തിരുവരികളിലെ സന്താനപരിപാലനം
സന്താനങ്ങള്‍ കുടുംബ ജീവിതത്തിന്റെ നിത്യവസന്തങ്ങളാണ്. കളിച്ചും ചിരിച്ചും കരഞ്ഞും വീടുകളില്‍ ആരവങ്ങള്‍ സൃഷ്ടിച്ചും അവര്‍ ഗാര്ിഹകാന്തരീക്ഷത്തെ സന്തോഷമുഖരിതമാക്കുന്നു. കുടുംബജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ് സന്താനപരിപാലനം. സ്വന്തം രക്തത്തില്‍ നിന്ന് പിറവിയെടുത്ത ജീവല്‍ തുടിപ്പിനോട് ജൈവപരമായ ഒരു ആഭിമുഖ്യം സ്വാഭാവികമാണ്. വിശേഷിച്ച് മാതാക്കളില്‍. ശിശുപരിപാലനത്തെ ഉദാത്തമായ കാഴ്ചപ്പാടില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കാത്ത ആധുനിക സമൂഹത്തില്‍ പലവിധ ഗുരുതര പ്രതിസന്ധികള്‍ക്കും വഴിവെക്കുന്നത്. ഇത് കൊണ്ട് തന്നെയാണ് മക്കളുടെ ശരീരത്തെയും നരകാഗ്നിയില്‍ നിന്ന് രക്ഷിക്കാന്‍ പിതാവിനോട് സൃഷ്ടാവി്ന്റെ ഉത്തരവുണ്ടാകുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ നിങ്ങളുടെ ശരീരങ്ങളെയും കുടുംബത്തിന്റെ ശരീരങ്ങളെയും നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുക. ഈ ഒരു ഉത്തരവാദിത്തബോധത്തിന്റെ പ്രാമുഖ്യവും പ്രാധാന്യവും അറിയുക്കുന്ന തിരുവചനങ്ങള്‍ അനവധിയാണ്.
1. അബ്ദുല്ലാഹി ബ്നു ഉമറില്‍ നിന്ന് നിവേദനം: ഞാന്‍ നബി(സ്വ) പറയുന്ന്ത് കേട്ടു, നിങ്ങള്‍ എല്ലാവരും ഉത്തരവാദം ഏല്പിക്കപ്പെട്ടവരാണ്, നിങ്ങളില്‍ ഓരോരുത്തരും തന്റെ ഉത്തരാവിദത്തെക്കുറിച്ച് ചോദിക്കപ്പെടും. ഒരു വ്യക്തി അവന്റെ കുടുംബത്തിലെ കാര്യകര്‍ത്താവാണ് അവന്റെ കാര്യനിര്‍വഹണത്തെക്കുറിച്ച് അവന് ചോദിക്കപ്പെടും, ഒരു ഭാര്യ അവളുടെ ഭര്‍തൃവീട്ടിലെ കാര്യസ്ഥയാണ് അതിനെ കുറിച്ച് അവള് ചോദിക്കപ്പെടും ഒരു സേവകന് യജമാനന്റെ സമ്പത്തില്‍ കാര്യകര്‍ത്താവാണ് അതിനെ കുറിച്ച് അവന് ചോദി്കപ്പെടും നിങ്ങളോരോരുത്തരും കാര്യകര്‍ത്താക്കളാണ് ഒരോരുത്തരും അവനവന്റെ ഉത്തരവാദത്തെക്കുറിച്ച് ചോദിക്കപ്പെടും. (സ്വഹീഹുല്‍ ബുഖാരി, 6/2)
2. അബൂ മൂസ(റ) റിപ്പോര്‍ട്ട് ചെയ്ത നബിവചനം ശ്രദ്ധിക്കുക: ഒരാളുടെ കുട്ടി മരിച്ചാല്‍ അല്ലാഹു മലക്കുകളോട് പറയും: നിങ്ങളെന്റെ അടിമയുടെ കുട്ടിയുടെ റൂഹ് പിടിച്ചുവോ? അവര്‍ പറയും: അതെ, അല്ലാഹു ചോദിക്കും: നിങ്ങളവന്റെ ഹൃദയത്തിലെ സമറത്തിനെ (ഫലം) പിടിച്ചോ? അവര്‍ പറയും: അതെ, അപ്പോള്‍ അല്ലാഹു ചോദിക്കും: ആ സമയത്ത് എന്താണ് എന്റെ അടിമ പറഞ്ഞത്. അവര്‍ പറയും: അവന് നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി എന്ന് പറയുകയും ചെയ്തു. തദവസരത്തില്‍ അല്ലാഹു മലക്കുകളോട് തന്റെ അടിമക്ക് സ്വര്‍ഗത്തില്‍ 'ബൈത്തുല്‍ ഹംദ'് എ വീട് നിര്‍മിക്കുവാന്‍ കല്പിക്കും.(തുര്‍മുദി,34/3)
3. അബ്ദുല്ലാഹി ബ്നു മസ്ഊദില്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഏറ്റവും വലിയ പാപം ഏതാണ്? നബി(സ്വ) പറഞ്ഞു: നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് നീ പങ്ക്ചേര്‍ക്കലാണ്. വീണ്ടും ഞാന്‍ ചോദിച്ചു: അതു കഴിഞ്ഞാല്‍ പിന്നെ ഏതാണ്?. നബി (സ്വ) പറഞ്ഞു: നിന്റെ കുട്ടിയെ പോറ്റി വളര്‍ത്തണം എന്ന് ഭയപ്പെട്ട് അവനെ കൊല്ലലാണ്. വീണ്ടും ഞാന്‍ ചോദിച്ചു: അതു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ തെറ്റ് ഏതാണ്. നബി(സ്വ) പറഞ്ഞു: നന്റെ അയല്പക്കത്തെ സ്ത്രീയെ വ്യഭിചരിക്കലാണ്. (സ്വഹീഹുല്‍ ബുഖാരി, 22/6)
4. നബി(സ്വ) പറയുന്നതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: ഒരാള്‍ മരിച്ചാല്‍ അവന്റെ കര്‍മങ്ങളില്‍ നിന്ന് മൂന്നെണ്ണം ഒഴികെ ബാക്കിയുള്ളതെല്ലാം മുറിഞ്ഞ് പോകുന്നതാണ്. ജാരിയായ സ്വദഖ, ഉപകാരയോഗ്യമായ ജ്ഞാനം, പ്രാര്‍ത്ഥിക്കുന്ന സന്താനം എന്നിവയാണവ. (സ്വഹീഹുല്‍ മുസ്ലിം 73/5)
5. മുആവിയ ബ്നു ഖുറ (റ) തന്റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: ഒരാള്‍ തന്റെ മകനുമായി നബിയുടെ അടുത്തേക്ക് വരാറുണ്ടായിരുന്നു. നബി(സ്വ) ചോദിച്ചു: നീ ഇവനെ(കുട്ടിയെ) ഇഷടപ്പെടുന്നുണ്ടോ? അയാള്‍ പ്രതിവചിച്ചു: ഞാന്‍ അവനെ ഇഷ്ടപ്പെടുന്ന പോലെ അങ്ങയെയും ഇഷ്ടപ്പെടുന്നു. പിന്നീടൊരിക്കല്‍ ആ കുട്ടിയെ കാണാതായപ്പോള്‍ നബി(സ്വ) മറ്റുള്ള വരോട് ചോദിച്ചു. ആ കുട്ടിക്ക് എന്തു സംഭവിച്ചു. അവര്‍ പറഞ്ഞു: ആ കുട്ടി മരണപ്പെട്ടിട്ടുണ്ട്. അപ്പോള്‍ നബി(സ്വ) ആ പിതാവിനോട് പറഞ്ഞു: സ്വര്‍ഗത്തിലെ ഒരു കവാടത്തിങ്ങല് അവന് നിന്നെ കാത്തിരിക്കുന്നത് നീ ഇഷ്ടപ്പെടുന്നില്ലയോ? തദവസരത്തില്‍ അദ്ദേഹം ചോദിച്ചു. ഇങ്ങനെ എല്ലാവര്ക്കും ബാധകമാണോ അതോ എന്റെ മകന്റെ കാര്യത്തില്‍ മാത്രമാണോ? നബി(സ്വ) പറഞ്ഞു: എല്ലാവര്ക്കും ഇങ്ങനെതന്നെ. (സുനനുന്നസാഈ 436/3)
6. അബൂ മൂസ(റ) ഉദ്ധരിക്കുന്നു: എനിക്ക് ഒരു കുട്ടി ജനിച്ചു. അവനെ തിരുനബി(സ്വ)യുടെ അടുത്തേക്ക് കൊണ്ട് പോയി. നബി(സ്വ) അവനെ ഇബ്രാഹീം എന്ന് വിളിക്കുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബര്ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് എനിക്ക് തിരിച്ച് തരികയും ചെയ്തു. (സ്വഹീഹുല്‍ ബുഖാരി 103/4)
8. അബ്ദുല്ലാഹി ബ്ന് അംറ് ബ്നി ആസ്വ് (റ) നബി (സ) യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നിസ്കാരം കൊണ്ട് കല്പിക്കുകയും പത്ത് വയസ്സാകുമ്പോള്‍ (നിസ്കരിച്ചില്ലെങ്കില്) അവരെ അടിക്കുകയും വേണം, അവരെ കിടപ്പറ മാറ്റിക്കിടത്തുകയും ചെയ്യണം. (സുനനു അബീദാവൂദ് 65/3)
9. സാബിത്(റ) നബി (സ്വ) യില്‍ നിന്നും ഉദ്ധരിക്കുന്നു: നബി(സ) അന്‍സാരികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവരിലെ കുട്ടികളോട് സലാം പറയുകയും അവരെ തലോടുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.. (സുനനുന്നസാഈ 90/5)
10. ആയിഷ(റ) പറയുന്നു: ഞാന്‍ പെണ്ണുങ്ങളോടൊത്ത് കളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ എന്റെ കൂട്ടുകാരുണ്ടായിരിക്കെ നബി (സ്വ) കയറി വന്നു, അപ്പോള്‍ അവരെല്ലാം ഓടി, അവരെ നബി തിരിച്ചുവിളിച്ചു. (സ്വഹീഹുല്‍ ബുഖാരി 58/7)
11. നബി (സ്വ) പറഞ്ഞതായി അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു: ഒരാള്‍ തന്റെ കുട്ടിയോട് ' ഇങ്ങോട്ട് വരൂ, ഞാനൊരു സാധനം' തരാം എന്ന് പറയുകയും അത് നല്‍കാതിരിക്കുകയും ചെയ്താല്‍ അത് കളവാണ്. (മുസ്നദ് അഹ്മദ 452/2)്
12. അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ) ഹസന് (റ) നെ ചുംബിക്കുന്നത് കണ്ടപ്പോള്‍ അഖ്റഅ് ബ്നു ഹാബിസ്(റ) പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്, അവരില്‍ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല. തദവസരത്തില്‍ നബി (സ) പ്രതിവചിച്ചു: കരുണചെയ്യാത്തവനോട് കരുണകാണിക്കപ്പെടുകയില്ല. (സ്വഹീഹുല്‍ ബുഖാരി 185/1)
മുഹമ്മദ്. പി
(ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സിലെ ഗവേഷകനാണ് ലേഖകന്‍)
ഹദീസ് ബ്ലോഗെഴുത്ത് മല്‍സരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ രചന.