ബൂഖാരി കയ്യെഴുത്ത് പ്രതികളിലെ നൂവൈനിയുടെ ഇടം
വിശ്യ പ്രസിദ്ധമായ ഹദീസ് ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ അല്‍ജാമിഉ സ്സഹീഹ്.. പ്രസ്തുത ഗ്രന്ഥത്തിന് അനേകം കയ്യഴുത്ത് പ്രതികള്‍ ലഭ്യമാണെങ്കിലും ഇമാം ശറഫുദ്ദീന്‍ യൂനൈനിയിലേക്ക്
ചേര്‍ക്കപ്പെട്ട കയ്യെഴുത്ത് കൃതിയാണ്ഏറ്റവും പ്രബലം.
ആധുനിക ലബ്നാനിലെ ബഅലബിക്കാലണ് ഇദ്ദേഹത്തിന്‍റെ ജനനം. ചെറുപ്പം മുതലേ ഹദീസ് പഠനം ഇദ്ദേഹത്തിന്‍റെ ഇഷടപ്പെട്ട മേഖലയായിരുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരന്മാരായിരുന്ന ബദുറുദ്ദീന്‍ ഹസന്‍, ഖുതുബുദ്ദീന്‍ മൂസ തുടങ്ങിയവരും ഹദീസ് മേഖലയിലെ കിടയറ്റ പണ്ഡിതന്മാരായിരുന്നു. എന്നാല്‍ ശറഫുദ്ദീന്‍ നുവൈനിയാരുന്നു ഇവരേക്കാള്‍ മികച്ച് നിന്നത്. ഇമാം ദഹബി പറയുന്നുണ്ട് എഴുപതി ഒന്ന് കൊല്ലത്തോളം ഞാന്‍ അദ്ദഹവുമായി സഹവിസിച്ചു. അദ്ദഹത്തിന്‍റെ ജ്ഞാനവും ദര്‍ശനവും തിരിച്ചറിയാന്‍ കഴിയുകയും ചെയ്തു. ഹദീസ് പഠനത്തോടൊപ്പം ഭാഷയിലും അദ്ദേഹം കഴിവ് തെളിയിച്ചുട്ടുണ്ട്. ബുഖാരിയെ നിരന്തരം പഠിക്കുന്നതിലും വിശദീകരിക്കുന്നതിലും പ്രത്ത്യേകം പരിഗണന ഇദ്ദേഹം സൂക്ഷിച്ചിരൂന്നു. സിറിയയിലെ ദമസ്കസില്‍ വെച്ച് ഇദ്ദേഹം നടത്തിയ ഹദീസ് പഠനങ്ങള്‍ പ്രസിദ്ധമാണ്.. തന്നേക്കാള്‍ പ്രായാഥധിക്യമുള്ള ഇബന് മാലികുള്ള വേദിയിലാണ് അദ്ദേഹം ബുഖാരി വായിച്ചത്. അക്കാലത്തെ പ്രമുഖ പണ്ഡിതരുടെ നിര തന്നെ ഈ വായനക്ക് സാനിധ്യമൊരുക്കിയിരുന്നു.. ഇര്‍ശാദുസ്സാരിയുടെ കര്‍ത്താവായ ഇമാം ഖസ്തല്ലാനി അവലംബിച്ചത് ഈ കയ്യെഴുത്തിനെയാണ്.. അദ്ദഹം തികഞ്ഞ സൂക്ഷമതയും അഗാധ പാണ്ഡിത്യവും സമ്മേളിച്ചാണ് ഇത് തയ്യാറാക്കിയതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. തന്‍റെ കയ്യില്‍ നിന്ന് അശ്രദ്ധ വശാല്‍ നഷ്ടപ്പെട്ട ഈ കയ്യെഴുത്ത് പ്രതി മറ്റൊരുക്കല്‍ അങ്ങാടിയില്‍ വെച്ച് കാണാനിടവന്നപ്പോള്‍ അദ്ദഹം വലിയ സംഖ്യ കൊടുത്ത് അത് കൈവശപ്പെടുത്തി. ബൂഖാരിയുടെ പല പ്രതികളിലും യര്ഫഇല്ലാഹല്ലദീന ആമനൂ...എന്ന ആയത്തി ഉകാരമാണ് രേഖപ്പെടുത്തിയുട്ടുള്ളത്.. എന്നാല്‍ യൂനൈനിയുടെ കൃതിയില്‍ ശരിയായ ഇകാരമാണ് രേഖപ്പെടുത്തിയുട്ടുള്ളത്.. അറബി വ്യാകരണ വിദഗ്ധനായ ഇബ്നു മാലികിന്‍റെ സന്നിധിയില്‍ വെച്ചാണ് അദ്ദേഹം പഠനം പൂര്‍ത്തീകരിച്ചത്. ഹദീസ് പാരായണത്തിനിടെ വല്ല പദങ്ങളും വ്യാകരണനിയമങ്ങളോട് യോജിക്കുന്നില്‍ അദ്ദേഹം യുനൈനിയോട് സംശയം തീര്‍ക്കുമായിരുന്നു. തുര്‍ക്കി സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദാണ് ഈ കയ്യെഴുത്ത് പ്രതിയെ വെളിച്ചത്ത്കൊണ്ടുവരാന്‍ പരിശ്രമിച്ചത്. തുര്‍ക്കിയിലെ തന്നെ ബൂലാഖു പ്രസിലാണ് ഇത് പ്രസിദ്ധീകരിച്ചത്... അത്വബഅതുല്‍ അമീരിയ്യ, അത്വബഅതുസ്സുല്‍ത്വാനിയ്യ എന്നും ഇതിനു പേരുണ്ട്.
സിബ്ഗത്തുല്ല ഇരുന്പുഴി
( ഹദീസ് ഡീപ്പാര്‍ട്ട്മെന്‍റ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും പറപ്പൂര്‍ സബീലുല്‍ ഹിദായയിലെ അധ്യാപകനുമാണ് ലേഖകന്‍)
ചേര്‍ക്കപ്പെട്ട കയ്യെഴുത്ത് കൃതിയാണ്ഏറ്റവും പ്രബലം. ആധുനിക ലബ്നാനിലെ ബഅലബിക്കാലണ് ഇദ്ദേഹത്തിന്‍റെ ജനനം. ചെറുപ്പം മുതലേ ഹദീസ് പഠനം ഇദ്ദേഹത്തിന്‍റെ ഇഷടപ്പെട്ട മേഖലയായിരുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരന്മാരായിരുന്ന ബദുറുദ്ദീന്‍ ഹസന്‍, ഖുതുബുദ്ദീന്‍ മൂസ തുടങ്ങിയവരും ഹദീസ് മേഖലയിലെ കിടയറ്റ പണ്ഡിതന്മാരായിരുന്നു. എന്നാല്‍ ശറഫുദ്ദീന്‍ നുവൈനിയാരുന്നു ഇവരേക്കാള്‍ മികച്ച് നിന്നത്. ഇമാം ദഹബി പറയുന്നുണ്ട് എഴുപതി ഒന്ന് കൊല്ലത്തോളം ഞാന്‍ അദ്ദഹവുമായി സഹവിസിച്ചു. അദ്ദഹത്തിന്‍റെ ജ്ഞാനവും ദര്‍ശനവും തിരിച്ചറിയാന്‍ കഴിയുകയും ചെയ്തു. ഹദീസ് പഠനത്തോടൊപ്പം ഭാഷയിലും അദ്ദേഹം കഴിവ് തെളിയിച്ചുട്ടുണ്ട്. ബുഖാരിയെ നിരന്തരം പഠിക്കുന്നതിലും വിശദീകരിക്കുന്നതിലും പ്രത്ത്യേകം പരിഗണന ഇദ്ദേഹം സൂക്ഷിച്ചിരൂന്നു. സിറിയയിലെ ദമസ്കസില്‍ വെച്ച് ഇദ്ദേഹം നടത്തിയ ഹദീസ് പഠനങ്ങള്‍ പ്രസിദ്ധമാണ്.. തന്നേക്കാള്‍ പ്രായാഥധിക്യമുള്ള ഇബന് മാലികുള്ള വേദിയിലാണ് അദ്ദേഹം ബുഖാരി വായിച്ചത്. അക്കാലത്തെ പ്രമുഖ പണ്ഡിതരുടെ നിര തന്നെ ഈ വായനക്ക് സാനിധ്യമൊരുക്കിയിരുന്നു.. ഇര്‍ശാദുസ്സാരിയുടെ കര്‍ത്താവായ ഇമാം ഖസ്തല്ലാനി അവലംബിച്ചത് ഈ കയ്യെഴുത്തിനെയാണ്.. അദ്ദഹം തികഞ്ഞ സൂക്ഷമതയും അഗാധ പാണ്ഡിത്യവും സമ്മേളിച്ചാണ് ഇത് തയ്യാറാക്കിയതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. തന്‍റെ കയ്യില്‍ നിന്ന് അശ്രദ്ധ വശാല്‍ നഷ്ടപ്പെട്ട ഈ കയ്യെഴുത്ത് പ്രതി മറ്റൊരുക്കല്‍ അങ്ങാടിയില്‍ വെച്ച് കാണാനിടവന്നപ്പോള്‍ അദ്ദഹം വലിയ സംഖ്യ കൊടുത്ത് അത് കൈവശപ്പെടുത്തി. ബൂഖാരിയുടെ പല പ്രതികളിലും യര്ഫഇല്ലാഹല്ലദീന ആമനൂ...എന്ന ആയത്തി ഉകാരമാണ് രേഖപ്പെടുത്തിയുട്ടുള്ളത്.. എന്നാല്‍ യൂനൈനിയുടെ കൃതിയില്‍ ശരിയായ ഇകാരമാണ് രേഖപ്പെടുത്തിയുട്ടുള്ളത്.. അറബി വ്യാകരണ വിദഗ്ധനായ ഇബ്നു മാലികിന്‍റെ സന്നിധിയില്‍ വെച്ചാണ് അദ്ദേഹം പഠനം പൂര്‍ത്തീകരിച്ചത്. ഹദീസ് പാരായണത്തിനിടെ വല്ല പദങ്ങളും വ്യാകരണനിയമങ്ങളോട് യോജിക്കുന്നില്‍ അദ്ദേഹം യുനൈനിയോട് സംശയം തീര്‍ക്കുമായിരുന്നു. തുര്‍ക്കി സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദാണ് ഈ കയ്യെഴുത്ത് പ്രതിയെ വെളിച്ചത്ത്കൊണ്ടുവരാന്‍ പരിശ്രമിച്ചത്. തുര്‍ക്കിയിലെ തന്നെ ബൂലാഖു പ്രസിലാണ് ഇത് പ്രസിദ്ധീകരിച്ചത്... അത്വബഅതുല്‍ അമീരിയ്യ, അത്വബഅതുസ്സുല്‍ത്വാനിയ്യ എന്നും ഇതിനു പേരുണ്ട്.
സിബ്ഗത്തുല്ല ഇരുന്പുഴി
( ഹദീസ് ഡീപ്പാര്‍ട്ട്മെന്‍റ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും പറപ്പൂര്‍ സബീലുല്‍ ഹിദായയിലെ അധ്യാപകനുമാണ് ലേഖകന്‍)