ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ മാത്രം രേഖപ്പെടുത്തിയ ഗ്രന്ഥമാണിത്. മനപാഠമാക്കാന്‍ പാകത്തില്‍ കൃത്യതയാര്‍ന്ന അധ്യായങ്ങളും ഹദീസുകളും അവക്കനുയോജ്യമായ ശീര്‍ഷകങ്ങളും ഖുര്‍ആനിക വചനങ്ങളും സംയോജിപ്പിച്ച് രചിച്ച ഈ ഗ്രന്ഥം ഇന്നും ഇസലാമിക പാഠശാലകളെ ധന്യമാക്കുന്നു.ഹദീസിനെ പരിചയിക്കുന്ന പഠിതാക്കള്‍ക്കും വലിയ ഗ്രന്ഥങ്ങളിലേക്ക് ഉറ്റുനോക്കുന്നവര്‍ക്കും അനുയുക്ത പ്രവേശനകവാടമാണ് രിയാളുസ്സ്വാലിഹീന്‍.
ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബന്ധപ്പെട്ട അറുനൂറോളം ഹദീസുകള്‍ മുപ്പത്തഞ്ച് അധ്യായങ്ങളിലായി ക്രോഡീകരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. വൈവാഹിക ജീവിതവും സന്താന പരിപാലനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഹദീസുകളും ഗ്രന്ഥകര്‍ത്താവ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഹദീസുകളുടെ ആധികാരികത തെളിയിക്കാന്‍ മറ്റു ഹദീസ് ഗ്രന്ഥങ്ങളെപ്പോലെത്തന്നെ പ്രഥമ നിവേദകനിലേക്കെത്തുന്നത് വരെയുള്ള 'സനദ്' പറയുന്ന ശൈലിയാണ് അദ്ധേഹം സ്വീകരിച്ചത്.
പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ
ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസില്‍
മരണം: ഹി: 748ല്‍
സന്താനങ്ങള്‍ കുടുംബ ജീവിതത്തിന്‍റെ നിത്യവസന്തങ്ങളാണ്. കളിച്ചും ചിരിച്ചും കരഞ്ഞും വീടുകളില്‍ ആരവങ്ങള്‍ സൃഷ്ടിച്ചും അവര്‍ ഗാര്‍ിഹകാന്തരീക്ഷത്തെ സന്തോഷമുഖരിതമാക്കുന്നു. കുടുംബജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ് സന്താനപരിപാലനം. സ്വന്തം രക്തത്തില്‍ നിന്ന് പിറവിയെടുത്ത ജീവല്‍ തുടിപ്പിനോട് ജൈവപരമായ ഒരു ആഭിമുഖ്യം സ്വാഭാവികമാണ്. വിശേഷിച്ച് മാതാക്കളില്‍. ശിശുപരിപാലനത്തെ ഉദാത്തമായ കാഴ്ചപ്പാടില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത ആധുനിക സമൂഹത്തില്‍ പലവിധ ഗുരുതര പ്രതിസന്ധികള്‍ക്കും വഴിവെക്കുന്നത്. ഇത് കൊണ്ട് തന്നെയാണ് മക്കളുടെ ശരീരത്തെയും നരകാഗ്നിയില്‍ നിന്ന് രക്ഷിക്കാന്‍ പിതാവിനോട് സൃഷ്ടാവി്ന്‍റെ ഉത്തരവുണ്ടാകുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ നിങ്ങളുടെ ശരീരങ്ങളെയും കുടുംബത്തിന്‍റെ ശരീരങ്ങളെയും നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുക. ഈ ഒരു ഉത്തരവാദിത്തബോധത്തിന്‍റെ പ്രാമുഖ്യവും പ്രാധാന്യവും അറിയുക്കുന്ന തിരുവചനങ്ങള്‍ അനവധിയാണ്.
ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദന നിറഞ്ഞ ജീവിത സത്രത്തില്‍ നിന്ന് മധുര മദീനയുടെ സാഫല്യ തീരത്തേക്ക് യാത്രക്കൊരുങ്ങുകയാണ് ഞാന്‍..കറ പിടിച്ച കരളകം വിശുദ്ധിയുടെ സംസം കൊണ്ട് കഴുകിത്തുടക്കണം, അപരാതങ്ങളിലേക്ക് വഴി നടന്ന കാലുകള്‍ യഥ്രിബിന്‍റെ മണല്‍പ്പരപ്പിലൂടെ സായൂജ്യം തേടി അലയണം.., അക്ഷരത്തെറ്റുകള്‍ മാത്രം പറഞ്ഞ നാവു കൊണ്ട് തൗബയുടെ മന്ത്രണങ്ങള്‍ പാടണം, തിരു നബിയോട് സലാം പറയണം...പ്രവാചക വചനങ്ങളോരോന്ന് കേള്‍ക്കുമ്പോള്‍ കാല, കാതങ്ങളിപ്പുറത്ത് പിറന്നതിന്‍റെ ഹതഭാഗ്യമോര്‍ത്താണ് ഖല്‍ബ് വല്ലാതാവുന്നത്..
ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണപുടങ്ങളില്‍ അലയടിക്കുന്ന നൂറ് മൂഹമ്മദ് സ്വലല്ലയെ കാണാന്‍ തൊട്ടിലില്‍ കിടന്ന് കൈകൈലിട്ടടിക്കുന്ന കുഞ്ഞുജീവിതം തിരുനബിയുടെ വര്‍ണവിശേഷങ്ങള്‍ കേട്ടാണ് വളര്‍ന്നുതുടങ്ങുന്നത്. ഇളം ചുണ്ടുകളില്‍ അക്ഷരപ്പെയ്ത്ത് തുടങ്ങുമ്പോഴേ ഓരോ കുഞ്ഞും മൂളിപ്പാട്ടുകള്‍ പാടി നബിയെ ഉള്ളിലാവാഹിക്കുന്നുണ്ട്. " നമ്മുടെ നബിയുടെ പേരെന്ത്? മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ'് എന്ന് ആവേശത്തോടെ പാടുമ്പോഴും 'നബിയുടെ ജനനം മക്കത്ത്, മരണപ്പെട്ടു മദീനത്ത്' എന്ന് ഈണത്തില്‍ ചൊല്ലുമ്പോഴും തിരുമേനിയെ കാണാന്‍ വല്ലാതെ കൊതിക്കുന്നുണ്ട് ഓരോ പിഞ്ചിളം ബാല്യങ്ങളും.
ഹദീസ്@ദാറുല്‍ഹുദ
Copyright reserved. Powered by Blogger.
Random Posts
Blog Archive
-
▼
2017
(21)
-
▼
April
(12)
- SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PR...
- രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
- കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
- ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
- തിരുവരികളിലെ സന്താനപരിപാലനം
- ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിര...
- കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
- ഇടപാടുകളില്‍ സത്യസന്ധത: പ്രവാചക പാഠങ്ങളില്‍
- ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
- ഹദീസ് പഠനത്തിന്‍റെ അനിവാര്യത
- ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
- ഒരു ഇന്ത്യന്‍ 'ദാഈ' ഹദീസിനെ സമീപിച്ച വിധം: റഹ്മത്...
-
▼
April
(12)
Design
About me
Tags
Labels
Labels
recent posts
Like us on Facebook
Follow Us
Popular Posts
-
ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
-
ഇസ്ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
-
ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
-
ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
-
ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
-
ഇസ്ലാമിന്റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
-
ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
-
പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
-
ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

