ഹദീസ്@ദാറുല്‍ഹുദ

  • Home
  • Gallery
  • Researh Works
  • About
  • Download This Template

ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിരിച്ച് തിരു നബിയെ കാത്തിരിക്കുന്നു ഞാന്‍...

Unknown   ARTICLES, PROPHETIC LOVE   04:41   1 Comments

ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദന നിറഞ്ഞ ജീവിത സത്രത്തില്‍ നിന്ന് മധുര മദീനയുടെ സാഫല്യ തീരത്തേക്ക് യാത്രക്കൊരുങ്ങുകയാണ് ഞാന്‍..കറ പിടിച്ച കരളകം വിശുദ്ധിയുടെ സംസം കൊണ്ട് കഴുകിത്തുടക്കണം, അപരാതങ്ങളിലേക്ക് വഴി നടന്ന കാലുകള്‍ യഥ്രിബിന്‍റെ മണല്‍പ്പരപ്പിലൂടെ സായൂജ്യം തേടി അലയണം.., അക്ഷരത്തെറ്റുകള്‍ മാത്രം പറഞ്ഞ നാവു കൊണ്ട് തൗബയുടെ മന്ത്രണങ്ങള്‍ പാടണം, തിരു നബിയോട് സലാം പറയണം...പ്രവാചക വചനങ്ങളോരോന്ന് കേള്‍ക്കുമ്പോള്‍ കാല, കാതങ്ങളിപ്പുറത്ത്  പിറന്നതിന്‍റെ ഹതഭാഗ്യമോര്‍ത്താണ് ഖല്‍ബ് വല്ലാതാവുന്നത്..


 ഖാന്‍ഖാഹിലെ ആദ്യത്തെ സ്വഫ്ഫില്‍ ഖിബ്ലക്കിമുഖമായി ഞാന്‍ ഗുരുവിനെ കാത്തിരുന്നു. അജ്ഞതയുടെ ഇരുട്ടിനോട് ധര്‍മ്മ സമരം പ്രഖ്യപിച്ച യോദ്ധാവിനെ പോലെ ഗുരു വന്നിരുന്നാല്‍ സദസ്സ് നിശബ്ദ്ദമാവും. അലിഫിന്‍റെ അക്ഷയ ഖനി ഒഴുകി പ്പരക്കും. കത്തിച്ചുവെച്ച ചന്ദനത്തിരിയുടെ സുഗന്ധം എല്ലാവരെയും തഴുകി നടക്കും. വിശ്വാസ ധാവള്യം സൗന്ദര്യമൊരുക്കിയ ഗാംഭീര്യത്തോടെയിരിക്കുന്ന മഹാ ഗുരുവിന്‍റെ പതിഞ്ഞ ശബ്ദത്തിന് ഞങ്ങള്‍ കാതു തുറന്നു വെക്കും.സമയമായിട്ടുണ്ട്..അറിവിന്‍റെ കൊടാ വിളക്കുമായി ശ്രേഷ്ട ഗുരുവിന്‍റെ കാലനക്കം കേള്‍ക്കുന്നു.. "അസ്സലാമു അലൈകും". ഇനി എല്ലാം ശാന്തമാണ്. കിതാബിന്‍റെ ഏടുകള്‍ മറിയുന്ന ശബ്ദം മാത്രം. എല്ലാവരും എഴുന്നേറ്റു നില്‍ക്കുന്നു."വഅലൈകുമുസ്സലാംڈ. ഭവ്യതയുടെ കനമുള്ള അഭിവാദ്യങ്ങള്‍. വിരിച്ചു വെച്ച മുസ്വല്ലയില്‍ ഗുരു വന്നിരുന്നു..ഇനി പ്രയാണമാരംഭിക്കുകയാണ്..വരികള്‍ക്കിടയിലൂടെ മദീനയിലേക്ക് നടന്നു കയറും..പതിനാലു നൂറ്റാണ്ടപ്പുറത്തേക്ക് നമ്മളറിയാതെ ഓര്‍മ്മകള്‍ വിരുന്നു ചെല്ലും.."അന് ഖൈസി ബിനി സഅദിന്‍..".ചരിത്രത്തിലെവിടെയോ പരിചയിച്ച പേരുകളാണിത്.."റളിയഅല്ലാഹു അന്‍ഹും.."ഞങ്ങളൊന്നിച്ചു ചൊല്ലി..സുനനു അബീ ദാവൂദിന്‍റെ അക്ഷരങ്ങളില്‍ നിന്ന് തിരുനബിയെ കാണിച്ചു തരികയാണ് ഗുരു. മാനവികതയുടെ മാതൃകാ പാഠങ്ങള്‍, മര്യാദയുടെ ഖാഇദകള്‍ അനുരാഗത്തിന്‍റെ അനുഭവ ദൃശ്യങ്ങള്‍ ഗുരുവിന്‍റെ കണ്ണുകള്‍ മദീനയിലെത്തിയതു പോലെ പ്രകാശിതമാണ്..പ്രവാചകന്‍ അനുചരനായ സഅദിന്‍റെ വീട്ടിലേക്ക് നടക്കുകയാണ്. മദീനയുടെ ചരിത്രം പറയുമ്പോഴെല്ലാം ഗുരുവിന്‍റെ കണ്ണു നിറയുന്നു. ശബ്ദ്മിടറുന്നു. അനുരാഗത്തിന്‍റെ കണ്ണുനീര്‍. "അസ്സലാമു അലൈകും".. സഅദിന്‍റെ വീട്ടു മുറ്റത്തു ചെന്ന് തിരുമേനി സലാമോതുകയാണ്. അനുയായിയുടെ വീട്ടില്‍ കയറിയിരിക്കാന്‍ അനുവാദം ചോദിക്കുന്ന നായകന്‍റെ ചിത്രം. പുതിയ കാലത്തിന് പരിചയമില്ലാത്ത കാഴ്ച്ച. "വഅലൈകുമു സ്സലാം" സഅദ് പതിഞ്ഞ ശബ്ദ്ദത്തില്‍ സലാം മടക്കുന്നു. തിരുനബി കേള്‍ക്കാത്ത വിധത്തില്‍.. "ഉപ്പ തിരുമേനിയോട് കയറിയിരിക്കാന്‍ പറയുന്നില്ലേ" മകന്‍ ഖൈസിന്‍റെ പരിഭവം "പ്രവാചകന്‍റെ പ്രാര്‍ത്ഥനയാല്‍ ഇവിടെ സലാമത്തിന്‍റെ നിലാവ് പരക്കട്ടെ" പിതാവ് മകനോട് പതുക്കെ പറഞ്ഞു.

മൂന്ന് തവണ സലാമോതിയ ശേഷം തിരുനബി തിരിഞ്ഞുനടന്നു. കതകിനപ്പുറത്ത് പ്രവാചകന്‍റെ പ്രാര്‍ത്ഥന കേട്ട് ആനന്ദിച്ചു നിന്ന സഅദ് ഇറങ്ങി വന്നു. ഗുരുവിന്‍റെ മുഖത്ത് നിര്‍വികാരതയുടെ നിറം പരന്നിട്ടുണ്ട്. അനുവാദം കിട്ടാതെ മടങ്ങി നടക്കുന്ന പ്രവാചകനു വേണ്ടി ആകാശം തണല്‍ വിരിക്കുന്നു. ഭൂമി വസന്തമൊരുക്കുന്നു. ഞങ്ങള്‍ ഗുരുവിന്‍റെ വചനാമൃതം ആസ്വദിക്കുകയാണ്. സദസ്സില്‍ ഗുരുവിന്‍റെ തേങ്ങലുയരുന്നു. പതുങ്ങിയ ശബ്ദ്ദത്തില്‍ അവ ഞങ്ങളുടെ ഹൃദയ താളത്തെ പിടിച്ചു കുലുക്കുന്നു. ഇഷ്ഖിന്‍റെ കാവ്യ തല്ലജങ്ങളാണ് ഇതെല്ലാം..കണ്ണുനീരിന്‍റെ തിളക്കത്താല്‍ അവ മനോഹരമാവുകയാണ്.. നായകന്‍റെ പ്രാര്‍ത്ഥന കൊതിച്ച അനുയായിയുടെ പ്രണയ കഥ. സഹചാരിയെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ നായകന്‍റെ ചിത്രം. അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിലേക്ക് കയറരുതെന്നാണ് പ്രവാകന്‍ പഠിപ്പിക്കുന്നത്..മൂന്നു തവണ അനുവാദം തേടണം..പ്രതികരണമില്ലെങ്കില്‍ തിരിച്ചു പോരണം..മാനവികതയുടെ സന്ദേശം..സാമൂഹ്യ ജീവിതത്തില്‍ നമ്മളറിഞ്ഞിരിക്കേണ്ട മര്യാദകള്‍..
"തിരുനബിയേ..നിങ്ങളുടെ സ്വരം കേള്‍ക്കാഞ്ഞിട്ടല്ല. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥനാ വാക്യങ്ങളാല്‍ ഇവിടെ ധന്യമാവട്ടെ എന്ന് വിചാരിച്ച് ശബ്ദം താഴ്ത്തിയതാണു ഞാന്‍"സഅദ് പറഞ്ഞു..ഹൃദയം തൊട്ട തുറന്നു പറച്ചിലുകള്‍..തിരുനബിക്ക് പരാതിയില്ല..മുഹബ്ബത്തിന്‍റെ ദുന്‍യാവില്‍ എല്ലാം സുന്ദരമാണെന്നാണല്ലോ തത്വം..സബ്ഖിലെന്‍റെ കൂടെയുള്ളവരും ഗുരുവിനെ ശ്രദ്ധിച്ചിരിപ്പാണ്. എനിക്ക് വല്ലാത്ത സന്തോഷമായി. ഗുരുവിന്‍റെ മുഖത്ത് മദീനയുടെ ചിത്രം തെളിയുകയാണ്.. ആഷിഖിന്‍റെ ചിറകേറി ഗുരു തീര്‍ത്ഥാടനം തുടരുന്നു.. തിരു മുമ്പിലേക്ക് സലാമിന്‍റെ കൈയ്യുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു..ഞങ്ങളെയും വിളിക്കണേ നബിയേ...കണ്ണു നനഞ്ഞ്, ഹൃദയം നിറഞ്ഞിരിക്കുന്ന.. ഞങ്ങളൊന്നാകെ പറഞ്ഞു, ആമീന്‍.."തിരുനബി സഅദിന്‍റെ കൂടെ വീട്ടിലേക്ക് നടന്നു". ഗുരു പറഞ്ഞു നിര്‍ത്തി. ഞങ്ങളുടെ ഹൃദയങ്ങളിലൂടെ പ്രവാചകന്‍ കടന്നുപോയി.. ചന്ദനത്തിരി കത്തിത്തീര്‍ന്നിട്ടുണ്ട്. നിര്‍വൃതിയുടെ നീലാകാശം പോലെ കണ്ണു ഖല്‍ബും തെളിഞ്ഞു നില്‍ക്കുന്നു..  ഗുരുമുഖത്ത് ചെറുപുഞ്ചിരി വിടര്‍ന്നു. കവിളിലൊഴുകിയ കണ്ണീര്‍ തുള്ളികള്‍ "ജസാകല്ലാഹ്". സബ്ഖ് അവസാനിച്ചിരിക്കുന്നു. ഗുരുവര്യന്‍ എഴുന്നേറ്റു നടന്നു.. കിതാബ് നെഞ്ചോട് ചേര്‍ത്തു പിടിച്ച് സദസ്സും...

(അവലംബം സുനനു അബീ ദാവൂദ് 5185,
കിതാബു ആദാബുന്നൗമ്, ബാബു കം മറത്തന്‍ യുസല്ലിമു റജ്ലു ഫില്‍ ഇസ്തിഅദാന് )
 

                                                                                              മുര്‍ഷിദ് മോളൂര്‍

                        (ദാറുല്‍ ഹുദായിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഖീദ ആന്‍ഡ്                                                    ഫിലോസഫിയില്‍ ഗവേഷകനാണ് ലേഖകന്‍).

ഹദീസ് ബ്ലോഗെഴുത്ത് മല്‍സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ രചന.


ARTICLES, PROPHETIC LOVE

Author Info

Unknown

Dicat ludus erroribus has ea, corpora oportere vel ne. Accusam intellegebat delicatissimi eos et, sed eirmod atomorum hendrerit id, graeco putant labitur nec et. Populo epicurei natum placerat in.

Related Posts

1 comment

  1. Unais Hidaya15 January 2023 at 07:51

    قيس بن سعد بن عبادة -رضي الله عنه- قال: « زارنا رسول الله صلى الله عليه وسلم في منزلنا فقال: السلام عليكم ورحمة الله، فرد سعد ردا خفيا، قال قيس: فقلت: ألا تأذن لرسول الله -صلى الله عليه وسلم-؟ فقال: ذره يكثر علينا من السلام، فقال رسول الله -صلى الله عليه وسلم- :السلام عليكم ورحمة الله، فرد سعد ردا خفيا. ثم قال رسول الله -صلى الله عليه وسلم-: السلام عليكم ورحمة الله، ثم رجع رسول الله -صلى الله عليه وسلم- واتبعه سعد فقال: يا رسول الله إني كنت أسمع تسليمك وأرد عليك ردا خفيا لتكثر علينا من السلام » أخرجه أبو داود

    ReplyDelete
    Replies
      Reply
Add comment
Load more...

Newer Post Older Post Home

About

Unknown
View my complete profile

ഹദീസ്@ദാറുല്‍ഹുദ

Copyright reserved. Powered by Blogger.

Random Posts

Blog Archive

  • ▼  2017 (21)
    • ▼  April (12)
      • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PR...
      • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
      • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
      • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
      • തിരുവരികളിലെ സന്താനപരിപാലനം
      • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിര...
      • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
      • ഇടപാടുകളില്‍ സത്യസന്ധത: പ്രവാചക പാഠങ്ങളില്‍
      • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
      • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
      • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
      • ഒരു ഇന്ത്യന്‍ 'ദാഈ' ഹദീസിനെ സമീപിച്ച വിധം: റഹ്മത്...
    • ►  March (3)
    • ►  February (6)
  • ►  2016 (4)
    • ►  May (2)
    • ►  April (2)
  • ►  2015 (3)
    • ►  October (1)
    • ►  September (2)

Design

About me

Tags

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

recent posts

Like us on Facebook

Follow Us

Popular Posts

  • ലിവിങ്ങ് ഇസ്‌നാദ്: ഇസ്‌നാദി പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച്:
    ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
    ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഇമാം മുസ്ലിം: തിരുവരുളുകളുടെ ജ്ഞാനവസന്തം
    ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
  • ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
    ഇസ്ലാമിന്‍റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
  • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
    ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
  • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PROPHET MUHAMMED
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
  • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിരിച്ച് തിരു നബിയെ കാത്തിരിക്കുന്നു ഞാന്‍...
    ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

DEPARTMENT OF HADITH DARUL HUDA

DEPARTMENT OF HADITH DARUL HUDA

GALLARY

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

READERS

Pages

  • Home
  • GALLERY

Popular Posts

  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
    പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസ...
  • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
    അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമ...
  • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
    'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണാ...
  • ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ
    ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങള...
  • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
     തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കു...
  • തിരുവചനങ്ങളിലെ ഹരിതാസ്വാദനം
    സര്‍വ സൃഷ്ടികളോടും ശുഭസമീപനങ്ങള്‍ സ്വീകരിക്കുന്ന പരിശുദ്ധ ഇസ്‌ലാം പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും വലിയ സ്ഥാനമാനങ്ങളാണ് ...
  • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
    ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണ...
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...

Copyright © ഹദീസ്@ദാറുല്‍ഹുദ