ഹദീസ്@ദാറുല്‍ഹുദ

  • Home
  • Gallery
  • Researh Works
  • About
  • Download This Template

രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം

Unknown   ARTICLES, HADITH TEXTS, SCHOLARS   00:05   0 Comments

ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ മാത്രം രേഖപ്പെടുത്തിയ ഗ്രന്ഥമാണിത്. മനപാഠമാക്കാന്‍ പാകത്തില്‍ കൃത്യതയാര്‍ന്ന അധ്യായങ്ങളും ഹദീസുകളും അവക്കനുയോജ്യമായ ശീര്‍ഷകങ്ങളും ഖുര്‍ആനിക വചനങ്ങളും  സംയോജിപ്പിച്ച് രചിച്ച ഈ ഗ്രന്ഥം ഇന്നും ഇസലാമിക പാഠശാലകളെ ധന്യമാക്കുന്നു.ഹദീസിനെ പരിചയിക്കുന്ന പഠിതാക്കള്‍ക്കും വലിയ ഗ്രന്ഥങ്ങളിലേക്ക് ഉറ്റുനോക്കുന്നവര്‍ക്കും അനുയുക്ത പ്രവേശനകവാടമാണ് രിയാളുസ്സ്വാലിഹീന്‍.


കര്‍മ ശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും അനേകം ഗ്രന്ഥങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ രചനാപാടവം പണ്ഡിതലോകത്ത് വിശ്രുതമാണ്. വായിക്കുന്നവരെ ഹൃദ്യസ്ഥമാക്കാന്‍ പ്രേരിപ്പിക്കുന്ന ഈ തൂലികയുടെ അസാധാരണത്വം ഇദ്ദേഹത്തിന്‍റെ സര്‍വ രചനകളിലും പ്രകടമാണ്.ആത്മീയമായ ഉന്മേഷവും ധര്‍മോപദേശങ്ങളും  ഇടകലര്‍ന്ന് വരുന്ന രിയാളുസ്സ്വാലിഹീനില്‍ കര്‍മശാസ്ത്രവും വിശകലനം ചെയ്യുന്നുണ്ട്.ആരാധനകള്‍. മര്യാദകള്‍. സദാചാരപാഠങ്ങള്‍, തുടങ്ങിയ ജനജീവിതവുമായി ബന്ധിക്കുന്ന അനുഷ്ഠാനങ്ങളെ ഹദീസുകളിലൂടെ അദ്ദേഹം വിശകലനം ചെയ്യുന്നു. ഹദീസുകളുടെ ശീര്‍ഷകത്തില്‍ തന്നെ മസ്അല സംബന്ധിയായ വിഷയങ്ങളിലേക്ക് സൂചിപ്പിക്കുന്നു. തര്‍ഗീബ്, തര്‍ഹീബെന്ന് ഹദീസ് പഠനങ്ങളില്‍ പ്രതിപാദിക്കുന്ന സ്വര്‍ഗവും നരകവുമായി ബന്ധപ്പെട്ട് പ്രവാചക വചനങ്ങള്‍ ഈ കൃതിയില്‍ കാണാന്‍ കഴുയും. സജ്ജനങ്ങള്‍ക്ക് പ്രചോദനമായി, ആത്മീയാന്വേഷകര്‍ക്ക് ഉള്‍ക്കരുത്തായി  വിശ്വാസിയുടെ ജീവിതം നിര്‍മിക്കുന്നവര്‍ക്കായി, പ്രവാചക ശൈലിയെ പകര്‍ത്തുന്നവര്‍ക്കായി ഈ മഹത്തായ കൃതി മുസ്ലിം മനസ്സുകളില്‍ നന്മ വിടര്‍ത്തുന്നു. തന്‍റെ കൃതിയെക്കുറിച്ച് ഇമാം നവവി തന്നെ പറയുന്നു സ്വര്‍ഗം തേടുന്നവര്‍ക്കും നരക മോചനം കാംക്ഷിക്കുന്നവര്‍ക്കും വഴിവെളിച്ചമാകുന്നതിന് വേണ്ടി സ്വഹീഹായ ഹദീസുകളെ ശേഖരിച്ചാണ് ഞാനീ കൃതി രചിച്ചത്. ഇമാം ബുഖാരിയും മുസ്ലിമും അടങ്ങിയ സ്വിഹാഹുസ്സിത്തയില്‍  നിവേദനം ചെയ്ത ഹദീസുകളാണ് ഈ മഹല്‍ ഗ്രന്ഥത്തിന്‍റെ ഊടും പാവും.

പഴയകാലം മുതല്‍ തന്നെ വിദ്വാര്ഥികള്‍ ഈ ഗ്രന്ഥം മനപാഠമാക്കാറുണ്ടായിരുന്നു.ഹൃദ്യസ്ഥമാക്കാന്‍ പാകത്തിലുള്ള ഹദീസുകളും നിരന്തര വായനകള്‍ക്കായി പ്രചോദിപ്പിക്കുന്ന ഘടനയുമാണ് ഈ ഗ്രന്ഥത്തെ വ്യതിരക്തമാക്കുന്നത്.. ഇതര ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വിഭിന്നമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഈ ഗ്രന്ഥത്തെ അലോസരപ്പെടുത്തിയിട്ടില്ല. ഹദീസ് പഠനത്തില്‍ പിച്ച വെക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും ഉപയുക്തമായ രീതിയിലാണ് ഗ്രന്ഥത്തിന്‍റെ ഘടന. ഒരു പക്ഷെ അത്കൊണ്ടായിരുക്കാം ഇമാം ദഹബി തന്‍റെ ഉപദേശങ്ങളിലൂടെ പറഞ്ഞത്. നീ അല്ലാഹുവിന്‍റെ കിതാബ് മുറുകെ പിടിക്കുക. പിന്നെ പ്രവാചക വചനങ്ങളുടെ ബുഖാരിയും മുസ്ലിം രിയാളുസ്സ്വാലിഹീനും. ഇതിനും ശര്‍ഹെഴുതിയ ഇബ്നു ഉസൈമീന്‍ പറയുന്നു ഈ ഗ്രന്ഥം വായിക്കപ്പെടാത്ത പള്ളിയോ പാഠശാലയോ മുസ്ലിം ലോകത്തില്ല, എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് എഴുത്തുകാരന്‍റെ നിഷ്കപടതക്കനുസരിച്ചാണ്. രിയാളുസ്സ്വാലിഹീനെന്ന പേര് ഇതിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് ഇതിന്‍റെ ഉള്ളടക്കം. മാര്‍ഗദീപങ്ങളായി പരിണമിക്കുന്ന തിരുവധര സുഗന്ധം വമിക്കുന്ന പൂവാടിയെത്രെ രിയാളുസ്സ്വാലിഹീന്‍.

 സ്ത്രീ സ്പര്‍ശം അറിയാതെ രചനാലോകം പ്രണയിച്ച ഇമാം നവവി പൂര്‍വകാല സൂരികളെ സ്വജീവിതത്തിലൂടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ബാല്യം തൊട്ടെ ആത്മീയതിയലൂടെ സഞ്ചരിക്കാന്‍ ഔത്സുക്യം കാണിച്ച മഹാന്‍ എഴുതിയതും പകര്‍ത്തിയതും ദീനിന് വേണ്ടിയായിരുന്നു. കളിപ്രായത്തിലും ജ്ഞാനം തേടി ദമസ്കസിലും ദാറുല്‍ ഹദീസ് അശ്രഫിയ്യയിലും കഴിച്ച് കൂട്ടിയ ഇമാം നവവി, ഹദീസ് മേഖലയില്‍ അദ്വിതീയനാകാന്‍ കാലമേറെ വന്നില്ല. ശര്‍ഹ് മുസ്ലിം, അല്‍ അര്‍ബഊന നവവിയ്യ, രിയാളുസ്സ്വാലിഹീന്‍, തല്‍ഖീസു ശര്‍ഹില്‍ ബുഖാരി. കിതാബുല്‍ അദ്കാര്‍, ഖുലാസതുല്‍ അഹ്കാം മിന്‍ മുഹിമ്മാത്തിസ്സുന്നത്തി വഖവാഇദില്‍ ഇസ്ലാം, തുടങ്ങിയ കനപ്പെട്ട നിധികളിലൂടെ അദ്ദേഹം ഹദീസ് ലോകത്ത് വിരാജിച്ചു.

ജീവിക്കുന്ന വര്‍ഷങ്ങളല്ല വര്‍ഷിക്കുന്ന ജീവിതങ്ങളാണ് പ്രാധാന്യമെന്ന തെളിയിച്ച പണ്ഡിതനാണ് ഇമാം നവവി. ഫിഖ്ഹിലും തസവ്വുഫിലും അഗ്രേസരനായ ഇദ്ദേഹം കൈവെച്ച മേഖലകളില്‍ മുഴുവന്‍ ഗ്രന്ഥങ്ങളാല്‍ സചേതനമാക്കി. ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന്‍റെ പരിചയിച്ച തൂലിക തന്നെ ധാരാളമായിരുന്നു. സ്വീകാര്യതയുടെ അവസാനാഗ്രത്തില്‍ നിന്നാണ് അദ്ദേഹം വിഷയങ്ങള്‍ പഠിച്ചതും പകര്‍ത്തിയതും. രിയാളുസ്സ്വാലിഹീന്‍ ഈ വസ്തുതകളുടെ പൂര്‍ത്തീകരണമാണ്. 1903 ഹദീസുകളാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

പതിനഞ്ച് അധ്യായങ്ങളിലൂടെ,372 ഉപാധ്യയങ്ങളിലൂടെ അദ്ദേഹം ഹദീസുകളെ തരം തിരിച്ചു. വിഷയവ്യാപ്തിക്കും അര്‍ഥപൂര്‍ണതക്കും വേണ്ടി പലപ്പോഴും ശീര്‍ഷകങ്ങളില്‍ തന്നെ വിഷയം പ്രതിപാദിക്കാറുണ്ട്. ഹദീസുകളുടെ പ്രാമാണികതയനുസരിച്ചാണ് അദ്ദേഹം ഹദീസുകള്‍ കൊണ്ടുവന്നിട്ടുളളത്. ഹദീസുകളെ ഉദ്ധരിക്കുന്നതില്‍ ഇമാം ബുഖാരിയുടെ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ആദ്യം വിഷയ ബന്ധിയായ ആയതുകള്‍ പറയുകയും ശേഷം ഹദീസുകള്‍ പറയലാണ് ഈ ബുഖാരി ശൈലി. ഹദീസുകളില്‍ വരുന്ന ദുര്‍ഘടമായ പദങ്ങളെ അദ്ദേഹം തന്നെ വിശദീകരിക്കുകയും അവക്ക് അനുബന്ധങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം കൊണ്ട് വന്ന മിക്ക ഹദീസുകള്‍ക്കും വിശദീകരണമോ അധിക വായനയോ ആവശ്യമില്ലാത്ത വിധം സ്പഷടവും സുതാര്യവുമാണ്. സര്‍വതല സ്പര്‍ശിയായ ഇത്തരം ഹദീസുകള്‍ ചെറിയ കുട്ടി മുതല്‍ വലിയ പണ്ഡിതന്‍ വരെയുള്ളവരെ ആകര്‍ഷിക്കുന്നു. ആവര്‍ത്തനങ്ങള്‍ അരോചകമാകാത്ത വിധം അദ്ദേഹം ഗ്രന്ഥത്തെ പരിശോധിച്ചിട്ടുണ്ട്.

ഒരേ വിഷയത്തില്‍ വന്ന സമാന ഹദീസുകളെ ക്രോഡീകരിക്കുകയും അവക്കുചിതമായ തലവാചകങ്ങളും പദ വിശകലനങ്ങളും നല്‍കി അദ്ദേഹം പുതിയ രീതിക്ക് പ്രാരംഭം കുറിച്ചു. പഴയ കാലത്തും ഇത്തരം ശൈലികള്‍ നിലവിലുണ്ടായിരുന്നെങ്കിലും നവവിയോളം വിജയിച്ചവര്‍ ഇല്ലെന്ന് പറയാം. ഇമാം നവവിക്ക് ശേഷം ഇതേ വഴിയില്‍ സഞ്ചരിച്ചവര്‍ നിരവധിയാണ്. ഇതേ ഗ്രന്ഥത്തിന് ശര്‍ഹെഴുതിയ ഇബ്നു അല്ലാനു സിദ്ദീഖിയും ഇതേ മാര്‍ഗമാണ് സ്വീകരിച്ചത്. അനുവാചകരെ ആകര്‍ഷിക്കാനും ആശയ സംവേദനത്തിനുഏറ്റവും ലളിത മാര്‍ഗം ഇമാം നവവിയുടെ ശൈലിയാണെന്ന തിരിച്ചറിവില്‍ നിന്നാണ്  പില്‍കാലക്കാര്‍ ഈ മാര്‍ഗം അവലംപിച്ചത്.
സ്വഹീഹ് മുസലിമിന് ശര്‍ഹെഴുതിയ ഇമാം നവവിയുടെ ഹദീസിലെ ആഴവും അര്‍ഥവും അനിഷേധ്യമാണ്.ഹദീസുകളില്‍ നിന്ന മത വിധികള്‍ നിര്‍ധാരണം ചെയ്യാനും പണ്ഡിതാഭിപ്രായങ്ങളെ ഏകീകരിക്കാനും അദ്ദേഹത്തിന് സാധ്യമായത് ഈ ജ്ഞാനമികവ് കൊണ്ടായിരുന്നു. പ്രസക്തമായ ഹദീസുകളെ കൊണ്ട് വന്ന മതവിധികളെ സമര്ഥിക്കുകയാണ് അദ്ദേഹം രിയാളുസ്സ്വാലിഹീനില്‍ നിര്‍വഹിക്കുന്നത്. ദുര്‍മാര്‍ഗം ജീവിത വഴിയായി സ്വീകരിച്ചവനെ ആക്ഷേപിക്കാമെന്ന് അദ്ദേഹം പറയുന്നത് ആഇശാ ബീവിയില്‍ നിന്ന് നിവേദനം ചെയ്ത ഹദീസിന് അനുബന്ധമായിട്ടാണ്, ഈ ഹദീസ് കൊണ്ട് ഇത്തരത്തില്‍ പെട്ടവരെ ഗീബത്ത് പറയാമെനന്നതിന് ഇമാം ബുഖാരിയെയാണ് അദ്ദേഹം ഉദ്ധരിക്കുന്നത്.

അധ്യായങ്ങളുടെ കോര്‍വയാണ് രിയാളുസ്സ്വാലിഹീന്‍റെ മറ്റൊരു വിശേഷം. ശീര്‍ഷകങ്ങളില്‍ തന്നെ മതകീയവിധികള്‍ പ്രതിപാദിക്കുന്ന ഈ ശൈലി വായനക്കാരനെ വരികള്‍ക്കിടയിലേക്കാനയിക്കുന്നു.ശീര്‍ഷകസാരങ്ങളോട് പൊരുത്തപ്പെടാത്ത ഹദീസുകള്‍ രിയാളുസ്സ്വാലിഹീനില്‍ വിമര്‍ശനബുദ്ധ്യാ തിരഞ്ഞാലും കണ്ടെത്താന്‍ കഴിയില്ല. അനാവശ്യമായ വെച്ച്നീട്ടലോ അനവസരത്തിലെ വെട്ടിച്ചുരുക്കലോ ശീലിക്കാത്ത ഇമാം നവവയുടെ രചനാലോകം കാലങ്ങളോളം വളര്‍ന്നതാണ്. യുഗാന്തരങ്ങളുടെ മാറ്റങ്ങളെ അദ്ദേഹം പ്രതിരോധിച്ചത് സ്വതസിദ്ധമായ തൂലികക്കരുത്തിലായിരുന്നു. പൊതുമര്യാദകള്‍, സദാചാരനിഷ്ഠകള്‍, പ്രവാചകന്‍ വിലക്കേര്‍പ്പെടുത്തിയവ, നിരുത്സാഹപ്പെടുത്തിയവ, തുടങ്ങി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ് ഇമാം നവവി കൊണ്ട് വന്നിട്ടുള്ളത്. മനുഷ്യ ഹൃദയത്തില്‍ ആത്മാവിന്‍റെ പാഠങ്ങള്‍ പ്രസരിപ്പിക്കുന്ന ഹദീസുകളിലൂടെ ഇമാം നവവി ആധ്യാത്മികതയുടെ ഉള്‍സാരങ്ങളും പഠിപ്പിച്ചു.ഗ്രന്ഥത്തിന് സമാപ്തിയെന്നോളം അന്ത്യനാളിന്‍റെയും മഹ്ശറയുടെയും ഓര്‍മപെടുത്തലുകളും അദ്ദേഹം കൊണ്ട് വരുന്നുണ്ട്. ഒരു സത്യവിശ്വാസിക്കാവശ്യമായ നിര്‍ദേശങ്ങളും രീതിശാസ്ത്രവും ഹദീസിലൂടെ വരക്കുകയായിരുന്നു ഇമാം നവവി.

മനക്കരുത്തിന്‍റെ സംശുദ്ധിയാണ് സ്വീകാര്യതയുടെ പരിമാണെന്ന് പഠിപ്പിച്ച ഉമര്‍(റ) വിന്‍റെ ഹദീസാണ് രിയാളുസ്സ്വാലിഹീന് പ്രാരംഭം കുറിക്കുന്നത്. ക്ഷമ, സത്യം, ദൈവ ഭക്തി തുടങ്ങിയ സുകൃതങ്ങളുടെ പെരുമയും മഹിമയും വരച്ച് കാട്ട് മനുഷ്യനോട് നേരിട്ട് സംവദിക്കുകയാണീ ഗ്രന്ഥം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും നാം സ്വീകരിക്കേണ്ട നിലപാടുകളും രീതികളും സരളിത ഭാഷ്യത്തോടെ ഇമാം നവവി വിവരിക്കുന്നുണ്ട്.

നിരവധി വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ഈ മഹല്‍ ഗ്രന്ഥത്തിന് വിരചിതമായിട്ടുണ്ട്, ഇബനു അല്ലാന്‍റെ ദലീലുല്‍ ഫാലിഹീന്‍, ആധുനിക ഹദീസ് പണ്ഡിതനായ ഇബ്നു ഉസൈമീന്‍റെ ബഹ്ജതുന്നാളിരീന്‍ ബിശര്‍ഹി രിയാളിസ്സ്വാലിഹീന്‍, ത്വാഹാഅബ്ദു റഊഫിന്‍റെ അല്‍ ഫത്ഹുല്‍ മുബീന്‍, നാസ്വിറു ബ്നു അബ്ദിറഹ്മാന്‍ അമ്മാറിന്‍റെ കുനൂസു രിയാളിസ്സ്വാലിഹീന്‍, തുടങ്ങി പ്രചുര പ്രചാരം നേടിയ വ്യാഖ്യാന ഗ്രന്ഥങ്ങള്‍..

                                                                                                   സിബ്ഗത്തുല്ല ഇരുന്പുഴി
              ( ഹദീസ് ഡീപ്പാര്‍ട്ട്മെന്‍റ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും പറപ്പൂര്‍ സബീലുല്‍                                              ഹിദായയിലെ അധ്യാപകനുമാണ് ലേഖകന്‍)




ARTICLES, HADITH TEXTS, SCHOLARS

Author Info

Unknown

Dicat ludus erroribus has ea, corpora oportere vel ne. Accusam intellegebat delicatissimi eos et, sed eirmod atomorum hendrerit id, graeco putant labitur nec et. Populo epicurei natum placerat in.

Related Posts

No comments

Newer Post Older Post Home

About

Unknown
View my complete profile

ഹദീസ്@ദാറുല്‍ഹുദ

Copyright reserved. Powered by Blogger.

Random Posts

Blog Archive

  • ▼  2017 (21)
    • ▼  April (12)
      • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PR...
      • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
      • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
      • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
      • തിരുവരികളിലെ സന്താനപരിപാലനം
      • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിര...
      • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
      • ഇടപാടുകളില്‍ സത്യസന്ധത: പ്രവാചക പാഠങ്ങളില്‍
      • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
      • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
      • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
      • ഒരു ഇന്ത്യന്‍ 'ദാഈ' ഹദീസിനെ സമീപിച്ച വിധം: റഹ്മത്...
    • ►  March (3)
    • ►  February (6)
  • ►  2016 (4)
    • ►  May (2)
    • ►  April (2)
  • ►  2015 (3)
    • ►  October (1)
    • ►  September (2)

Design

About me

Tags

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

recent posts

Like us on Facebook

Follow Us

Popular Posts

  • ലിവിങ്ങ് ഇസ്‌നാദ്: ഇസ്‌നാദി പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച്:
    ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
    ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഇമാം മുസ്ലിം: തിരുവരുളുകളുടെ ജ്ഞാനവസന്തം
    ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
  • ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
    ഇസ്ലാമിന്‍റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
  • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
    ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
  • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PROPHET MUHAMMED
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
  • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിരിച്ച് തിരു നബിയെ കാത്തിരിക്കുന്നു ഞാന്‍...
    ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

DEPARTMENT OF HADITH DARUL HUDA

DEPARTMENT OF HADITH DARUL HUDA

GALLARY

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

READERS

Pages

  • Home
  • GALLERY

Popular Posts

  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
    പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസ...
  • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
    അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമ...
  • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
    'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണാ...
  • ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ
    ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങള...
  • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
     തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കു...
  • തിരുവചനങ്ങളിലെ ഹരിതാസ്വാദനം
    സര്‍വ സൃഷ്ടികളോടും ശുഭസമീപനങ്ങള്‍ സ്വീകരിക്കുന്ന പരിശുദ്ധ ഇസ്‌ലാം പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും വലിയ സ്ഥാനമാനങ്ങളാണ് ...
  • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
    ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണ...
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...

Copyright © ഹദീസ്@ദാറുല്‍ഹുദ