ഹദീസ്@ദാറുല്‍ഹുദ

  • Home
  • Gallery
  • Researh Works
  • About
  • Download This Template

ഒരു ഇന്ത്യന്‍ 'ദാഈ' ഹദീസിനെ സമീപിച്ച വിധം: റഹ്മത്തുള്ള കൈറാനവിയും ഹദീസ് വിമര്‍ശനങ്ങളും

Unknown   ARTICLES, SCHOLARS   05:05   0 Comments


ഇസ്ലാം മതത്തിന്‍റെ ആധികാരിക പ്രമാണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മുഹമ്മദ് നബിയുടെ 'ഹദീസി'ന്‍റെ സ്ഥാനം. പ്രഥമ ഗണനീയമായ ഖുര്‍ആനിന്‍റെ ദൈവിക സംരക്ഷണം പ്രായോഗികമായിത്തീരുന്നത് ഹദീസിലൂടെയാണ്. കാരണം നബിയുടെ വാക്കും കര്‍മവും അംഗീകാരവുമെല്ലാം ഖുര്‍ആനിന്‍റെ വ്യാഖ്യാനം (തഫ്സീര്‍) ആണ്. ഇതേ മാനദണ്ഡം അടിസ്ഥാനമാക്കി തന്നെയാണ് ഹദീസ് വിമര്‍ശനങ്ങളും ചരിത്രത്തില്‍ ഇടം നേടുന്നത്. ഇസ്ലാമിനെ ശത്രു പക്ഷത്തു നിര്‍ത്തുന്ന പാശ്ചാത്യ ലോകവും മുസ്ലിംകളിലെ തന്നെ പല അവാന്തര വിഭാഗങ്ങളും ഇത്തരം അവസരങ്ങള്‍ ഒട്ടും കളഞ്ഞു കുളിച്ചതുമില്ല.





ഹദീസിന്‍റെ സാധുത ചോദ്യം ചെയ്യുന്ന പ്രവണത ഇസ്ലാമിന്‍റെ ആദ്യ കാലം മുതല്‍ക്കേ രംഗത്തുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് വ്യാജ ഹദീസുകളുടെ നിര്‍മാണവും പ്രചാരണവും. ഖവാരിജ്, ശിയാക്കള്‍, മുഅ്തസിലികള്‍ തുടങ്ങി അനേകം മുസ്ലിം അവാന്തര വിഭാഗങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. പാശ്ചാത്യ ലോകം ഹദീസിനെ വിമര്‍ശച്ചതിനു പിന്നില്‍ അനേകം ഘടകങ്ങളുണ്ട്. പൗരസ്ത്യ ദേശത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടി ഹദീസ് വിമര്‍ശനം കുലത്തൊഴിലാക്കിയ ഇഗ്നേഷ്യസ് ഗോള്‍ഡ്സെയര്‍ അടക്കമുള്ള ഓറിയന്‍റലിസ്റ്റുകളാണ് ഇതില്‍ മുന്‍പന്തിയില്‍.

മതതാരതമ്യപഠനത്തിന്‍റെ (Religious wissenchaft) ഭാഗമായി ഹദീസിനെ സമീപിച്ചവര്‍ക്കും പാശ്ചാത്യ ലോകം ജന്മം നല്‍കിയിട്ടുണ്ട്. ബൈബിള്‍ വിമര്‍ശനം (Bible Criticism)) സര്‍വ്വ സാധാരണമായി മാറിയ നവോഥാന (Renaissance) കാലത്തിന് ശേഷമാണ് ഇത്തരം പ്രവണതകള്‍ ആക്കം കൂടിയത്. ബൈബിളിന്‍റെ ആധികാരികത ചരിത്രപരമായി എങ്ങനെ തെളിയിക്കാം എന്ന വെല്ലുവിളി ക്രിസ്തു മതാചര്യന്മാര്‍ക്ക് മുന്നില്‍ യുക്തിവാദികള്‍ ഉന്നയിക്കുന്നതോടെയാണ് ഈ വിമര്‍ശനങ്ങള്‍ക്ക് ആളും അര്‍ഥവും ലഭ്യമാവുന്നത്.ഇതേ നാണയം മുസ്ലിം മതതാരതമ്യ പഠനങ്ങളിലെ (Comparative religion) പണ്ഡിതന്മാരും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പ്രാമാണിക രേഖകള്‍ ഇത്തരം വിമര്‍ശനങ്ങള്‍ കൂടുതലായി കേള്‍ക്കാന്‍ തുടങ്ങുന്നത്.

ഹദീസ് വിമര്‍ശനങ്ങളിലെ കൈറാനവി ടച്ച്

ഹദീസ് പഠനങ്ങിലും വിമര്‍ശനങ്ങളിലും സവിശേഷ സ്ഥാനമലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഡക്കാനിലെ ബാഹ്മനി വംശം, ഗുജറാത്ത് രാജാക്കന്മാര്‍ തുടങ്ങിയ മുസ്ലിം ഭരണാധികാരികളുടെ നിഴലില്‍ തഴച്ചു വളര്‍ന്നതാണ് ഇന്ത്യയിലെ ഹദീസ് പഠനങ്ങള്‍. വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതന്മാരായ ശൈഖ് അബ്ദുല്‍ ഹഖ് ദഹ്ലവി, ശാഹ് വലിയുല്ലാഹ് ദഹ്ലവി, ശംസുല്‍ ഹഖ് അസീമാബാദി തുടങ്ങിയവര്‍ പ്രസ്തുത മേഖലയിലെ ഇന്ത്യന്‍ അടയാളപ്പെടുത്തലുകളാണ്. 'ഓണ്‍ലി ഖുര്‍ആന്‍ മൂവ്മെന്‍റ്' എന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ച്ചത്തിച്ച മോഡേണിസ്റ്റുകളായ സര്‍ സയ്യിദ്, മൗലവി ചിറാഗ് അലി, അബ്ദില്ല ചക്ടലവി തുടങ്ങിയവരാണ് ഹദീസ് വിമര്‍ശകരായി പേരെടുത്തത്. യഥാര്‍ഥത്തില്‍ ഓറിയന്‍റലിസ്റ്റ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പിറവി കൊണ്ടതാണ് 'ഖുര്‍ആന്‍ ഓണ്‍ലി മൂവ്മെന്‍റ്'.

ഇനി റഹ്മത്തുള്ള കൈറാനവിയിലേക്ക് (1818-1891) വരാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉത്തര്‍ പ്രദേശിലെ 'കെയ്റാന' എന്ന പ്രദേശം കേന്ദ്രീകരിച്ച് ബ്രിട്ടീഷ്-ക്രിസ്ത്യന്‍ മിഷിണറി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിതനാണ് അദ്ദേഹം. 1857-ലെ ശിപായി ലഹളയില്‍ നേതൃപരമായ പങ്ക് വഹിച്ചതിന്‍റെ പേരില്‍ സഊദി അറേബ്യയിലെ നാടുവിടേണ്ടി വന്നു അദ്ദേഹത്തിന്. തന്‍റെ ക്രിസ്ത്യന്‍ വിരുദ്ധ പോരാട്ടങ്ങളിലെ പൊന്‍തൂവലാണ് 1854-ല്‍ പ്രൊട്ടസ്റ്റന്‍റ് മിഷിണറി തലവന്‍ ഡോ.ഫാണ്ടറുമായി (Dr.Pfander) നടത്തിയ 'ആഗ്ര സംവാദം' (Agra Debate). പ്രസ്തുത സംവാദത്തിന്‍റെ ശേഷഫലമായി അദ്ദേഹം രചിച്ച ഗ്രന്ഥമാണ് 'ഇള്ഹാറുല്‍ ഹഖ്' (Truth Revealed). ബൈബിളിന്‍റെ ആധികാരികത, ത്രിത്വം (Trinity) തുടങ്ങി ക്രിസ്തീയ സിദ്ധാന്തങ്ങളെ അതേ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതാണ് പ്രസ്തുത ഗ്രന്ഥം. മുഹമ്മദ് നബിയുടെ പ്രവാചകത്വം, ഖുര്‍ആന്‍-ഹദീസ് എന്നിവയുടെ ആധികാരികത തുടങ്ങിയവയും അവസാന ഭാഗത്ത് ചര്‍ച്ച വിധേയമാക്കുന്നുണ്ട് ഈ ഗ്രന്ഥം.

ഹദീസും അഞ്ച് തെറ്റിദ്ധാരണകളും

ഹദീസുകളെ മൊത്തത്തിലും സര്‍വ്വാംഗീകൃതമായ ആറ് ഹദീസ് ഗ്രന്ഥങ്ങളെ (അസ്സിഹാഹുസ്സിത്ത) വിശേഷിച്ചും ബാധിക്കുന്ന അഞ്ച് വിമര്‍ശ ശരങ്ങളാണ് കൈറാനവി വിശകലനം ചെയ്യുന്നത്. ബൈബിളിനെതിരെ നടത്തിയ മുസ്ലിം വിമര്‍ശനങ്ങള്‍ ക്രിസ്ത്യന്‍ മതപുരോഹതിന്മാരെ എങ്ങനെ ഹദീസുമായി ബന്ധപ്പെടുത്തി എന്ന വസ്തുത പ്രസ്തുത ആരോപണങ്ങളിലും മറുപടികളിലും മുഴച്ച് നില്‍ക്കുന്നുണ്ട്. ഈ അഞ്ചു ആരോപണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. മുഹമ്മദ് നബിയുടെ ഭാര്യമാരോ കുടുംബക്കാരോ അനുചരന്മാരോ മാത്രമാണ് ഹദീസുകള്‍ നിവേദനം ചെയ്യുന്നത്. ഒരിക്കലും ഇവരെ സാക്ഷികളാക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല.
2. ഹദീസ് ഗ്രന്ഥങ്ങളുടെ രചയിതാക്കളാരും നേരിട്ട് മുഹമ്മദ് നബിയുടെ വാക്കുകള്‍ കേള്‍ക്കുകയോ, അത്ഭുത പ്രവൃത്തികള്‍ കാണുകയോ ചെയ്തവരല്ല. മറിച്ച നൂറ്/ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം പലരില്‍ നിന്നായി കേള്‍ക്കുകയും അവയില്‍ സിംഹഭാഗവും ഒഴിവാക്കുകയും ചെയ്തു ഇവര്‍.
3. നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും പല ഹദീസുകളും യാഥാര്‍ഥ്യത്തോട് നിരക്കുന്നതല്ല എന്ന് മനസ്സിലാക്കാം.
4. പല ഹദീസുകളും ഖുര്‍ആനിന് നിരക്കാത്തതാണ്. ഉദാ: ഖുര്‍ആനില്‍ മുഹമ്മദ് നബിയുടെ ഒരു മുഅ്ജിസത്ത് (അമാനുഷിക സംഭവം) പോലും പരാമര്‍ശിക്കുന്നില്ല, എന്നാല്‍ ഹദീസുകളില്‍ ഒരുപാട് കാണാം.
5. ഹദീസുകള്‍ തന്നെ പരസ്പരം വിരുദ്ധങ്ങളാണ്.

ആരോപണങ്ങള്‍ക്ക് മറുപടി

ഒരേ സമയം ഹദീസിന്‍റെ 'സനദിനേയും' (നിവേദക പരമ്പര) 'മത്നിനേയും' (ഉള്ളടക്കം) വിമര്‍ശിക്കുന്നതാണ് ഈ അഞ്ച് ആരോപണങ്ങളും. ആധുനിക ഓറിയന്‍റലിസ്റ്റുകള്‍ സ്വീകരിച്ച 'സന്ദേഹ വാദം' (ടഗഋജഠകഇകടങ) തന്നെയാണ് ഈ ആരോപണങ്ങളുടെയും അടിസ്ഥാനം. ഇവ ഓരോന്നിനും അക്കമിട്ട് കൈറാനവി മറുപടി പറയുന്നുമുണ്ട്. ആരോപണങ്ങളിലേക്ക് കടക്കും മുമ്പ്, മൂന്ന് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്ക് എടുക്കുന്നുണ്ട് കൈറാനവി. മതപുരോഹിതന്മാര്‍ക്ക് നല്‍കുന്ന മറുപടി ആയത് കൊണ്ട് തന്നെ അവരുടെ ശൈലിയും പ്രയോഗങ്ങളും ഉദ്ധരണികളുമാണ് അദ്ദേഹം ഉപയോഗപ്പെടുത്തുന്നത്. ഈ മൂന്ന് വിഷയങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് 'വാമൊഴി'കള്‍ക്ക് മതം കല്‍പിക്കുന്ന സ്ഥാനമാണ്. ജൂതന്മാരുടെ 'തല്‍മൂദും' ക്രിസ്ത്യാനികളുടെ പഴയ-പുതിയ നിയമങ്ങളില്‍ പലതും വാമൊഴികളായി തന്നെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ട്.

ആദ്യ ആരോപണത്തിന് മറുപടി നല്‍കുന്നത് ബൈബിളില്‍ യേശുക്രിസ്തുവിനെക്കുറിച്ച് തന്‍റെ മാതാവും (മറിയം), അനുചരന്മാരും, ക്രിസ്തുവിന്‍റെ പിതാവായി ക്രിസ്താനികള്‍ ഗണിക്കുന്ന യൂസുഫിന്‍റെയും പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചാണ്. തുടര്‍ന്ന് നബിയുടെ അമാനുഷിക സംഭവങ്ങളെടുത്ത് യാഥാര്‍ഥ്യത്തോട് യോജിക്കാത്തത് എന്ന പേരില്‍ ഇവര്‍ പ്രചരിപ്പിച്ചതായി കാണാമെന്ന് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പരഗണനീയമല്ലാത്തതായി ഹദീസ് മാറുന്നത് അതിലെ നിവേദകന്‍റെ യോഗ്യതക്കുറവ് ഒന്ന് കൊണ്ട് മാത്രമാണ്. അതുകൊണ്ടാണ് പല ഹദീസുകള്‍ക്കും ഗ്രന്ഥങ്ങളില്‍ ഇടം ലഭിക്കാതെ പോവുന്നത്. അങ്ങനെ ഹദീസ് പഠനങ്ങളില്‍ വ്യക്തിശുദ്ധിയെക്കുറിച്ചുള്ള അന്വേഷണം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായി മാറി.

ചുരുക്കത്തില്‍ ക്രിസ്തീയ മതപുരോഹിതന്മാര്‍ ഇസ്ലാമിനെതിരെ അഴിച്ചുവിട്ട ഇത്തരം 'മതകീയ' ആരോപണങ്ങള്‍കൂടി ഇനിയും വിശകലന വിധേയമാക്കാനുണ്ട്. മതതാരതമ്യ പഠനങ്ങളുടെ ഭാഗമായി വരുന്ന ഇത്തരം പഠനങ്ങളും മറുപടികളും നിലനില്‍ക്കുന്നത് കൊണ്ടാണ് 'ഇള്ഹാറുല്‍ ഹഖ്' സര്‍വ്വാംഗീകൃതമായിത്തീരുന്നതും....


REFRENCES

1. 'ഹദീസ്നിഷേധ പ്രവണത: ചരിത്രം-വര്‍ത്തമാനം', ഹുസൈന്‍ കടന്നമണ്ണ, പ്രബോധനം ഹദീസ് പതിപ്പ് (2007). എഡി: ടി.കെ ഉബൈദ്
2. 'ഇന്ത്യയിലെ ഹദീസ് പണ്ഡിതന്മാര്‍' അബ്ദുല്‍ റഹ്മാന്‍ മങ്ങാട്-
പ്രബോധനം ഹദീസ് പതിപ്പ്(2007).
3. Izhar al Haqq- Rahamthullah al Kairanawi- Directorate for Islamic Researches-Saudi Arabia- 1989
4. Hadith: Muhammad's Legacy in Medieval and Modern World (2009). Jonathan A.C Brown, One World Publications, Oxford- Great Britain

                                                                                               സാബിത്ത് ഇ.പി പൂനത്ത്,
                                                                     ( ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ദഅ് വ ആന്‍ഡ്                                                             കംപാരിറ്റീവ്സ്റ്റഡിസിലെ ഗവേഷകനാണ് ലേഖകന്‍.)
                                
      ഹദീസ് ബ്ലോഗെഴുത്ത് മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കൃതിയാണിത്.









ARTICLES, SCHOLARS

Author Info

Unknown

Dicat ludus erroribus has ea, corpora oportere vel ne. Accusam intellegebat delicatissimi eos et, sed eirmod atomorum hendrerit id, graeco putant labitur nec et. Populo epicurei natum placerat in.

Related Posts

No comments

Newer Post Older Post Home

About

Unknown
View my complete profile

ഹദീസ്@ദാറുല്‍ഹുദ

Copyright reserved. Powered by Blogger.

Random Posts

Blog Archive

  • ▼  2017 (21)
    • ▼  April (12)
      • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PR...
      • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
      • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
      • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
      • തിരുവരികളിലെ സന്താനപരിപാലനം
      • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിര...
      • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
      • ഇടപാടുകളില്‍ സത്യസന്ധത: പ്രവാചക പാഠങ്ങളില്‍
      • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
      • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
      • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
      • ഒരു ഇന്ത്യന്‍ 'ദാഈ' ഹദീസിനെ സമീപിച്ച വിധം: റഹ്മത്...
    • ►  March (3)
    • ►  February (6)
  • ►  2016 (4)
    • ►  May (2)
    • ►  April (2)
  • ►  2015 (3)
    • ►  October (1)
    • ►  September (2)

Design

About me

Tags

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

recent posts

Like us on Facebook

Follow Us

Popular Posts

  • ലിവിങ്ങ് ഇസ്‌നാദ്: ഇസ്‌നാദി പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച്:
    ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
    ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഇമാം മുസ്ലിം: തിരുവരുളുകളുടെ ജ്ഞാനവസന്തം
    ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
  • ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
    ഇസ്ലാമിന്‍റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
  • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
    ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
  • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PROPHET MUHAMMED
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
  • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിരിച്ച് തിരു നബിയെ കാത്തിരിക്കുന്നു ഞാന്‍...
    ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

DEPARTMENT OF HADITH DARUL HUDA

DEPARTMENT OF HADITH DARUL HUDA

GALLARY

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

READERS

Pages

  • Home
  • GALLERY

Popular Posts

  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
    പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസ...
  • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
    അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമ...
  • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
    'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണാ...
  • ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ
    ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങള...
  • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
     തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കു...
  • തിരുവചനങ്ങളിലെ ഹരിതാസ്വാദനം
    സര്‍വ സൃഷ്ടികളോടും ശുഭസമീപനങ്ങള്‍ സ്വീകരിക്കുന്ന പരിശുദ്ധ ഇസ്‌ലാം പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും വലിയ സ്ഥാനമാനങ്ങളാണ് ...
  • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
    ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണ...
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...

Copyright © ഹദീസ്@ദാറുല്‍ഹുദ