വിവിധ ഗുരുനാഥന്മാരിലൂടെ മുന്നോട്ട് പോയി,  ഹദീസില്‍ ഒരു ഗ്രന്ഥം രചിക്കണമെന്ന അതിയായ ആഗ്രഹം ബാക്കിവെച്ച് ആ വിജ്ഞാനകോശം വിട പറഞ്ഞു, കാലപ്രവാഹങ്ങളെ അതിജയിക്കുന്ന വിശ്യപൗരനായി ഗസ്സാലി നമ്മളിലൂടെ ജീവിക്കുന്നു.

ഈ വീഴ്ച ഗസ്സാലിക്ക് മാത്രമോ

അതി സൂക്ഷമമായ ഹദീസ് മേഖലയില്‍ വീഴ്ച സംഭവിച്ചത് ഏതാനും സൂഫികള്‍ക്കോ ഗസ്സാലിക്കോ മാത്രമായിരുന്നില്ല, ഹദീസ് ശാസ്ത്രത്തില്‍ കനപ്പെട്ട ഗ്രന്ഥങ്ങള്‍ സമ്മാനിച്ച പല വിദ്വാന്മാരും ഈ ആരോപണങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്,ഇത് കൊണ്ടായിരുന്ന ദുര്‍ബലമായതും അസ്ഥിരമായതുമായ ഹദീസുകള്‍ ഇബ്നുല്‍ ജൗസി തന്‍റെ ഗ്രന്ഥമായ അത്തഹ്ഖീഖ് ഫീ തഖ്രീജ്ത്തആലീഖ് കൊണ്ട്വന്നപ്പോള്‍ അതിനെ പരിശോധിച്ച ഇബ്നു അബ്ദില്‍ ഹാദി തന്‍ഖീഹു ത്തഹ്ഖീഖ് എഴുതിയത്, ഹനഫിയിലെ പ്രമുഖ ഫിഖ്ഹീ ഗ്രന്ഥമായ അല്‍ഹിദായയിലെ ഹദീസുകള്‍ക്കുള്ള സനദ് തേടിയാണ് ഹാഫിള് സൈലഈ നസ്ബു റായ രചിക്കുന്നത്, തഫിസീര്‍ ഗ്രന്ഥങ്ങളില്‍ പലതും ഇസ്റാഈലിയ്യാത്തിന്‍റെ അമൂല്യ ശേഖരങ്ങളാണ്, ഹദീസില്‍ ഇബ്നു മാജയും ഇത്തരം ആരോപണങ്ങളിലെ സ്ഥിര സാന്നിധ്യവുമാണ്.

ഹദീസ് ശാസ്ത്രത്തിലെ സങ്കേതങ്ങളെ മനസ്സിലാക്കണമെങ്കില്‍ അവയുമായുള്ള നിരന്തര സഹവാസം അത്യാവശ്യമാണ്, ആദ്യം തസവ്വുഫിനെ പഠിക്കുകയും പിന്നീട് ഹദീസിനെ മനസ്സിലാക്കുമ്പോള്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നതെന്ന് ഗസ്സാലിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ഹദീസ് മേഖലയിലെ വഴികാട്ടികള്‍
ജീവിതം പഠനത്തിനായി ഉഴിഞ്ഞ് വെച്ച ഗസ്സാലി പല കവാടങ്ങളിലും ചെന്ന് മുട്ടി, അറിവിന്‍റെ പല മേഖലകളില്‍ കയറിയിറങ്ങിയ അദ്ദേഹം ഹദീസിനായി ചെന്നെത്തിയത് ത്വൂസിലെ പണ്ഢിതരിലാണ്, ഇമാം സുബ്കി തന്‍റെ ത്വബഖാത്തില്‍ രേഖപ്പെടുത്തിയത് പോലെ, ബുഖാരിയും മുസ്ലിമും അബില്‍ ഫിത്യാന്‍ ഉമര്‍ ബിന്‍ അബില്‍ ഹസനുത്വൂസിയില്‍ നിന്നാണ് കേട്ടത്, സ്വഹീഹുല്‍ ബുഖാരി മുഹമ്മദ് ബിന്‍ അബ്ദില്ലാഹില്‍ ഹഫ്സിയില്‍ നിന്നും അദ്ദേഹം കേട്ടിട്ടുണ്ട്, അബുല്‍ ഫത്ഹ് ഹാകിമുത്വൂസിയില്‍ നിന്നും സുനന അബീദാവീദും അദ്ദഹം പഠിച്ചു, ഇവരില്‍ അബുല്‍ ഫിത്യാന്‍ രിഹ്ലയില്‍ പ്രസിദ്ധനാണ്, ഇത്തരമൊരു യാത്രയില്‍ തണുപ്പ് മൂലം ഇദ്ദേഹത്തിന്‍റെ വിരല്‍ പോലും നഷ്ടപ്പെടുകയുണ്ടായി, നസ്റ് ബിന്‍ ഇബ്റാഹീമില്‍ നിന്നും അദ്ദേഹം ഹദീസ് പഠിച്ചിട്ടുണ്ട്, ഇദ്ദേഹം പരിത്യാഗിയും മുഹദ്ദിസും ഫഖീഹുമായിരുന്നുവെന്ന് ഇബ്ന് അസാക്കിര്‍ രേഖപ്പെടുത്തുന്നു, ഖത്തീബുല്‍ ബഗ്ദാദീ, അബീബക്കര്‍ ബിന്‍ അറബീ തുടങ്ങിയവരും ഇദ്ദേഹത്തിന്‍റെ ശിഷ്യരാണ്, ഒരു വിചിത്രമായി തോന്നുന്നത് ഇദ്ദേഹത്തിന്‍റെ പല അധ്യാപകരും ഇത്തരം വിമര്‍ശനങ്ങളെ നേരിട്ടുവെന്നതാണ്, പ്രധാനാധ്യാപകനായ ഇമാം ഹറമൈനിയും ഇതില്‍ നിന്നും മുക്തമായിരുന്നില്ല, ഇതുനോട് നാം ചേര്‍ത്ത് വായിക്കേണ്ടത് അബ്ദുല്‍ ഗാഫിറുല്‍ ഫാരിസിയുടെ പ്രസിദ്ധ വാക്കാണ്, ഗസ്സാലിക്ക് അല്‍പം കൂടു ആയുസ്സ് ലഭിച്ചിരുന്നുവെങ്കില്‍ ഇഹ്യാക്ക് തുല്യമായത് ഹദീസില്‍ വരുമായിരുന്നു.

ഗസ്സാലി :വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ

ഗസ്സാലിയെന്നെ വ്യക്തിത്വത്തെ വാനോളം പുകഴ്ത്തുന്നവരും പാതാളത്തോളം ഇടിച്ചു താഴ്ത്തുന്നവരും കുറവല്ല, വിമര്‍ശനത്തിലൂടെ ഗസ്സാലിയെ പരിചയപ്പെടുത്തി അദ്ദേഹത്തിന്‍റെ മഹാത്മ്യമെണ്ണി അവസാനിപ്പിക്കുന്നവരും കുറവല്ല, ഇല്‍മുല്‍ ഹദീസും ഇഹ്യായും മാറ്റിവെച്ചാല്‍ ഗസ്സാലി ഏറെക്കുറെ വിമര്‍ശനമുക്തമാവും, ആധുനിക പണ്ഢിതരിലധികവും ഗസ്സാലിയെ മാറ്റിനിറുത്താനാണ് ശ്രമിക്കാറുള്ളത്, ഇബ്ന് ഹജറും സഖാവിയും ഖാളീ ഇയാളും ഖത്തീബുല്‍ ബഗ്ദാദിയും കളം നിറഞ്ഞ് കളിക്കുമ്പോള്‍ ഗസ്സാലിയെന്തിന് കടന്ന് വരണം, എന്നാല്‍ ഗസ്സാലിയുടെ ഹദീസ് സമീപനം ചര്ച്ച ചെയ്ത അബ്ദുല്‍ ഹഖ് മഹ്ദലിയുടെ വാദം ഗസ്സാലിയുടെ ഹദീസ് പഠനം ഇനിയും വീണ്ട് വിചാരത്തിന് വിധേയമാകണമെന്നാണ്, കേവലം സങ്കേതങ്ങളുടെ പേര് പറഞ്ഞ് ഗസ്സാലിയെ മാറ്റിനിറുത്തിയാല്‍ പാശ്ചാത്യ ലോകത്തേക്ക് ചാരി വെച്ച കവാടമാണ് നാം അടക്കുന്നത്, ഗസ്സാലിയിലൂടെ ഇസ്ലാമിനെ പഠിച്ചവര്‍ ഈ സാധ്യതയെ ശരിവെക്കുന്നു.
പ്രധാന വിമര്‍ശകര്‍

അബൂബക്കര്‍ ത്വര്‍തൂശി

മാലികീ പണ്ഢിതനായ ഇദ്ദേഹം വിമര്‍ശനങ്ങളില്‍ ഏറെ ദൂരം പോയിട്ടുണ്ട് , ഗസ്സാലി പൈശാചിക പ്രേരണകളില്‍ അകപ്പെടുകയും അവ തത്വ ചിന്തയായി അവതരിപ്പിക്കുകയായിരുന്നുവെന്ന് വാദിച്ച ഇദ്ദേഹം ഗസ്സാലി തസവ്വുഫില്‍ ശൂന്യനാണെന്ന് പോലും വാദിക്കുകയുണ്ടായി, എന്നാല്‍ ഇമാം സുബ്കി ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെ ശക്തമായി നേരിടുകയുണ്ടായി, ഇഹ്യായുടെ ഉല്‍പത്തി തന്നെ ഫല്‍സഫയുടെ ഖണഢനവും ഇസ്ലാമിക സംസ്ഥാപനവുമായിരുന്നുവെന്ന് അദ്ദേഹം തെളിയിച്ചു, ത്വര്‍തൂശി ഇത് മൂലം വലിയ വിഞ്ജാന സ്രോതസ്സിനെയാണ് കെണിയില്‍ പെടുത്തിയതെന്ന് സുബ്കി പറയുകയുണ്ടായി.

അബൂഅബ്ദില്ലാഹില്‍ മാസിരീ.

ഇഹ്യായെ കൂട്ട് പിടിച്ചാണ് മാലികീ പണ്ഢിതനായ ഇദ്ദേഹം വിമര്‍ശനമുന്നയിച്ചത്, പൊതുവില്‍ മാലികീ മദ്ഹബില്‍ തെളിഞ്ഞ് നിന്നിരുന്ന പ്രതിഭാസമായിരുന്നു ഇഹ്യാ വിമര്‍ശം, ബലഹീന ഹദീസുകളാണ് ഇഹ്യായുടെ അവലംബമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം, ഇല്‍മുല്‍ കലാമില്‍ വ്യല്‍പുത്തി നേടുന്നതിന്ന് മുമ്പ് അദ്ദേഹം ഫല്‍സഫയെ കൂട്ട് പിടിച്ച് വഴിമാറി സഞ്ചരിച്ചുവെന്നും അദ്ദേഹം സമര്‍ഥിച്ചു, ഇവിടെയും രക്ഷകനായി എത്തിയത് സുബ്കിയായിരുന്നു, മാസിരിയുടെ തീവ്രമായ അശ്അരീ വിധേയത്വവും മാലികീ പക്ഷപാതിത്വവുമാണ് ഇതിന് വഴിവെച്ചത്, ഗസ്സാലിയാവട്ടെ പല വിഷയങ്ങളിലും അശ്അരീ വിരുദ്ധനാവുന്നത് തന്‍റെ ഗുരുവായ ഇമാം ഹറമൈനിയെ അനുകരിച്ചാണ്. മാസിരി അശ്അരീ വിരുദ്ധ ആശയങ്ങള്‍ പറഞ്ഞവരയെല്ലാം തെറ്റ് പറ്റിയവരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു,

ഇല്‍മുല്‍ കലാം പഠിക്കാതെയാണ് ഫല്‍സഫ പഠിച്ചതെന്നെ വാദം ശക്തമായി നേരിടുന്നുണ്ട് സുബ്കി ഗസ്സാലിയുടെ മുന്‍ഖിദില്‍ നിന്ന് ഈ വിഷയം ഗ്രാഹ്യമാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.

ഇബ്നു സ്വലാഹ്

ഉസൂലില്‍ ഫിഖ്ഹില്‍ ഗസ്സാലി മന്‍തിഖ് സന്നിവേശിപ്പിച്ചതാണ് ഇബ്നു സ്സ്വലാഹിനെ ചൊടിപ്പിച്ചത്, മന്‍തിഖിന്‍റെ ആവിശ്യകതയും പ്രസക്തിയും പറഞ്ഞാണ് സുബ്കി ഈ വാദത്തെ നേരിട്ടത്, എന്നിരുന്നാലും ഇബ്നു സ്സ്വലാഹിന്‍റെ കഴിവിം പ്രാപ്തിയും അമ്പരിപ്പിക്കുന്നതാണെന്ന് പറഞ്ഞ സുബ്കി ഓരോ കലയിലും പലരാണെന്ന സത്യം നാം അംഗീകരിച്ചേ മതിയാകൂവെന്ന് സമര്‍ഥിച്ചു.

ഇബ്നു ജൗസി

ഗസ്സാലി വിരുദ്ധരില്‍ പ്രമുഖനാണിദ്ദേഹം, അദ്ദേഹത്തിന്‍റെ ഗ്രന്ഥം കൂടിയായ തല്‍ബീസ് ഇബ്ലീസിലൂടെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്, ഇഹ്യായിലെ അബദ്ധങ്ങളെ ഉണര്‍ത്താന്‍ വേണ്ടി ഒരു ഗ്രന്ഥം പോലും രചിക്കുകയുണ്ടായി, രണ്ട് കോണിലൂടെയാണ് അദ്ദേഹത്തിന്‍റെ ഇഹ്യാ വിമര്‍ശം കടന്നു പോകുന്നത് ഒന്ന്: ഇഹ്യായില്‍ ഫിഖ്ഹ് നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു, തസവ്വുഫുമായുള്ള അദ്ദേഹത്തിന്‍റെ സഹവാസം ഫിഖ്ഹ് നിരാസത്തിന് വഴിവെച്ചുവെക്കുകയും തസവ്വുഫിന് അമിത പ്രാധ്യാനം നല്‍കുകയും ചെയ്തു, തല്‍ബിസില്‍ ഇവക്കുള്ള ഉദാഹരണങ്ങള്‍ ഉദ്ധരിക്കുകയും ഗസ്സാലിയേക്കാള്‍ നല്ലത് ഹാരിസുല്‍ മുഹാസിബിയാണെന്ന് പറയുക വഴി ഗസ്സാലിയുടെ ഫിഖ്ഹീ വ്യല്‍പുത്തിയെ തികഞ്ഞ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ടദ്ദേഹം, ഫിഖ്ഹ് വിറ്റ് തസവ്വുഫ് വാങ്ങുകയായിരുന്നു ഗസ്സാലിയെന്ന് അദ്ദേഹം ആരോപിക്കുന്നു. രണ്ടാമത്തേത്. ഇഹ്യായില്‍ അസ്വീകാര്യ ഹദീസുകളുടെ പ്രവാഹമുണ്ട്, ചിന്തിക്കാതെയാണ് ഗസ്സാലി ഹദീസുകളെ സമീപിച്ചത്, വിവരമില്ലെങ്കില്‍ ജ്ഞാനികളോട് അന്വേഷിക്കണമെന്ന് അദ്ദേഹം ഗസ്സാലിയെ ഉപദേശിക്കുന്നുമുണ്ട്.
എന്നാല്‍ വലിയൊരു വിരോധാഭാസമായി തോന്നുത ഈ ഇബനുല്‍ ജൗസി തന്നെ തന്‍റെ ഗ്രന്ഥമായ ദമ്മുല്‍ ഹവാ യില്‍ ഗസ്സാലിയെ പിന്നിലാക്കുന്ന ധാരാളം ഹദീസുകളെ കൊണ്ട് വന്നിട്ടുണ്ട്, അതിലുമത്ഭുതം ഇദ്ദേഹമാണ് മൗളൂആത്തിലും ഇലലിലും തൂലിക ചലിപ്പിച്ചത്,

ഇബ്ന് തീമിയ്യ

ഗസ്സാലിയെ വിമര്‍ശിക്കാന്‍ മുന്നില്‍ നിന്ന ഇബ്നു തീമിയ്യ ഹദീസ് ജ്ഞാനത്തില്‍ സാഗര തുല്യമായിരുന്നു, ഇബ്ന് തീമിയ്യ അറിയാത്ത ഹദീസുകള്‍ തിരുമൊഴിയല്ലന്ന് പറയാന്‍ വരെ ചിലര്‍ ധൈര്യപ്പെടുകയുണ്ടായി, ഗസ്സാലിയുടെ ഗ്രന്ഥങ്ങളായ ഫൈസലുത്തഫ്രിഖ, മിഅ്യാറുല്‍ ഇല്‍മ്,ജവാഹിറുല്‍ ഖുര്‍ആന്‍, എന്നിവയയാണ് ഇബന് തീമിയ്യായുടെ വിമര്‍ശനങ്ങള്‍ക്ക് വേദിയായത്, ഫല്‍സഫയും ഗസ്സാലി തന്നെ തള്ളിപ്പറയുന്ന ഖറാമിത്വ വിശ്വാസങ്ങള്‍ ഇവകളില്‍ ഉള്‍കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു, ഗസ്സാലിയുടെ ഇടം മനസ്സിലാക്കി തന്നെ അദ്ദേഹത്തിന്‍റെ ഇത്തരം വാദങ്ങളില്‍ നിന്ന് വിട്ടൊഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്, പരലോക സംബന്ധിയായ വിഷയങ്ങളില്‍ സൂഫി ചാപല്യങ്ങള്‍ ബാധിച്ച ഗസ്സാലിയെ ഇബ്നു സീനയുടെ കിതാബുശ്ശിഫയാണ് നിത്യരോഗിയാക്കിയതെന്ന്വരെ അദ്ദേഹം വാദിക്കുന്നു. അതേസമയം ഇഹ്യായെ അന്ധമായി വിമര്‍ശിക്കാന്‍ ഒരുക്കമല്ല ഇബ്നു തീമിയ്യ, ഇഹ്യായിലെ സത്യം നിറഞ്ഞ ആത്മീയ വഴികളെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഗസ്സാലി വിമര്‍ശകര്‍ ചെറുകിട പണ്ഡിതരോ, അന്ധമായ വിരോധികളോ അല്ല, വ്യത്യസ്ത പ്രകൃതികളാണ് അവരെ പ്രേരിപ്പിച്ചത്, ഗസ്സാലിയുടെ മഹത്വവും വിഞ്ജാന വലിപ്പവും പലയിടങ്ങളായി അവര്‍ അംഗീകരിക്കുകയും ഗസ്സാലിയിലൊരു തികഞ്ഞ പണ്ഡിതനെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.ഗസ്സാലിയും തസവ്വുഫും അതിന്‍റെ വിവിധ വകഭേദങ്ങളുമാണ് വിമര്‍ശന പാത്രമായത്, കാരണം തസ്സവ്വുഫുലേക്കുള്ള ഗസ്സാലിയുടെ പ്രവേശം നിരൂപക വേഷത്തിലായിരുന്നില്ല, തസവ്വുഫിന്‍റെ വിവിധ തലങ്ങള്‍ ഉള്‍കൊള്ളാന്‍ അദ്ദേഹത്തിന്‍റെ മനസ്സ് പാകപ്പെട്ടിരിക്കുന്നു, ഗസ്സാലിതന്നെ തസവ്വുഫിലെ വ്യാജന്‍മാരെ തിരുച്ചറുയാന്‍ ഉപദേശിക്കുന്നുണ്ട്.

ആധുനിക വിമര്‍ശകര്‍

നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് വിമര്‍ശനങ്ങള്‍ വിധേയനായ വ്യക്തി സമകാലിക ലോകത്തും വിമര്‍ശന വിധേയനായതില്‍ അത്ഭുതമെന്നും തോന്നാനിടയില്ല, വിവിധ രീതിയിലാണ് ഗസ്സാലിയെന്ന അമ്പത്തഞ്ച് വയസ്സുകാരനെ അവര്‍ സമീപിച്ചത്, ചിലരദ്ദേഹത്തിന്‍റെ അശ്അരി ആശയങ്ങളെ വിമര്‍ശിച്ചു, ചിലര്‍ തസവ്വുഫുനെ പൊതുവിലും, വിശിഷ്യാ ഗസ്സാലിയുടെ തസവ്വുഫുനെയും നിരൂപിച്ചു, എന്നാല്‍ മറ്റുചിലര്‍ വിമര്‍ശനം കണ്ടെത്തിയത് ഗസ്സാലിയുടെ പരിവ്രാജ കാഴ്ച്ചപ്പാടുകളിലാണ്, ഭൗതിക വിരക്തിയിലൂടെയാണ് വ്യക്തിത്വ വിജയമെന്ന വാദത്തെ അവ്ര്‍ പഴഞ്ചനെന്ന് വിളിച്ചു, മറ്റു ചിലര്‍ ഗസ്സാലി, ആശയങ്ങള്‍ കടമെടുത്ത് സാഹിത്യ ചോരണം നടത്തിയെന്ന്, ചിലര്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളിലെ വൈരുദ്ധതയെകുറിച്ച് സംസാരിച്ചു, ഇങ്ങെനെ നീണ്ട് പോകുന്നു ഗസ്സാലി വിമര്‍ശനത്തിന്‍റെ മുനകള്‍.

മുഹമ്മദ് യൂസഫ് മൂസാ

ഗസ്സാലി ഇസ്ലാമിനെ ഭൗതിക ലോകത്ത് നിന്ന് വേര്‍പ്പെടുത്തുക വഴി ശരീഅത്ത് കാലയോചിതമല്ലെന്ന് വരുത്തി തീര്‍ക്കുകയായിരന്നു, എന്നാല്‍ ഇസ്ലാമാകട്ടെ ഇഹപര വിജയത്തിന്ന് വേണ്ട് പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനും പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ ഫല്‍സഫത്തുല്‍ അഖ്ലാഖ് ഫില്‍ ഇസ്ലാമിലാണ് ഗസ്സാലിയെ വിമര്‍ശിക്കുന്നത്, ഗസ്സാലിയുടെ തവക്കുല്‍ സമീപനവും അദ്ദേഹമതില്‍ വിമര്‍ശിക്കുന്നുണ്ട്, എന്നാല്‍ വിശിഷ്ട വ്യക്തികളുടെ തവക്കുലാണ് അദ്ദേഗത്തിന്‍റെ പ്രമേയമെന്ന് മനസ്സിലാക്കാന്‍ യൂസഫ് മൂസക്ക് സാധിച്ചില്ലെന്ന് ഖറദാവിയുടെ ഖണ്ഡനം, ഗസ്സാലി പൊതുജനത്തെയല്ല ഈ തവക്കുലിലേക്കും പരിവ്രാജ വഴിയിലേക്കും ക്ഷണിക്കുന്നത്, മറിച്ച് അല്ലാഹുവിന്‍റെ പ്രത്തേക പരിഗണയും സൗഭാഗ്യവും ലഭിച്ചവരേ ഗസ്സാലിയുടെ ഉദ്ദേശ പരിധിയിലുള്ളുവെന്ന് അബ്ദുല്‍ ബാഖി സുറൂര്‍ രേഖപ്പെടുത്തുന്നു.

ഗസ്സാലിയും സാഹിത്യ ചോരണവും

ആശയങ്ങളെ ചോര്‍ത്തുന്നവര്‍ മോഷ്ടാക്കളാണെന്ന് വിലയിരുത്തിയ ഗസ്സാലയെക്കുറിച്ചാണ് യൂസഫ് മൂസ ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്, എന്നാല്‍ ഈ ആരോപണം ശരി വെക്കുന്ന ഒരുപാട് തെളിവുകള്‍ കണ്ടെത്താന്‍ എനിക്ക് സാധിച്ചുവെന്ന് ഖറദാവി പറയുന്നുണ്ട്, ഇമാം റാഇബ് അസ്ഫഹാനിയുടെ അദ്ദരീഅ ഇലാ മകാരിമിശ്ശരീഅ, അബൂത്വാലിബുല്‍ മക്കിയുടെ ഖൂത്, ഹാരിസുല്‍ മുഹാസിബിയുടെ രിആയ, തുടങ്ങിയ ഗ്രന്ഥങ്ങളാണ് ഗസ്സാലി കടമെടുത്തുവെന്ന് പറയപ്പെടുന്നവ്, മുഹമ്മദ് സാഹിദുല്‍ കൗസരിയുടെ അഭിപ്രായത്തില്‍ ഇഹ്യായില്‍ രിആയ പൂഴ്ത്തിവെക്കപ്പെട്ടിണ്ടെന്നാണ്, ഇഹ്യായിലെ മുഹ്ലികാത്തിലാണ് ഈ ആരോപണങ്ങള്‍ മുഴച്ച് നില്‍കുത്, എന്നിരുന്നാലും ഗസ്സാലിയൊരു തേനീച്ചയായിരുന്നു, വ്യത്യസ്ത പൂവുകളില്‍ നിന്ന് തേന്‍ സ്വീകരിച്ച് മധുരതമമായി മധു ഉല്‍പാദിപ്പിക്കുന്ന തേനീച്ച.

ഗസ്സാലിയും ആശയ വൈരുദ്ധ്യവും

ഗസ്സാലി പറഞ്ഞതിനെ നിഷേധിക്കുകയും നിഷേധിച്ചവയെ പറയുന്നവനുമാണെന്നാണ് ഈ ആരോപണത്തിന്‍റെ ഉള്‍സാരം, ഈ ആരോപണം മുന്‍ഗാമികളായ ഇബ്നു തുഫൈല്‍, ഇബ്നു റുഷ്ദ്, ഇബ്നു തീമിയ തുടങ്ങിയവരും ഉന്നയിച്ചിട്ടുണ്ട്, ഇബ്നു തുഫൈല്‍ പറയുന്നു, ഗസ്സാലി തഹാഫുതില്‍, സ്വര്‍ഗം, നരകം തുടങ്ങിയവയെ ഫല്‍സഫക്കാര്‍ നിഷേധിച്ചതിനാല്‍ അവര്‍ കാഫിരീങ്ങളെന്ന് വിധിയെഴുതി, ശേഷം മീസാനിലും മുന്‍ഖിദിലും അവ തസവ്വുഫിന്‍റെ ഭാഗമാണെന്ന് സമര്‍ഥിക്കുകയും ചെയ്തു.
ഇത്തരം ഗസ്സാലിയന്‍ വേറിട്ട ചിന്തകളാണ് അദ്ദേഹത്തിന് രണ്ട് മദ്ഹബുണ്ടെന്ന് പറയാന്‍ ചില ഗവേകര്‍ തുനിഞ്ഞത്, പൊതുജനങ്ങള്‍ക്കൊരു മദ്ഹബ്, വിശിഷ്ട വ്യക്തികള്‍ക്കൊരു മദ്ഹബ്, സത്യത്തില്‍ ഗസ്സാലിയുടെ ചിന്തകള്‍ സ്ഥിരോത്സാഹത്തിന്‍റേതായിരുന്നു, മാറ്റങ്ങളെ സ്വീകരിക്കാന്‍ അവകള്‍ ഒരുക്കമായിരുന്നു, എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് പലപ്പോഴും കാരണമായത് അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ പൂഴ്ത്തിവെച്ച അഭിപ്രായങ്ങളാണ്, ഗസ്സാലിയെ ചതിയില്‍ പെടുത്താനാണ് ഇത്തരം നീക്കങ്ങള്‍ ശത്രുക്കള്‍ നടത്തിയെതെന്ന് പരസ്യമായ വസ്തുതയാണ്, അദ്ദേഹത്തിന്‍റെ സദസ്സില്‍ തടിച്ചു കൂടുമായിരുന്ന ജനബാഹുല്യം പലര്‍ക്കും അന്നേ രസിച്ചിരുന്നില്ല,

ഗസ്സാലിയും കുരിശ് പടയോട്ടവും

ഗസ്സാലിയുടെ കാലത്ത് മുസ്ലിം ലോകം പല പ്രതിസദ്ധികളില്‍ അകപ്പെട്ടിട്ടും അവയൊന്നും അദ്ദേഹത്തിന് എന്ത് കൊണ്ട് വിഷയീഭവിച്ചില്ല, ബൈതുല്‍ മഖ്ദിസ് പോലും പിടിച്ചടക്കിയ ക്രൈസ്തവരെ കുറിച്ച് ഒന്നും പറയാത്ത ഗസ്സാലി തസവ്വുഫിന്‍റെ നൂലാമാലകളില്‍ പേട്ട് ഉഴലുകയായിരുന്നുവെന്ന് പലരും അദ്ദേഹത്തിന്‍റെ ഈ പിന്തിരിപ്പന്‍ സമീപനത്തെ കുറ്റപ്പെടുത്തുന്നു, പ്രസിദ്ധ വാഗ്മിയായിരിന്നിട്ട് കൂടി അദ്ദേഹം മൗനം ദീക്ഷിച്ചത് എന്തിന് വേണ്ടിയായിരുന്നു, ജിഹാദിന്‍റെ മഹാത്മം വര്‍ണിക്കുന്ന എഴുത്ത് കുത്ത് പോലും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല, ഫഖീഹായ ഗസ്സാലിയെ തസവ്വുഫ് വിഴുങ്ങിയോ, അമ്പരിപ്പിക്കുന്ന ഈ നിലപാടില്‍ ആര്‍ക്കായിരുന്നു നേട്ടം, ഗസ്സാലിക്കെതിരെയുള്ള ചോദ്യങ്ങള്‍ അനന്തമായി നീണ്ട് കിടക്കുന്നു.
ഗസ്സാലിയുടെ കാലത്തെ മുസ്ലിം ചിത്രം ഇങ്ങെനായിരുന്നു, ഹി. 491 ല്‍ ക്രൈസ്തവര്‍ അന്‍ത്വാകിയ കീഴടക്കി, പരശതം വരുന്ന മുസ്ലിംകളെ കൊലപ്പെടുത്തി അവര്‍ മഅറത് നുഅ്മാനിലേക്ക് നീങ്ങി, ഹി. 495ല്‍ അഖ്സാ അധിനിവേശം, ഗസ്സാലിയപ്പോളും തന്‍റെ ഏകാന്തവാസത്തിലായിരുന്നു, ഹി 499 ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം പഠന പ്രബോധന മേഖലയില്‍ സജീവമായി, ഗതകാല സംഭവങ്ങളെ ഓര്‍ത്തെടുക്കാനോ അവയെക്കുറിച്ച് പരിതപിക്കാനോ അദ്ദേഹം തുനിഞ്ഞില്ല.

ഗസ്സാലിയുടെ മനോഗതി അക്കാലത്തെ സൂഫു വൃന്ദങ്ങളില്‍ നിന്ന് വ്യതിരക്തമായിരുന്നില്ല, അധര്‍മ സഞ്ചാരികളായി മൂസ്ലിം ജനസമൂഹം മാറിയപ്പോള്‍ ഇറങ്ങിയ ദൈവ ശിക്ഷയായിരുന്നുവെന്നായിരുന്നു അവരുടെ വിലയിരുത്തല്‍, വ്യക്തിയെ കേദ്രീകരിച്ച് അത് വഴി സമൂഹത്തെയും ലക്ഷം വെച്ചാണ് ഗസ്സാലി പ്രവര്‍ത്തിച്ചത്, കാരണം സ്വയം മാറ്റത്തിന് വിധേയമാകാത്ത ജനസമൂഹത്തെ പരിവര്‍ത്തിതമാക്കില്ലായെന്ന ദൈവികാഹ്വാനത്തിന്‍റെ അകംപൊരുളായിരുന്നു ഗസ്സാലിയന്‍ പ്രവര്‍ത്തനപഥം.

സാംസ്കാരിക തകര്‍ച്ചക്ക് ഗസ്സാലി വഴി വെച്ചുവോ

ചില ഓറിയന്‍റലിസ്റ്റുകളും, അവരുടെ സില്‍ബന്തികളായ അറേബ്യന്‍ ബുദ്ധിജീവികളുമാണ് ഈ വാദം കുത്തിപൊക്കുന്നത്, തത്വചിന്തയുടെ പലകവാടങ്ങളും കൊട്ടിയടച്ചത് വിഞ്ജാന തകര്‍ച്ചക്ക് കാരണമായെന്നും, സ്വതന്ത്ര ചിന്തയുടെ കടയ്ക്കല്‍ കത്തിവെച്ചെന്നും അന്ധമായ അനുകരണത്തിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നുവെന്നും, ക്രമേണ വലിയ ജ്ഞാന ഗോപുരം ഗസ്സാലി തകര്ത്തു കളഞ്ഞ്വെന്നും അവര്‍ തുറന്നടിച്ചു, ഗസ്സാലി മാത്രമാണ് തകര്‍ച്ചക്ക് കാരണമെന്ന് വരെ ചിലര്‍ വാദിച്ചു, കുവൈത്തിലെ ആലമുല്‍ മഅ്രഫത്തില്‍ പ്രസിദ്ധീകരിച്ച അറബികളും നൂതന വിദ്യയുമെന്ന ലേഖനത്തില്‍ ഗസ്സാലിയുടെ ചിന്തകളാണ് അധംപതനത്തുന് ആക്കം കൂട്ടിയതെന്ന് വ്യഥാ സമര്‍ഥിക്കുന്നുണ്ട്, ഇസ്ലാമിക ചരിതം ഒന്നിരുന്ന് വായിച്ചിരുന്നുവെങ്കില്‍ ഈ സംശയം നീക്കാമായിരുന്നുവെന്ന് ഖറദാവി.
ഗസ്സാലിയുടെ ഫല്‍സഫാ വിമര്‍ശം കടന്ന് പോകുന്നത് ദൈവ നിരാസം സ്ഥിരപ്പെടുത്തുന്ന തത്വചിന്തകളെയാണ്, ഗസ്സാലി ഫല്‍സഫയുടെ സര്‍വ്വ ശാഖകളെയും വിമര്‍ശിക്കാന്‍ താത്പര്യം കാണിക്കുന്നുമില്ല, ദൈവിക സത്തയെ കൈകാര്യം  ചെയ്യുന്ന അബന്ധം കൈമുതലാക്കിയ ഫല്‍സഫയെ ഗസ്സാലിയുടെ നിരൂപണ പരിധിയില്‍ വരുന്നുള്ളൂ, സ്വതസിദ്ധമായ ധിഷണാപാടവം തന്നെ മതിയായിരുന്നു ഗസ്സാലിക്ക് ഈ തത്വചിന്തയെ മറികടക്കാന്‍, കാരണം ഗസ്സാലിയുടെ കാഴ്ച്ചപ്പാടില്‍ ശര്‍ഇനെ ബുദ്ധിയുടെ പരിധിയില്‍ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അത് വെളിച്ചത്തിന് മേല്‍ വെളിച്ചമാണ്.

ഗസ്സാലിയെ കടന്നാക്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് തത്വചിന്തയല്ല ഒരു സമൂഹത്തെ ജീവിപ്പിക്കുക മറിച്ച് സത്യവിശ്വാസിയെ സംബന്ധിച്ച് വിശ്വാസമാണ് പ്രധാനം, പ്രനര്‍ത്തനവും, അരിസ്സ്റ്റോട്ടിലിന്‍റെ ചിന്തക്കതീതമാണ് പ്രവാചക പാഠങ്ങള്‍, സ്പൈനിലായിരുന്നു ഇബ്നു റുഷ്ദിന്‍റെ തട്ടകം, എന്നിട്ടും സ്പൈന്‍ സാംസ്കാരികോന്നതി കൈവരിച്ചില്ല,മറിച്ച് ഇസ്ലാമൊന്നടങ്കം അവിടെ തകര്‍ന്നടിഞ്ഞു, അരിസ്സ്റ്റോട്ടിലുമാരോ, ഫാറാബിമാരോ മുസ്ലിം ഉമ്മത്തിന്‍റെ പുരോഗമനത്തിന് വേഗം കൂട്ടില്ല, മുഹമ്മദീയ പാഠങ്ങള്‍ക്കേ അവരെ മുന്നോട്ട് തള്ളാന്‍ സാധിക്കുകയുള്ളൂ, ഐക്യമാണ് വിജയ നിദാനമെന്ന് മനസ്സിലാക്കണം, സഹകരണം നന്മയിലാണ് വേണ്ടതെന്നും, ജ്ഞാനം അവന്‍റെ നഷ്ടപ്പെട്ട സ്വത്താണെന്നും.... ക്രമേണ മുസ്ലിം സമൂഹം പുരോഗമന പാതയില്‍ അണി നിരക്കും.

അല്ലാഹു ഗസ്സാലിയെ അനുഗ്രഹിക്കട്ടെ, ജ്ഞാനവഴിയിലെ നിറശോഭയാര്‍ന്ന വിളക്കാര്‍ന്നായിരുന്നു അദ്ദേഹം, ചിന്തകള്‍ക്കൊരു മാര്‍ഗദര്‍ശിയും.
                                               
                                                                                                             - യൂസഫുല്‍ ഖറദാവി

                                                                                 സംഗ്രഹം: സിബ്ഗത്തുല്ല, ഇരുമ്പുഴി


ARTICLES, SCHOLARS

Author Info

Unknown

Dicat ludus erroribus has ea, corpora oportere vel ne. Accusam intellegebat delicatissimi eos et, sed eirmod atomorum hendrerit id, graeco putant labitur nec et. Populo epicurei natum placerat in.

Related Posts

No comments

Newer Post Older Post Home

About

Unknown
View my complete profile

ഹദീസ്@ദാറുല്‍ഹുദ

Copyright reserved. Powered by Blogger.

Random Posts

Blog Archive

  • ▼  2017 (21)
    • ►  April (12)
    • ▼  March (3)
      • ഹദീസ് ബ്ലോഗെഴുത്ത് മല്‍സരഫലം
      • ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ
      • ബൂഖാരി കയ്യെഴുത്ത് പ്രതികളിലെ നൂവൈനിയുടെ ഇടം
    • ►  February (6)
  • ►  2016 (4)
    • ►  May (2)
    • ►  April (2)
  • ►  2015 (3)
    • ►  October (1)
    • ►  September (2)

Design

About me

Tags

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

recent posts

Like us on Facebook

Follow Us

Popular Posts

  • ലിവിങ്ങ് ഇസ്‌നാദ്: ഇസ്‌നാദി പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച്:
    ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
    ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഇമാം മുസ്ലിം: തിരുവരുളുകളുടെ ജ്ഞാനവസന്തം
    ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
  • ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
    ഇസ്ലാമിന്‍റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
  • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
    ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
  • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PROPHET MUHAMMED
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
  • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിരിച്ച് തിരു നബിയെ കാത്തിരിക്കുന്നു ഞാന്‍...
    ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

DEPARTMENT OF HADITH DARUL HUDA

DEPARTMENT OF HADITH DARUL HUDA

GALLARY

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

READERS

Pages

  • Home
  • GALLERY

Popular Posts

  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
    പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസ...
  • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
    അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമ...
  • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
    'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണാ...
  • ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ
    ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങള...
  • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
     തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കു...
  • തിരുവചനങ്ങളിലെ ഹരിതാസ്വാദനം
    സര്‍വ സൃഷ്ടികളോടും ശുഭസമീപനങ്ങള്‍ സ്വീകരിക്കുന്ന പരിശുദ്ധ ഇസ്‌ലാം പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും വലിയ സ്ഥാനമാനങ്ങളാണ് ...
  • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
    ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണ...
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...

Copyright © ഹദീസ്@ദാറുല്‍ഹുദ