ഇസ്ലാമിന്റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇമാം മുഹമ്മദ് ബിന്‍ യസീദ്. മാജ എന്നത് പിതാമഹന്‍റെയോ മാതാവിന്‍റെയോ അനറബി നാമത്തിലേക്ക് ചേര്‍ത്താണെന്നതില്‍ അഭിപ്രായാന്തരങ്ങളുണ്ട്.
ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ ഹദീസ് പണ്ഡിതനുമാണ് ഇമാം അബുല്‍ ഹുസൈന്‍ മുസ്ലിം ബിന്‍ ഹജ്ജാജ് അല്‍ ഖുശൈരി. ഹിജ്റ 206ല്‍ (ക്രിസ്തു വര്‍ഷം:821) ഇസ്ലാമിക വിജ്ഞാനീയങ്ങളിലേക്കനവധി സംഭാവനകളര്‍പ്പിച്ച ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന നൈസാപൂരിലെ വിശ്രുതമായ പേര്‍ഷ്യന്‍ വ്യാപാര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
ഇമാം ദാഖിലിയുടെ വിശ്രുതമായ നിശബ്ദമായ വിജ്ഞാനസദസ്, അവിടുന്ന് ഹദീസ് ഓതിക്കൊടുക്കുകയാണ്: 'ഇബ്റാഹീം എന്നവര്‍ അബൂസുബൈറില്‍ നിന്നും നിവേദനം ചെയ്തത്....', തലമുതിര്‍ന്ന പണ്ഡിതരടങ്ങുന്ന പരശ്ശതം ശ്രോതാക്കള്‍ക്കിടയില്‍ ഒരു പതിനൊന്നുകാരന്‍ നിസ്സംശയം പറഞ്ഞു: 'ഇബ്റാഹീം അബൂസുബൈറിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യാനിടയില്ല, അത് സുബൈര്‍ ബിന്‍ അദിയ്യാകും'. ഒരല്‍പം ചിന്തിച്ച് തെറ്റ് ബോധ്യപ്പെട്ട ഗുരു ഈ കൊച്ചുബാലന്‍ ഉന്നയിച്ച പ്രകാരം തിരുത്തിമനസ്സിലാക്കാന്‍ ശിഷ്യരോടാവശ്യപ്പെട്ടു. ഇവരാണ് പില്‍കാലത്ത് ഹദീസ് ലോകത്ത് അനശ്വരനും അദ്വിതീയനുമായ ഇമാം ബുഖാരി എന്നറിയപ്പെടുന്ന അബൂഅബ്ദില്ലാഹി മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബിന്‍ ഇബ്റാഹീം അല്‍ ജുഅഫി.
പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വിഖ്യാതനായ അദ്ദേഹത്തിന്‍റെ പൂര്‍ണനാമം ശിഹാബുദ്ദീന്‍ അബുല്‍ ഫദ്ല്‍ അഹ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദുല്‍ കിനാനി അശ്ശാഫിഈ എന്നാണ്. ഫലസ്തീനിലെ അസ്ഖലാനാണ് പ്രപിതാക്കളുടെ ദേശമെങ്കിലും കൈറോയിലായിരുന്നു തന്‍റെ ജീവിതവും മരണവും. ഇബ്നു ഹജര്‍ എന്നത് കുടുംബവേര് ചെന്നെത്തുന്ന ടുണീഷ്യയിലെ സ്ഥലത്തേക്ക് ചേര്‍ത്താണെന്ന നിഗമനത്തിലാണ് ചരിത്രകാരിലധികവും.
Copyright reserved. Powered by Blogger.
Random Posts
Design
About me
Tags
Labels
Labels
recent posts
Like us on Facebook
Follow Us
Popular Posts
-
ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
-
ഇസ്ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
-
ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
-
ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
-
ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
-
ഇസ്ലാമിന്റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
-
ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
-
പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
-
ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...



