ഹദീസ്@ദാറുല്‍ഹുദ

  • Home
  • Gallery
  • Researh Works
  • About
  • Download This Template

ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും

Unknown   ARTICLES   13:20   0 Comments

ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായി രേഖപ്പെടുത്തുകയും ആധികാരികമായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഖുര്‍ആന്റെ വിശദീകരണവും ഇസ്‌ലാമിന്റെ പ്രായോഗിക നിര്‍വ്വഹണത്തിന്റെ പ്രവാചകരീതിയുമായ ഹദീസുകളെ പൂര്‍ണമായി രേഖപ്പെടുത്തുന്നതില്‍ വന്ന സാവകാശം ഈ ജ്ഞാനശാഖയെ പല കോണുകളില്‍ നിന്നും നിഷേധാത്മകമായി സമീപിക്കുന്നതിന് കാരണമായി.

സങ്കീര്‍ണമായ ചരിത്രപഥങ്ങളിലൂടെ വികസിച്ച ഹദീസിനെ രാഷ്ട്രീയവും സാമൂഹികവുമായ കാലുഷ്യങ്ങള്‍ പലവിധത്തിലും പരിക്കേല്‍പിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം ധൈഷണിക പാരമ്പര്യം അത്തരം പ്രവണതകളെ അവസരോചിതമായി അടയാളപ്പെടുത്തുകയും ഇടപെടുകയും സൂക്ഷമമായി പ്രവാചകചര്യകളെ നിര്‍ധാരണം ചെയ്‌തെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരം ഉദ്യമങ്ങളെ മുഴുവന്‍ കണ്ണടച്ച് ഇരുട്ടാക്കി ഹദീസിന്റെ ആധികാരികതയെ ചോദ്യം ചെയ്ത്‌കൊണ്ടുള്ള പഠനങ്ങള്‍ ഓറിയന്റലിസ്റ്റ് അക്കാദമിക തലങ്ങളില്‍ നിന്നെന്ന പോലെ മുസ്‌ലിം ബുദ്ധിജീവികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. ഇസ്‌ലാമിന്റെ ആധാരശിലയത്തന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള ഇത്തരം പഠനങ്ങള്‍ പ്രധാനമായും ഹദീസ് ക്രോഡീകരണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
ഹദീസ് ക്രോഡീകരണത്തിന്റെ സംക്ഷിപ്ത രൂപം
വിവിധ ഘട്ടങ്ങളിലൂടെ കാലികമായ പരിഷ്‌കരണങ്ങളോടെയാണ് ഹദീസ് ക്രോഡീകരിക്കപ്പെട്ടത്. ക്രോഡീകരണത്തിന്റെ സ്വഭാവവും ശൈലിയും അടിസ്ഥാനമാക്കി ഇവയെ ആറ് ഘട്ടങ്ങളാക്കി തിരിക്കാം.
ആദ്യഘട്ടം
ഹദീസ് ക്രോഡീകരണം നബി തങ്ങളുടെ ജീവിത കാലത്ത് തന്നെ തുടക്കംകുറിക്കപ്പെട്ടിട്ടുണ്ട്. അവിടുത്തെ ചലനനിശ്ചലനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ സ്വഹാബാക്കള്‍ ബദ്ധശ്രദ്ധരായിരുന്നു. എല്ലാവരും പ്രവചാകചര്യകളെ നിരീക്ഷിക്കുന്നതില്‍ തല്‍പരരായിരുന്നുവെങ്കിലും ജീവിത സന്ധാരണത്തിനുള്ള നെട്ടോട്ടത്തില്‍ ആ ജീവിതം പൂര്‍ണമായി ഒപ്പിയെടുക്കുക അസാധ്യമായിരുന്നു. എന്നാല്‍ സര്‍വം സമര്‍പ്പിച്ച് അബൂ ഹുറൈറ(റ) ഉള്‍പ്പെടെയുള്ള അസ്വ്ഹാബുസ്സുഫ്ഫ ഗുരുമുഖത്ത് നിന്ന് തന്നെ വിജ്ഞാനം കരസ്ഥമാക്കാന്‍ വേണ്ടി ജീവതം ഉഴിഞ്ഞ് വെച്ചു. ഇവരാണ് മദീനയുടെ പുറത്തുള്ള ഗോത്രവിഭാഗങ്ങള്‍ക്ക് ഹദീസ് പറഞ്ഞുകൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്നത്.
ഇവര്‍ക്കു പുറമെ, പ്രവാചക പത്‌നി ആഇശ(റ), നാല് ഖലീഫമാര്‍, ഇബ്‌നു ഉമര്‍(റ), ഇബ്‌നു അബ്ബാസ് (റ) തുടങ്ങി പ്രമുഖ സ്വഹാബിമാരെല്ലാം നബിയെ സാകൂതം വീക്ഷിക്കുകയും സൂക്ഷ്മമായി പകര്‍ത്തുകയും ചെയ്തിരുന്നു. ഔദ്യോഗികമായ ഹദീസ് ക്രോഡീകരണത്തിന് നബിയോ ശേഷം വന്ന ഖലീഫമാരോ മുന്നോട്ടു വന്നിരുന്നില്ല. എങ്കിലും ഹദീസ് മനഃപാഠമാക്കിയ നിരവധി സ്വഹാബിമാര്‍ക്ക് പുറമെ, ഇവകള്‍ എഴുതി വെച്ചിരുന്ന അനുചരന്‍മാരും ഉണ്ടായിരുന്നു. വേദഭാഷകളിലടക്കം അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അബ്ദുല്ലാഹിബ്‌നു അംറ്(റ) ഇത്തരത്തില്‍ ഹദീസ് എഴുതി വെച്ചിരുന്നു. നബി(സ്വ)യുടെ അനുവാദം ചോദിച്ചതിന് ശേഷം അദ്ദേഹം എഴുതി വെച്ച ഗ്രന്ഥം അസ്സ്വഹീഫത്തുസ്സ്വാദിഖ എന്ന പേരില്‍ അറിയപ്പെട്ടു.
രണ്ടാം ഘട്ടം
കേട്ടവര്‍ കേള്‍ക്കാത്തവര്‍ക്ക് ഈ ദിവ്യസന്ദേശം എത്തിച്ചു കൊടുക്കട്ടെ എന്ന പ്രവാചക പ്രഖ്യാപനത്തില്‍ പ്രചോദിതരായി വിവിധ ദിക്കുകളിലേക്ക് ഇസ്‌ലാമിക അധ്യാപനവുമായി സ്വഹാബാക്കള്‍ നീങ്ങുന്നതോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. മാത്രമല്ല, സ്വഹാബിമാരില്‍ നിന്ന് ഹദീസ് സ്വീകരിക്കാന്‍ പലരും വളരെ ആവേശം കാണിച്ചിരുന്നു. ഒരൊറ്റ ഹദീസ് സ്വീകരിക്കാന്‍ വേണ്ടി ജാബിറുബ്‌നു അബ്ദുല്ലാഹ്(റ) ഒരു മാസത്തിലേറെ വഴിദൂരമുള്ള സിറിയയിലേക്ക് യാത്രചെയ്തത് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ ഫത്ഹുല്‍ ബാരിയിലും കാണാം. അബൂഹുറൈറ(റ), ആഇശ(റ), ഇബ്‌നു ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു അംറ്(റ), അനസ് ബ്‌നു മാലിക് (റ) തുടങ്ങിയവരായിരുന്നു പ്രമുഖ അധ്യാപകന്‍മാര്‍. അബൂ ഹുറൈറ(റ)ക്ക് മാത്രം 800ഓളം പഠിതാക്കളുണ്ടായിരുന്നുവത്രെ. അബ്ദുല്‍ അസീസ് ബ്‌നു മര്‍വാന്‍, ഹമ്മാം ബ്‌നു മുനബ്ബഹ്, മര്‍വാനുബ്‌നു ഹകം, മുഹമ്മദ് ബ്‌നു സീരീന്‍ തുടങ്ങി പത്തോളം ശിഷ്യന്മാര്‍ മഹാനവറുകളുടെ ഹദീസുകള്‍ എഴുതിവെച്ചിരുന്നു.
മൂന്നാം ഘട്ടം
പ്രവാചക(സ്വ)ന്റെ അടുത്ത് നിന്ന് നേരിട്ട് ഹദീസ് ശ്രവിച്ചവര്‍ ഏറെക്കുറെ മരണമടഞ്ഞതോടെയാണ് ഹദീസ് ക്രോഡീകരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. അശാസ്ത്രീയമായ രീതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ത പണ്ഡിതന്മാര്‍ പഠിപ്പിക്കുന്ന തരത്തിലായിരുന്നു ഹദീസ്. ഈ ഘട്ടത്തിലാണ് ഔദ്യോഗികമായ രീതിയില്‍ ഹദീസ് ക്രോഡീകരിക്കപ്പെടുന്നത്. വ്യാജഹദീസുകളുടെ അനുസ്യൂത പ്രസരണവും മുസ്‌ലിം സാമ്രാജ്യത്വത്തിന്റെ വികാസവും ഹാഫിദുകളായ പണ്ഡിതന്‍മാരുടെ മരണവും ഔദ്യോഗിക ക്രോഡീകരണം അനിവാര്യമാക്കി. മുന്‍കാലങ്ങളില്‍ സ്വഹാബാക്കള്‍ ക്രോഡീകരണവും രചനയും നടത്തിയിരുന്നുവെങ്കിലും ഔദ്യോഗികമായി ഭരണാധികാരിയുടെ കല്‍പന പ്രകാരം വ്യവസ്ഥാപിതമായ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. ഈ ഘട്ടത്തിലാണ് എഴുത്തുകള്‍ കൂടുതല്‍ സജീവമാകുന്നത്. ഉമവീ ഭരണാധികാരിയായിരുന്ന ഉമര്‍ ബ്‌നു അബ്ദില്‍ അസീസ്(റ) മദീനയിലെ ഗവര്‍ണാറായിരുന്ന അബൂബക്ര്‍ ബ്‌നു ഹസ്മി(റ)നോടും ശിഹാബുദ്ദീന്‍ സുഹ്‌രി(റ)യോടും ചിതറിക്കിടക്കുന്ന ഈ വിജ്ഞാനശാഖയെ ഒരുമിച്ച് കൂട്ടാന്‍ കല്‍പിച്ചു. ഇസ്‌ലാമിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ തന്നെ ഇത് വലിയ വഴിത്തിരിവ് സൃഷ്ടിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ പരമാവധി ഹദീസുകള്‍ ക്രോഡീകരിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. പ്രവാചക വചനങ്ങള്‍ക്ക് പുറമെ സ്വഹാബാക്കളുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ഇഴചേര്‍ന്നു കൊണ്ടാണ് ഈ ക്രോഡീകരണം നടത്തിയത്. എന്നാല്‍ ഈ ക്രോഡീകരണ ഉദ്യമങ്ങളെ നബി(സ്വ)യുടെ വിയോഗത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തപ്പെട്ട ജ്ഞാനശാഖയാണ് ഹദീസ് എന്ന രീതിയില്‍ വായിക്കപ്പെടുകയുണ്ടായി.
നാലാംഘട്ടം
ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ വ്യവസ്ഥാപിതമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ പ്രകാശിതമായി. വിവിധ വഴികളിലൂടെ വ്യത്യസ്ത വ്യക്തികളിലൂടെയുള്ള പരശ്ശതം ഹദീസുകളെ ഹൃദ്യസ്ഥമാക്കുന്നതിലുള്ള പ്രയാസം ഹദീസ് ഗ്രന്ഥരചനക്ക് പ്രധാന ഹേതുകമായി. ഇബ്‌നു ജുറൈജ് എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം അബ്ദുല്‍ മലിക് ബ്‌നു അബ്ദുല്‍ അസീസ് ബ്‌നു ജുറൈജ്(റ) ആണ് അറിയപ്പെട്ട ആദ്യ ഗ്രന്ഥരചയിതാവ്. ഇമാം മാലിക് ബ്‌നു അനസ് (റ), സുഫ്‌യാനു ബ്‌നു ഉയയ്‌ന(റ) (മദീന), അബ്ദുല്ലാഹി ബ്‌നു വഹബ് (റ) (ഈജിപ്ത്), മഅ്മറ് (റ), അബ്ദുര്‍റസാഖ്(റ) (യമന്‍), സുഫ്‌യാനുസ്സൗരി (റ), മുഹമ്മദ് ബ്‌നു ഫുദൈല്‍(റ) (കൂഫ), ഹമ്മദ് ബ്‌നു സലമ(റ), റൗഹ് ബ്‌നു ഉബാദ (റ) (ബസ്വറ), ഹുഷൈം (റ) (വാസിത്), അബ്ദുല്ലാഹി ബ്‌നു മുബാറക് (റ) (ഖുറാസാന്‍) തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ഗ്രന്ഥരചനയിലും ഹദീസ് നിവേദനത്തിലും വ്യാപൃതരായവരില്‍ പ്രമുഖരാണ്. ഇവയില്‍ മാലിക് ബ്‌നു അനസി(റ)ന്റെ മുവത്ത്വയാണ് ഏറ്റവും പ്രധാനം.
എന്നാല്‍ ഈ കാലത്ത് രചിച്ച ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും അവരുടെ പരിസരങ്ങളില്‍ നിന്ന് മാത്രമുള്ള നിവേദകരില്‍ നിന്ന് സ്വീകരിച്ചതാണ്. മുവത്ത്വ പോലും ഹിജാസിനപ്പുറത്തള്ള ഹദീസുകളെ കൂടുതലായും പരിഗണിക്കുന്നില്ല. അതിനാല്‍ ഈ ഗ്രന്ഥങ്ങള്‍ക്ക് ഹദീസ് ശാസ്ത്രത്തില്‍ പൂര്‍ണത അവകാശപ്പെടാനാവില്ല.

അഞ്ചാംഘട്ടം
മൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതോടെയാണ് ഹദീസ് ക്രോഡീകരണത്തിന്റെ സുവര്‍ണ ഘട്ടം തുടങ്ങുന്നത്. മുന്‍കാലങ്ങളില്‍ പ്രവാചകന്റെ ഹദീസുകളെ സ്വഹാബത്തിന്റെയും താബിഉകളുടെയും വിശദീകരണങ്ങളും ഇഴചേര്‍ന്ന് ക്രോഡീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ കൃത്യമായ സനദുകളുടെ അടിസ്ഥാനത്തില്‍ സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിക്കുക എന്നതായിരുന്നു ഈ കാലകെട്ടത്തിന്റെ ദൗത്യം. ഈ ഘട്ടത്തില്‍ പ്രാധാനമായും രണ്ട് തരത്തിലാണ് ഗ്രന്ഥ രചനകള്‍ നടന്നിരുന്നുത്. നിവേദകരുടെ പേരുകള്‍ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മുസ്‌നദുകളും വ്യത്യസ്ഥ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി രചിച്ച ജാമുഉകളും സുനനുകളും ഈകാലഘട്ടത്തിന്റെ സംഭാവനയാണ്. 3000ത്തോളം റിപ്പോര്‍ട്ടുകളടങ്ങുന്ന ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍(164-241) ന്റെ മുസ്‌നദാണ് ആദ്യഗണത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. കര്‍മ്മശാസ്ത്ര വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയ ഹദീസ് ഗ്രന്ഥങ്ങളാണ് സുനനുകള്‍. കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്കുപുറമെ തഫ്‌സീര്‍,  സീറ തുടങിയ വിഷയങ്ങള്‍കൂടി ഉള്‍കൊള്ളുന്നവ ജാമിഉകളെന്നും അറിയപ്പെടുന്നു. ഇമാം ബുഖാരി(മ: 256) ഇമാം മുസ്‌ലിം(മ: 261) എന്നിവരുടെ സര്‍വ്വാംഗീകൃത ജാമിഉകളും ഇമാം തിര്‍മിദി(മ: 279), ഇമാം അബൂ ദാവൂദ്(മ: 275), ഇമാം ഇബ്‌നു മാജ(മ: 283), ഇമാം നസാഈ(മ: 303) തുടങ്ങിയവരുടെ സുനനുകളും ഈ കാലഘട്ടത്തില്‍ പ്രാകാശിതമായവയാണ്.

ആറാം ഘട്ടം
ഹിജ്‌റ 300 മുതല്‍ 600 വരെയുള്ള കാലഘട്ടം. ഈ കാലയളവിലാണ് പ്രശസ്ത സുനനുകളുടെ രചയിതാക്കളായ ഇമാം ദാറഖുത്‌നി(റ)വും ഇമാം ബൈഹഖി(റ)വും കടന്ന് വരുന്നത്. ദീര്‍ഘമായ നിവേദക പരമ്പരകള്‍ (സനദ്) ഉള്‍കൊള്ളിച്ച് കൊണ്ടാണ് ഈ കാലം വരെ ഗ്രന്ഥ രചനകള്‍ നടന്നിരുന്നത് എന്നാല്‍ നിവേദക പരമ്പരകള്‍ കൃത്യമായി ക്രോഡീകരിക്കപ്പെട്ട ശേഷം ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഗ്രന്ഥ രചന നടത്തിയത് അബുല്‍ ഹസ്സന്‍ റസീല്‍(റ) (മ: 520) ആണ്. ഈ ശ്രേണിയില്‍ ഒരു പാട് ഗ്രന്ഥങ്ങള്‍ വന്നെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഹുസൈന്‍ ബിന്‍ മസ്ഊദ് അല്‍ ഫറാഅ് അല്‍ ബഗവി  (മ: 519) രചിച്ച മസാബീഹുസ്സുന്നയാണ്. ഈ ഗ്രന്ഥത്തിന്റെ വിപുലീകൃത രൂപമാണ് മിശ്കാത്തുല്‍ മസാബിഹ്.
എന്നാല്‍ അഞ്ചാം നൂറ്റാണ്ടിനു ശേഷം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ കുരിശ് യുദ്ധങ്ങളും താര്‍ത്താരികളുടെ അക്രമണങ്ങളും ആഭ്യന്തര അഭിപ്രായഭിന്നതകളും മറ്റു വൈജ്ഞാനിക മുന്നേറ്റങ്ങളെപ്പോലെത്തന്നെ ഹദീസ് ജ്ഞാന ശാഖയെയും സാരമായി ബാധിച്ചു. അക്കാലം മുതല്‍ നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കുന്നതിനായിരുന്നു പ്രധാന ശ്രമങ്ങള്‍.
വ്യാജ ഹദീസുകളും പ്രതിരോധവും
മുസ്‌ലിം ചരിത്രത്തിലെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ കാലുഷ്യങ്ങള്‍ ഹദീസിനെയും സാരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സ്വതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവാചകന്റെ പേരില്‍ ഒരു പാട് ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടു. അലി(റ)വിന്റെ പിന്തുടര്ച്ചക്കാരെന്ന് അവകാശപ്പെടുന്ന ശീഈ വിഭാഗമാണ് ആദ്യമായി തിരുവചനത്തില്‍ വെള്ളം ചേര്‍ത്തത്. മുഅ്തസിലുകള്‍, റവാഫിദുകള്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ ആശയ പ്രചരണത്തിന് വേണ്ടി ഹദീസുകള്‍ വ്യാജമായി പടച്ചുണ്ടാക്കിയിട്ടുണ്ട്. ഉമവി ഭരണാധികാരികളുടെയും പണ്ഡിതന്മാരുടെയും ശക്തമായ ഇടപെടലുകളാണ് ഈ വിഭാഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചത്. കഴുമരത്തിലേറാന്‍ പോകവെ അബ്ദുല്‍ കരീം ബ്‌നു അബില്‍ ഔജ എന്നയാള്‍ നാലായിരത്തോളം ഹദീസുകള്‍ ഞാന്‍ കെട്ടിച്ചമച്ചിട്ടുണ്ട് എന്ന് കുമ്പസരിക്കുകയാണ്ടായി. ഈ വിഭാഗത്തില്‍പെട്ട ബയാനുബ്ന്‍ സംആന്‍ അല്‍ മഹ്ദീയേയും മുഹമ്മദ് ബിന്‍ സഈദ് അല്‍ മസ്‌ലൂബിനെയും ഉമവി ഭരണാധികാരികള്‍ ഇക്കാരണത്താല്‍ വധിച്ചിട്ടുണ്ട്.
വിശ്വാസ വൈകല്യങ്ങള്‍ക്ക് പുറമെ പ്രാദേശിക, ഗോത്ര, ഭാഷാപരമായ ദുരഭിമാനം അനാവശ്യമായ ഹദീസ് നിര്‍മ്മാണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളാണ്. രാജാക്കന്മാരെയും നേതാക്കളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയും പല ഹദീസുകളും കെട്ടിച്ചമച്ചതായി കാണാം.
എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ കൃത്യമായി അതിജീവിക്കാനും ശരിയായാത് മാത്രം നിര്‍ദ്ധാരണം ചെയ്‌തെടുക്കാനും പണ്ഡിതന്മാര്‍ പല മാര്‍ഗങ്ങളും ആവിശ്കരിച്ചിട്ടുണ്ട്. നിവേദകപരമ്പര (ഇസ്‌നാദ്) ഇതില്‍ പ്രധാനമാണ്. നിവേദന സമയത്ത് പൊതുവെ അറബികള്‍ സനദ് പറയാറുണ്ടായിരുന്നു. എന്നാല്‍ വ്യാജ പ്രവണത വ്യാപകമായപ്പോള്‍  സനദുകള്‍ കാര്യക്ഷമമായ രീതിയില്‍ അന്വേഷിക്കാന്‍ തുടങ്ങി. ഫിത്‌ന (അലി(റ)വും മുആവിയ(റ)വും തമ്മിലുള്ള അഭിപ്രായ ഭിന്നത) തുടങ്ങിയതോടെയാണ് ഇസ്‌നാദ് കാര്യക്ഷമമാക്കാന്‍ തുടങ്ങിയത് എന്ന ഇബ്‌നു സീരീന്‍(റ)വിന്റെ പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ്.
ഒരു ഹദീസ് കേട്ടാല്‍ അതിന്റെ ആധികാരികതയെ കുറിച്ച് ഉറപ്പ് വരുത്തല്‍ ഇവരുടെ പതിവായിരുന്നു. ഹസ്‌റത്ത് ഉമര്‍(റ)വിന്റെ ചരിത്രം മുതല്‍ ഇതിന് നമുക്ക് ഉദാഹരണങ്ങള്‍ കണ്ടെത്താനാകും. എന്നാല്‍ പ്രതിരോധ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ടത് നിവേദക നിരൂപണമാണ്. അഞ്ച് ലക്ഷത്തിലധികം വരുന്ന ഹദീസ് നിവേദകരുടെ ജീവിതം കൃത്യമായി വിശകലനം ചെയ്ത്, ഹദീസില്‍ വല്ല രീതിയിലും അപാകതകള്‍ വന്ന് ചേരാന്‍ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കുന്ന ജ്ഞാന ശാഖയാണിത്. അബൂ ഹാതിം അല്‍ റാസി(റ), ഇബ്‌നു മഈന്‍(റ), ഇബ്‌നു അസീര്‍(റ) തുടങ്ങിയവര്‍ ഈ മേഖലയില്‍ നിപുണരാണ്.
ഈ നിരൂപണത്തെ അടിസ്ഥാനമാക്കിയാണ് ഹദീസിനെ സ്വഹീഹ്, ഹസന്‍, ദഈഫ്, മത്‌റുക് തുടങ്ങി വിവിധ വിഭാഗങ്ങളാക്കി വേര്‍ത്തിരിച്ചത്. നിരന്തരമായ ജാഗ്രതയോടെ സൂക്ഷമാലുക്കളായ പണ്ഡിതന്മാരുടെ ചെറുത്ത്‌നില്‍പ്പ് ശ്രമങ്ങള്‍ ഹദീസ് ജ്ഞാനശാഖയെ പൂര്‍ണമായും കളങ്കമറ്റതാക്കി.

ഹദീസ് ക്രോഡീകരണവും വിമര്‍ശനങ്ങളും
ഹദീസിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ഓറിയന്റെലിസ്റ്റുകളും അവരുടെ വാദങ്ങളുടെ ചുവട്പിടിച്ച് ഒരുപറ്റം മുസ്‌ലിം ബുദ്ധിജീവികളും രംഗത്ത് വന്നത് നേരത്തെ സൂചിപ്പിച്ചുവല്ലോ. മറ്റു ഇസ്‌ലാമിക വിജ്ഞാനങ്ങളെ അപേക്ഷിച്ച് ഹദീസ് മുഖ്യവിഷയമായി വളരെ കുറച്ച് ഗവേഷണപഠങ്ങളാണ് വന്നിട്ടുള്ളത്. ജൂതനായ ഇഗ്നസ് ഗോള്‍ഡ്‌സിഹര്‍ (കഴിമ്വ ഏീഹറ്വശവലൃ) ആണ് ആദ്യമായി ഹദീസിനെ കുറിച്ച് വിമര്‍ശനാത്മകമായി ഗവേഷണം നടത്തിയത്. വളരെ ഗുരുതരമായ ആരോപണങ്ങളുമായി 1890ല്‍ പ്രസിദ്ധീകരിച്ച ങൗഹെശാ ടൗേറശല െവന്‍വിവാദങ്ങള്‍ സൃഷ്ടിച്ചു. ഷാഖ്തി (ടരവമരവ)േ ന്റെ ഛൃശഴശി െീള ങൗവമാാമറമി ഖൗൃശുെൃൗറലിരല, ഗ്യുല്ലം(ഏൗശഹഹമൗാല) രചിച്ച ഠവല ഠൃമറശശേീി ീള കഹെമാ മറ്റൊരു പ്രധാന പഠനമാണ്. പാശ്ചാത്യന്‍ വിമര്‍ശകര്‍ക്കെല്ലാം അടിസ്ഥാന പരമായി ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. മതം അസത്യമാണെന്ന പ്രാഥമിക നിഗമനത്തിന്റെ പുറത്തേറി വിമര്‍ശിക്കുന്ന ഇവര്‍ മതം അസംബന്ധങ്ങളുടെ കൂമ്പാരമാണെന്ന് തെളിയിക്കാന്‍ പാടുപെടുകയായിരുന്നു.
മുസ്‌ലിം ലോകത്തും ഹദീസിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്ത്  വിമര്‍ശകര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇമാം ശാഫിഈ(റ)വിന്റെ വിഖ്യാത ഗ്രന്ഥമായ അല്‍ ഉമ്മിലെ ഒരദ്ധ്യായം മുഴുവന്‍ ഹദീസ് നിഷേധികള്‍ക്കുള്ള മറുപടിയാണ്. ഈ വിഭാഗം ഏതാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഹദീസ് നിഷേധികള്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ആധുനിക അറബ് മോഡേണിസ്റ്റുകളായ റഷീദ് രിദാ, അഹ്മദ് അമീന്‍, അബൂ റയ്യാ തുടങ്ങിയവരെല്ലാം ഗോള്‍ഡ്‌സിഹറുടെ കാലഹരണപ്പെട്ട വാദങ്ങളെ സ്വീകരിക്കുന്നുണ്ട്. ഏവമഷൗ്യി യീഹഹ തന്റെ ഠവല അൗവേലിശേരശ്യേ ീള  വേല ഠൃമറശശേീി ഘശലേൃമൗേലൃ: ഉശരൌശൈീി ശി ങീറലൃി ഋഴ്യു േഎന്ന ഗ്രന്ഥത്തില്‍ ഹദീസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലോകത്ത് രൂപപ്പെട്ട സംവാദങ്ങളുടെ ഏകദേശ രൂപം നല്‍കുന്നുണ്ട്.

ഹദീസിനെ രേഖപ്പെടുത്തുന്നതിനെ വിലക്കുന്ന തിരുവചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. അബൂ സഈദുല്‍ ഖുദ്‌രി(റ)നെ തൊട്ട് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഈ ഗണത്തില്‍ ഏറ്റവും പ്രഭലം. എന്നാല്‍ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എണ്ണമറ്റ രീതിയില്‍ ഹദീസുകള്‍ വന്നിട്ടുണ്ട്താനും. ഈ വൈരുധ്യത്തില്‍ നിന്ന് ആധുനിക സലഫിസത്തിന്റെ പ്രാണേതാവായ റഷീദ് രിദാ ഉപസംഹരിക്കുന്നത് പ്രവാചകന്‍ ആദ്യം എഴുതാന്‍ അനുവദിക്കുകയും പിന്നീട് വിലക്കുകയുമാണുണ്ടായത്. ആയതിനാല്‍ ഹദീസ് ഇസ്‌ലാമിലെ പ്രാമാണിക തെളിവല്ല എന്നാണ്. അദ്ധേഹത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന അല്‍ മനാര്‍ മാസികയില്‍ അസ്സിദ്ഖിയും സമാനമായ വാദം മുന്നോട്ട് വക്കുന്നുണ്ട്. അഹ്മദ് അമിന്‍ തന്റെ ഫജ്‌റുല്‍ ഇസ്‌ലാം, ദുഹാ അല്‍ ഇസ്‌ലാം, ദുഹ്‌റുല്‍ ഇസ്‌ലാം എന്നീ ഗ്രന്ഥങ്ങളിലൂടെയും മഹ്മൂദ് അബൂ റയ്യാ അദ്‌വാ അലാ സുന്ന അല്‍ മുഹമ്മദിയ്യ (1958) എന്ന ഗ്രന്ഥത്തിലൂടെയും പാശ്ചാത്യന്‍ പഠനങ്ങളെ അപ്പടിപകര്‍ത്തുന്നുണ്ട്. പ്രമുഖ അറബ് ചിന്തകന്‍ ത്വാഹ ഹുസൈനാണ് അഹ്മദ് അമീന്റെ ഗ്രന്ഥത്തിന് മുഖവുര എഴുതിയത്.
ഗോള്‍ഡ്‌സിഹറുടെ വാദത്തെ പിന്തുടര്‍ന്ന് മൂര്‍ (ങൗശൃ), ഗ്യുലം, റൂത്ത് (ഞൗവേ) തുടങ്ങയവരെല്ലാം ഹദീസ് പില്‍ക്കാലത്ത് മുസ്‌ലിംകള്‍ കണ്ടെത്തിയതാണെന്ന് ആരോപിക്കുന്നുണ്ട്. ഹദീസ് എഴുതിവെക്കുന്നതിനെതിരെ വന്ന ഹദീസുകളും തദ്‌വീന്‍ (ക്രോഡീകരണം), തസ്വ്‌നീഫ് (രചന), കിതാബത്ത് (എഴുത്ത്) എന്നീ അറബ് പദങ്ങളെ ഒരേഅര്‍ത്ഥത്തില്‍ തെറ്റിവായിച്ചതുമാണ് ഇത്തരം തെറ്റിദ്ധാരണ ശക്തമാവാന്‍ പ്രധാന കാരണം. മുസ്‌ലിം ചരിത്ര രചനയില്‍ തന്നെ അറബികളുടെ ഓര്‍മശക്തിയെ കുറിച്ചുള്ള അനാവശ്യ പര്‍വ്വതീകരണവും അവര്‍ക്ക് എഴുത്ത് ആവശ്യമില്ല എന്ന അവകാശവാദവും തെറ്റിദ്ധാരണ പരത്താന്‍ കാരണമായി. ഇബ്‌നു ശിഹാബുസുഹ്‌രി(റ)യെ ആദ്യമായി ഹദീസ് ക്രോഡീകരിച്ചവന്‍ എന്ന് വിശേഷിപ്പിച്ചപ്പോള്‍ അദ്ധേഹത്തിന് മുമ്പ് ആരും ഹദീസ് രേഖപ്പെടുത്തിയിട്ടില്ല എന്ന രീതിയില്‍ വായിക്കപ്പെട്ടു.
അഞ്ചാം നുറ്റാണ്ടുകാരനായ ഖത്തീബുല്‍ ബഗ്ദാദി(റ)യാണ് ആദ്യമായി ഈ ധാരണ പൊളിച്ചെഴുതിയത്. തന്റെ തഖ്‌യീദുല്‍ ഇല്‍മ് എന്ന ഗ്രന്ഥ രചനയിലൂടെ ഈ രണ്ട് വൈരുധ്യങ്ങളെ ഇടനാരിഴ കീറി പരിശോധിക്കുകയും നബി(സ്വ)യുടെ കാലത്ത് തന്നെ നിലനിന്നിരുന്ന രചനാസ്വഭാവത്തെ വിശകലനം ചെയ്യുകയും ചെയ്യുന്നു. 1968ല്‍ പ്രസിദ്ധീകൃതമായ ഡോ. മുസ്തഫ അഅ്‌സമിയുടെ ടൗേറശല െകി ഋമൃഹ്യ ഒമറശവേ ഘശലേൃമൗേൃല എന്ന ഗവേഷണ ഗ്രന്ഥം ഗോള്‍ഡ്‌സിഹറുടെയും മറ്റും വാദങ്ങളെ തീര്‍ത്തും അപ്രസക്തമാക്കുന്നുണ്ട്. നാല് ഖലീഫമാരുടെതടക്കം അമ്പതോളം സ്വഹാബത്തിന്റെ സ്വഹീഫത്തുകളെ കൃത്യമായ തെളിവുകളോടെ ഇതില്‍ വിവരിക്കുന്നുണ്ട്. മാത്രമല്ല ഇബ്‌നു ശിഹാബുസുഹ്‌റി(റ)ന്റെ മുന്‍ഗാമികളായ ഒരുപാട് താബിഉകളും ഹദീസ് എഴുതി സൂക്ഷിച്ചതിന്റെ രേഖകള്‍ ഈ പുസ്തകത്തില്‍ ലഭ്യമാണ്.

ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടത്തിലെ വിപ്ലവസമാനമായ മുന്നേറ്റങ്ങള്‍ക്കപ്പുറം മുസ്‌ലിം വിഭാഗത്തില്‍ നിന്ന് കനപ്പെട്ട ഗവേഷണങ്ങള്‍ ഹദീസ് രചനയില്‍ വരുന്നില്ല എന്നത് ദൗര്‍ഭാഗ്യമാണ്. മുസ്തഫ അഅ്‌സമിയുടെയും നൂറുദ്ധീന്‍ ഇതറുടെയും മുസ്തഫ സിബാഈയുടെയും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഒഴിച്ച്‌നിറുത്തിയാല്‍ നവീന വാദഗതിക്കാരുടെ മുനയൊടിക്കുന്ന ഗ്രന്ഥങ്ങളുടെ അഭവം പ്രകടമാണ്.


ARTICLES

Author Info

Unknown

Dicat ludus erroribus has ea, corpora oportere vel ne. Accusam intellegebat delicatissimi eos et, sed eirmod atomorum hendrerit id, graeco putant labitur nec et. Populo epicurei natum placerat in.

Related Posts

No comments

Newer Post Older Post Home

About

Unknown
View my complete profile

ഹദീസ്@ദാറുല്‍ഹുദ

Copyright reserved. Powered by Blogger.

Random Posts

Blog Archive

  • ►  2017 (21)
    • ►  April (12)
    • ►  March (3)
    • ►  February (6)
  • ►  2016 (4)
    • ►  May (2)
    • ►  April (2)
  • ▼  2015 (3)
    • ►  October (1)
    • ▼  September (2)
      • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
      • ഹദീസ്: ചരിത്രവും വികാസവും

Design

About me

Tags

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

recent posts

Like us on Facebook

Follow Us

Popular Posts

  • ലിവിങ്ങ് ഇസ്‌നാദ്: ഇസ്‌നാദി പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച്:
    ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
    ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഇമാം മുസ്ലിം: തിരുവരുളുകളുടെ ജ്ഞാനവസന്തം
    ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
  • ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
    ഇസ്ലാമിന്‍റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
  • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
    ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
  • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PROPHET MUHAMMED
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
  • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിരിച്ച് തിരു നബിയെ കാത്തിരിക്കുന്നു ഞാന്‍...
    ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

DEPARTMENT OF HADITH DARUL HUDA

DEPARTMENT OF HADITH DARUL HUDA

GALLARY

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

READERS

Pages

  • Home
  • GALLERY

Popular Posts

  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
    പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസ...
  • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
    അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമ...
  • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
    'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണാ...
  • ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ
    ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങള...
  • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
     തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കു...
  • തിരുവചനങ്ങളിലെ ഹരിതാസ്വാദനം
    സര്‍വ സൃഷ്ടികളോടും ശുഭസമീപനങ്ങള്‍ സ്വീകരിക്കുന്ന പരിശുദ്ധ ഇസ്‌ലാം പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും വലിയ സ്ഥാനമാനങ്ങളാണ് ...
  • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
    ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണ...
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...

Copyright © ഹദീസ്@ദാറുല്‍ഹുദ